For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിക്ക് ജന്മസിദ്ധമായി കിട്ടിയതാണ്, അത് ശരിക്കും അനുഗ്രഹമായി മാറി! മറക്കാന്‍ പറ്റാത്ത അനുഭവം പറഞ്ഞ് കാര്‍ത്തിക്

  |

  ചില കുറവുകള്‍ അനുഗ്രഹമായി മാറുമെന്നാണ്. അത്തരത്തില്‍ സംസാരിക്കുമ്പോള്‍ വിക്ക് വരുന്നത് തനിക്കൊരു അനുഗ്രഹമായെന്ന് പറയുകയാണ് നടന്‍ കാര്‍ത്തിക് പ്രസാദ്. മൗനരാഗം സീരിയലിലെ ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് ശ്രദ്ധേയനായ താരമാണ് കാര്‍ത്തിക്.

  Also Read: എന്തുകൊണ്ടോ ഞാനതിന് കാത്തിരിക്കുകയായിരുന്നു; 35 വയസായതോടെ പലതും ചെയ്യണമെന്ന് തോന്നിയെന്ന് അര്‍ച്ചന കവി

  ടെലിവിഷന്‍ പരിപാടികളിലും സിനിമയിലുമൊക്കെ സജീവ സാന്നിധ്യമായിട്ടുള്ള നടന്‍ തനിക്ക് വിക്ക് ഉള്ളതിനെ പറ്റി പറഞ്ഞിരുന്നു. ഈ വീഡിയോയാണ് വീണ്ടും വൈറലായത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പോലും ഇത്തരം കളിയാക്കാലുകള്‍ തനിക്ക് നേരിടേണ്ടതായി വന്നതായിട്ടും ചോയിസ് ഓഫ് കേരള മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തിക് പറഞ്ഞിരുന്നു.

  വിക്ക് തനിക്ക് ജന്മസിദ്ധമായി തന്നെ കിട്ടിയതാണെന്നാണ് കാര്‍ത്തിക് പറയുന്നത്. പണ്ടൊക്കെ ഭയങ്കരമായ വിക്ക് ഉള്ള ആളായിരുന്നു. തീരെ സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടിയിട്ടുണ്ട്. സ്‌കൂളില്‍ കാര്‍ത്തിക് എഴുന്നേറ്റ് നിന്ന് ആ പാരഗ്രാഫ് വായിക്ക് എന്ന് പറയുമ്പോഴെക്കും കുട്ടികള്‍ ചിരിക്കാന്‍ തുടങ്ങും. കുട്ടികള്‍ ചിരിച്ചാലൊന്നും എന്നെ അത് ബാധിച്ചിട്ടില്ല. പല കൂട്ടുകാര്‍ പോലും എന്നെ കളിയാക്കുമായിരുന്നു. ഇപ്പോഴാണ് അത് ബോഡിഷെയിമിങ് ഒക്കെയായി മാറിയത്.

  Also Read: കരഞ്ഞുകൊണ്ടാണ് രാത്രി എഴുന്നേറ്റത്, വീട്ടിലേക്കുള്ള ടിക്കറ്റിന്റെ വക്കോളമെത്തി; തുറന്ന് പറഞ്ഞ് നിമിഷ

  പണ്ട് കാല് ഞൊണ്ടി പോകുന്ന ആളെ ഞൊണ്ടിക്കാലാ എന്ന് വിളിച്ച് തന്നെ കളിയാക്കുമായിരുന്നു. ഇത്തരം കളിയാക്കലുകളൊന്നും താന്‍ മനസിലേക്ക് എടുത്തിട്ടില്ലെന്നാണ് കാര്‍ത്തിക് പറയുന്നത്.

  വിക്ക് ഉള്ളത് കൊണ്ടാണ് എന്നെ ആ ഷോ യിലേക്കും സിനിമകളിലേക്കുമൊക്കെ വിളിച്ചതെന്ന് കാര്‍ത്തിക് പറയുന്നു. നടി അന്‍സിബ എന്റെ സുഹൃത്തായിരുന്നു. അവളാണ് ഇങ്ങനൊരു അവസരമുള്ളതായി പറഞ്ഞത്. ചേട്ടന് വിഷമം ഉണ്ടാവുമോ ഇതിലേക്ക് വരാനെന്ന് ചോദിച്ചു. എന്ത് വിഷമം, വരാമെന്ന് പറഞ്ഞു.

  തുടക്കത്തില്‍ കോഴിക്കോട് നിന്ന് മാപ്പിള ആല്‍ബങ്ങളിലാണ് അഭിനയിച്ചത്. അന്ന് എന്റെ 'അരിപ്പോ തിരിപ്പോ' എന്ന ആല്‍ബം ഹിറ്റായി നില്‍ക്കുന്ന സമയമാണ്. ഒരു ദിവസം ബസില്‍ വരുമ്പോള്‍ കുറേ കുട്ടികള്‍ കയറി. അവരെല്ലാം എന്നെ കണ്ടതും ഓട്ടോഗ്രാഫ് ചോദിച്ച് വന്നു.

  അതുവരെയുള്ള എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് അങ്ങനൊരു അനുഭവം ഉണ്ടാവുന്നത്. ഓട്ടോഗ്രാഫായി എന്തെഴുതി കൊടുക്കണം എന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ശരിക്കും ഞെട്ടി പോയി.

  പണ്ട് സിബി മലയില്‍ സാറിന് ഓട്ടോഗ്രാഫ് കൊടുത്തപ്പോള്‍ സ്‌നേഹപൂര്‍വ്വം സിബി എന്നെഴുതിയിരുന്നു. ആ ഓര്‍മ്മയില്‍ ഞാനും അതുപോലെ എഴുതി കൊടുത്തുവെന്ന് കാര്‍ത്തിക് പറയുന്നു. ആ ബസിലുള്ളവര്‍ക്ക് ഞാനാരാണെന്ന് അറിയില്ലായിരുന്നു. അതുപോലൊരു സംഭവം പിന്നെ ഇതുവരെ ഉണ്ടായിട്ടില്ല. ശരിക്കും അത് വല്ലാത്തൊരു അനുഭവം തന്നെയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

  പിന്നെ ഇപ്പോള്‍ എവിടെ ചെന്നാലും ക്യൂ നില്‍ക്കേണ്ട അവസ്ഥ വരുന്നില്ലെന്നതാണ് മറ്റൊരു കാര്യം. ട്രെയിനില്‍ പോകുമ്പോള്‍ ഇവിടെ ഇരിക്കൂ എന്ന് പറഞ്ഞ് വിളിച്ച് ഇരുത്തിയിരുന്നു. അടുത്തിടെ ഗുരുവായൂര്‍ അമ്പലത്തില്‍ പോയപ്പോഴും അങ്ങനൊരു അനുഭവം ഉണ്ടായി. ക്യൂ കണ്ടതോടെ ഞാന്‍ പുറകില്‍ നിന്ന് തിരിഞ്ഞ് പോകാന്‍ നോക്കി. ബൈജു എവിടെ പോകുന്നു, തൊഴുത് പ്രാര്‍ഥിച്ചിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞ് മുന്നില്‍ കയറ്റി നിര്‍ത്തി.

  ഇപ്പോള്‍ കാര്‍ത്തിക് പ്രസാദ് എന്നതിന് പകരം ബൈജു എന്നത് എന്റെ പേരായി മാറിയിട്ടുണ്ട്. എല്ലായിടത്തും ബൈജുവാണ്. അത് സന്തോഷമുള്ള കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

  English summary
  Mounaragam Karthik Prasad Opens Up About His Stammering Issue And Career Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X