Just In
- 20 min ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 41 min ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 1 hr ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 1 hr ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- Finance
ജി എസ് ടി നഷ്ടപരിഹാരം; പതിമൂന്നാമത് ഗഡുവായി സംസ്ഥാനങ്ങൾക്ക് 6000 കോടി രൂപ വിതരണം ചെയ്തു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- News
ദില്ലി അതിർത്തിയിൽ സേനയെ വിന്യസിക്കാൻ കേന്ദ്ര തീരുമാനം: കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി
- Sports
'അവന് കഴിവുകളുണ്ട്, എന്നാല്‍ തലകുനിച്ച് മുന്നോട്ട് പോകണം'- ഗില്ലിന് ഉപദേശവുമായി ഗംഭീര്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആന്റണിയുമായുള്ള സൗഹൃദത്തില്‍ സുചിത്രയ്ക്ക് അസൂയയാണെന്ന് മോഹന്‍ലാല്‍.. കാരണം?
മലയാള സിനിമയുടെ സ്വന്തം താരമായ മോഹന്‍ലാലിന്റെ സന്തത സഹചാരിയാണ് ആന്റണി പെരുമ്പാവൂര്‍. ഡ്രൈവറായി തുടങ്ങി പിന്നീട് ഓള് ഇന്‍ ഓളായി മാറുകയായിരുന്നു ആ ചെറുപ്പക്കാരന്. മോഹന്‍ലാലുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങള്‍ക്കും പലരും ആദ്യം സമീപിക്കുന്നത് ആന്റണിയെയാണ്. ഇടയ്ക്ക് മോഹന്‍ലാലിനോടൊപ്പം ചില ചിത്രങ്ങളിലും ആന്റണി പ്രത്യക്ഷപ്പെട്ടിരുന്നു. ലൊക്കേഷനുകളില്‍ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രകള്‍ക്കിടയില്‍ തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്.
രാമലീലയുടെ കുതിപ്പിനു മുന്നില്‍ പിടിച്ചു നില്ക്കാന് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ അടവ്!
മഞ്ജു വാര്യരോടൊപ്പം അഭിനയിക്കുന്നതിനിടയില്‍ കൈയ്യൊക്കെ വിറച്ചു.. ആകെ പതറിപ്പോയി!
ഒടിഞ്ഞ കാലുമായി വിനീതിനെ കാണാനെത്തിയ ആ ചെറുപ്പക്കാരന്.. മലയാള സിനിമയുടെ എല്ലാമായി മാറി!
മോഹന്‍ലാലിന്റെ നിഴലായി കൂടെ നടക്കുന്ന ആന്റണി സിനിമയിലും ലാലിനൊപ്പം എത്തിയിരുന്നു. പുലിമുരുകന്, ദൃശ്യം, ഒപ്പം തുടങ്ങിയ ചിത്രങ്ങളില്‍ ആന്റണി വേഷമിട്ടിരുന്നു. ബി ഉണ്ണിക്കൃഷ്ണന് ചിത്രമായ വില്ലനില്‍ ശക്തമായ കഥാപാത്രവുമായി ആന്റണി എത്തുന്നുണ്ട്. ഒക്ടോബര്‍ 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

എന്നെ ഓര്‍ത്തിരിക്കുമോ?
മോഹന്‍ലാലിന്റെ ഡ്രൈവറാവുന്നതിന് മുന്‍പ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. യാത്ര പറഞ്ഞ് പോകുന്നതിനിടയില്‍ ഇനി എന്നെ ഓര്‍ത്തിരിക്കുമോ എന്ന് അദ്ദേഹത്തിനോട് ആന്റണി ചോദിച്ചിരുന്നു.

മോഹന്‍ലാലിന്റെ മറുപടി
ഇത്രയും ഒരുമിച്ച് പ്രവര്‍ത്തിച്ചതല്ലേ ആന്റണിയെന്താ ഇങ്ങനെ ചോദിച്ചതെന്നായിരുന്നു മോഹന്‍ലാല്‍ തിരിച്ചു ചോദിച്ചത്. അന്ന് ആ ചോദ്യം ചോദിച്ചപ്പോള്‍ അത് തന്റെ ജീവിതത്തിലെ തന്നെ വഴിത്തിരിവായി മാറുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല.

സുഹൃത്തുക്കളോടൊപ്പം കാണാന്‍ പോയി
ആ സംഭവം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴാണ് ആന്റണിയും സുഹൃത്തുക്കളും മോഹന്‍ലാലിനെ കാണാനായി ലൊക്കേഷനിലേക്ക് ചെന്നത്. മൂന്നാംമുറ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇവര്‍ ചെന്നത്.

മോഹന്‍ലാല്‍ തിരിച്ചറിഞ്ഞു
ആള്‍ക്കൂട്ടത്തിനിടയില്‍ തന്നെ അദ്ദേഹം തിരിച്ചറിയുമോ എന്നറിയില്ലായിരുന്നു. എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ടാണ് അദ്ദേഹം തന്നെ കൈനീട്ടി വിളിച്ചത്. അത് തന്നെയാണോ എന്ന് മനസ്സിലാവാത്തതിനാല്‍ പുറകിലേക്ക് നോക്കുകയായിരുന്നു ആന്റണി.

സൗഹൃദം പുതുക്കി
ആന്റണിയുമായി സംസാരിച്ച മോഹന്‍ലാല്‍ വണ്ടിയുമായി തിരികെ വരാനുള്ള നിര്‍ദേശവും നല്കി. പിന്നീട് ആ സിനിമയുടെ ചിത്രീകരണം തീരുന്നത് വരെ മോഹന്‍ലാലിനൊപ്പം ആന്റണിയുണ്ടായിരുന്നു.

ആന്റണി എന്റെ കൂടെ പോരൂ
ആ സിനിമയുടെ ചിത്രീകരണം തീര്‍ന്നപ്പോള്‍ ആന്റണി എന്രെ കൂടെ പോരൂ എന്ന് പറഞ്ഞ് മോഹന്‍ലാല്‍ ആന്റണിയെ കൂടെ കൂട്ടുകയായിരുന്നു. 29 വര്‍ഷം നടന്ന സംഭവമാണിതെന്നും ആന്റണി പറയുന്നു. അമൃത ടിവിയിലെ ലാല്‍സലാം പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം കാര്യങ്ങള്‍ പങ്കുവെച്ചത്.

സിനിമാനിര്മ്മാണത്തിലേക്ക്
ഡ്രൈവറായി തുടങ്ങിയ ആന്റണി പിന്നീട് ആശിര്‍വാദ് സിനിമാസിന്റെ അമരക്കാരനായി മാറുകയായിരുന്നു. പല സിനിമകളുടെയും തിരക്കഥ ആദ്യം വായിക്കുന്നത് ആന്റണിയാണ്.

സുചിത്രയും ആന്റണിയും
29 വര്‍ഷം മുന്‍പാണ് ആന്റണി തന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. അത് വര്‍ഷം തന്നെയാണ് സുചിത്രയും താനുമായുള്ള വിവാഹം നടന്നത്. ആന്റണിയും താനുമായുള്ള സൗഹൃദത്തില്‍ സുചിത്രയ്ക്ക് പലപ്പോഴും അസൂയ തോന്നാറുണ്ട്. മിക്കപ്പോഴും അദ്ദേഹത്തിനോടൊപ്പമാണല്ലോ താനെന്നും മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാലില്ലാത്ത സിനിമ
ആദ്യമായാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാല്‍ ഇല്ലാതെ ഒരു ചിത്രം നിര്‍മ്മിക്കുന്നത്. കുടുംബത്തിലെ തന്നെ കുട്ടിയായ പ്രണവിനൊപ്പമാണ് ആ ചിത്രമെന്നും ആന്റണി പറയുന്നു.

അവസാന ശ്വാസം വരെ കൂടെയുണ്ടാവും
തന്റെ സിനിമാജീവിതത്തിലെ എല്ലാ കാര്യങ്ങളുടെയും പുറകില്‍ ആന്റണി പെരുമ്പാവൂര്‍ എന്ന വ്യക്തിയുണ്ട്. അത് സത്യമാണ്. ആ സത്യത്തെ താന്‍ മാനിക്കുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. തന്റെ അവസാന ശ്വാസം വരെ അദ്ദേഹം കൂടെയുണ്ടാവുമെന്നാണ് വിശ്വാസം.

മൊമന്റോയല്ല ജീവിതമാണ്
പരിപാടിയുടെ അവസാനത്തില്‍ വേദിയിലെത്തിയ ആന്റണിക്ക് മൊമന്റോ നല്കുന്നതിനിടയില് ഇത് മൊമന്റോയല്ല തന്റെ ജീവിതമാണെന്നും മോഹന്‍ലാല്‍ പറയുന്നു.