»   » മോഹന്‍ലാലിന് ഏറ്റവും ഇഷ്ടട്ടപ്പെട്ട നടന്‍ ആര്? ഒപ്പം ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി കഥാപാത്രവും...

മോഹന്‍ലാലിന് ഏറ്റവും ഇഷ്ടട്ടപ്പെട്ട നടന്‍ ആര്? ഒപ്പം ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി കഥാപാത്രവും...

Posted By:
Subscribe to Filmibeat Malayalam
ലാലേട്ടൻറെ ഇഷ്ടനടൻ ആര്? | filmibeat Malayalam

മോഹന്‍ലാലിന്റെ അഭിനയ ജീവിതവുമായി ബന്ധപ്പെട്ട് അമൃത ടിവ സംപ്രേക്ഷണം ചെയ്യുന്ന ലാല്‍സലാം എന്ന പരിപാടി ഉള്ളടക്കത്തിലെ വ്യത്യസ്ത കൊണ്ട് ശ്രദ്ധേയമാകുകയാണ്. മറ്റ് അഭിമുഖങ്ങളിലെ ചോദ്യങ്ങളില്‍ നിന്നും തന്ത്രപൂര്‍വ്വം ഒഴിഞ്ഞ് മാറിയിരുന്ന മോഹന്‍ലാലില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ചോദ്യങ്ങള്‍ക്കും രസകരമായി ഉത്തരം നല്‍കുന്ന മോഹന്‍ലാലിനെയാണ് കാണാന്‍ സാധിക്കുക.

താര രാജക്കന്മാര്‍ക്ക് മാത്രമല്ല ദിലീപിനുമുണ്ട് റെക്കോര്‍ഡ്, 15 കൊല്ലം മുമ്പേ സ്വന്തമാക്കിയ നേട്ടങ്ങൾ

സിനിമയില്‍ പേരെടുക്കണമെങ്കില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഡേറ്റിംഗ് ചെയ്യണമെന്ന് യുവ നായിക...

പ്രേക്ഷകര്‍ മോഹന്‍ലാലില്‍ നിന്നും അറിയാന്‍ ആഗ്രഹിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഈ പരിപാടിയിലൂടെ ഉത്തരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലും അത്തരത്തില്‍ പ്രേക്ഷകര്‍ അറിയാനാഗ്രഹിക്കുന്ന ചില ഉത്തരങ്ങള്‍ മോഹന്‍ലാല്‍ നല്‍കുകയുണ്ടായി.

വൈറലാകുന്ന പ്രോഗ്രാം

മോഹന്‍ലാലിന്റെ സിനിമ ജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഈ പ്രോഗ്രാം എപ്പിസോഡുകളും ക്ലിപ്പുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മമ്മൂട്ടിയാണ് എന്ന രഞ്ജിത് പറഞ്ഞ എപ്പിസോഡും വൈറലായിരുന്നു.

ഇഷ്ടപ്പെട്ട നടന്‍

മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ള ഒന്നാണ് മോഹന്‍ലാലിന് ഇഷ്ടപ്പെട്ട നടന്‍. പ്രേം നസീര്‍, പിന്നെ പ്രേക്ഷകര്‍ക്ക് അധികം അറിയാത്ത തമിഴ് നടന്‍ എം ആര്‍ രാജ. പിന്നെ, നന്നായി അഭിനയിക്കുന്ന എല്ലാവരേയും ഇഷ്ടമാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

മമ്മൂട്ടിയുടെ ഇഷ്ടപ്പെട്ട കഥാപാത്രം

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പേരില്‍ ഫാന്‍ ഫൈറ്റ് ശക്തമാണെങ്കിലും ഇരുവരും തമ്മില്‍ ദൃഢമായൊരു സൗഹൃദം നിലനില്‍ക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രം ഏതാണെന്ന് പെട്ടന്ന് ചോദിച്ചാല്‍ മനസിലേക്ക് വരുന്നത് അമരത്തിലെ കഥാപാത്രമാണ്.

ജീവിതത്തില്‍ ഏറ്റവും അമൂല്യം

ജീവിതത്തില്‍ ഏറ്റവു അമൂല്യമെന്ന് തോന്നത് എന്താണെന്ന് ചോദിച്ചപ്പോള്‍, തീര്‍ച്ചയായും നമ്മളെ മനസിലാക്കുന്ന സുഹൃത്തുക്കള്‍ തന്നെയാണെന്നായിരുന്നു മോഹന്‍ലാല്‍ നല്‍കിയ മറുപടി.

പെട്ടന്ന് ദേഷ്യം പിടിപ്പിക്കുന്നത്

മോഹന്‍ലാലിനെ പെട്ടന്ന് ദേഷ്യം പിടിപ്പിക്കുന്നത് എന്താണെന്ന് ചോദിച്ചപ്പോള്‍, പെട്ടന്ന് അങ്ങനെ ദേഷ്യം വരാറില്ല. അങ്ങനെ വന്നാലും ആരും അറിയാറില്ല എന്നായിരുന്നു മറുപടി.

ആദ്യമായി വാങ്ങിയ കാര്‍

മലയാളത്തിലെ യുവതാരങ്ങളെല്ലാം പുത്തന്‍ ബ്രാന്‍ഡ് കാറുകള്‍ വാങ്ങിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മോഹന്‍ലാലിനേപ്പോലൊരു സൂപ്പര്‍ താരം വാങ്ങിയ ആദ്യ കാറിനേക്കുറിച്ച് അറിയാനും പ്രേക്ഷകര്‍ക്ക് ആഗ്രമുണ്ട്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു ഫിയറ്റ് കാറാണ് ആദ്യം വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

സംവിധാനം ചെയ്യുന്ന സിനിമ

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ പതിവ് ശൈലിയിലുള്ള ഉത്തരമാണ് മോഹന്‍ലാല്‍ നല്‍കിയത്. 'ഉണ്ടാകുമോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ ഇല്ല എന്ന് പറയും. പിന്നെ എപ്പോഴെങ്കിലും ഉണ്ടായാല്‍ അന്ന് ചോദിച്ചപ്പോള്‍ അങ്ങനെ പറഞ്ഞില്ലല്ലോ എന്ന് പറയരുത്. പിന്നെ മലയാള സിനിമയ്ക്ക് അങ്ങനെ ഒരു വിധി ഉണ്ടെങ്കില്‍ അത് സംഭവിക്കും', അദ്ദേഹം പറഞ്ഞു.

English summary
Mohanlal's most favourite actor and Mammooty's movie character.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam