For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വൺ ലൈൻ സ്റ്റോറി കേട്ടപ്പോഴെ ത്രില്ലിലായിരുന്നു', വീണയാകാൻ തീരുമാനിച്ചതിനെ കുറിച്ച് മൃദുല വിജയ്

  |

  മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടി മൃദുല വിജയിയുടേത്. സിനിമകളിലൂടെ സീരിയലുകളിലേക്ക് എത്തുകയും നിരവധി അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയും ചെയ്ത നടി കൂടിയാണ് മൃദുല. സീരിയലുകൾ ഇല്ലാത്തപ്പോൾ സ്റ്റാർ മാജിക് അടക്കമുള്ള ഷോകളിലും താരം നിറസാന്നിധ്യമായിരുന്നു. അടുത്തിടെയായി സന്തോഷത്തിന്റെ നാളുകളാണ് മൃദുലയ്ക്ക്. രണ്ട് മാസം മുമ്പാണ് താരം വിവാ​​ഹിതയായത്. പിന്നാലെ പുതിയ സീരിയലിൽ നായികയായും എത്തിയിരിക്കുകയാണ് മൃദുല.

  Also Read: 'അന്ന് പൊട്ടന് നൂറുകോടി അടിച്ച അവസ്ഥ, ഇന്ന് ഒരു വിമാനമെങ്കിലും കാണാൻ കൊതിയാ'-കോട്ടയം നസീർ

  പുതിയ സീരിയലായ തുമ്പപ്പൂവിന്റെ വിശേഷങ്ങളും ജീവിത്തിലെ പുതിയ വിശേഷങ്ങളുമെല്ലാം മൃദുല ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. മഴവിൽ മനോരമയിൽ ഇന്ന് മുതലാണ് തുമ്പപ്പൂവിന്റെ സംപ്രേഷണം ആരംഭിക്കുന്നത്. തന്റെ ജീവിതത്തിലെ ഇതുവരെ ചെയ്തിട്ടുള്ളതിൽ ഏറ്റവും ചലഞ്ചിങ്ങായ കഥാപാത്രമായി തോന്നിയത് തുമ്പപ്പൂവിലേതാണെന്നാണ് മൃദുല പറയുന്നത്. കൂടുതൽ വിശേഷങ്ങൾ വായിക്കാം.

  Also Read: 'കഥ മികച്ചതായാലും സംവിധായകനും നടനും മോശമാണെങ്കിൽ പിന്നെന്ത് ​ഗുണം?'; നവാസുദ്ദീൻ സിദ്ദിഖി

  ഒക്ടോബർ 18മുതലാണ് തുമ്പപ്പൂവിന്റെ സംപ്രേഷണം മഴവിൽ മനോരമയിൽ ആരംഭിക്കുന്നത്. മൃദുല വിജയിയാണ് നായിക. ഇതുവരെയുള്ള കഥാപാത്രങ്ങളുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ തുമ്പപ്പൂവിലെ കഥാപാത്രം ചെയ്ത് ഫലിപ്പിക്കാൻ ചലഞ്ചിങ്ങായ ഒന്നാണ് എന്നാണ് മൃദുല വിജയ് പറയുന്നത്. ബാഹ്യസൗന്ദര്യത്തേക്കാൾ ആന്തരീക സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്ന ജീവിതത്തിലെ ലക്ഷ്യങ്ങൾ നിറവേറ്റാൻ കഠിനാധ്വാനം ചെയ്യുന്ന ശക്തയായ വീണ എന്ന പെൺകുട്ടിയായാണ് മൃദുല എത്തുന്നത്. എന്തുകൊണ്ടാണ് വീണയാകാൻ തീരുമാനിച്ചതെന്നും തുമ്പപ്പൂവിലേക്ക് തന്നെ ആകർഷിച്ച ഘടകമെന്താണെന്നും മൃദുല ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു.

  'തുമ്പപ്പൂ ശക്തയായ ഒരു പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. വീണ് എന്നാണ് പേര്. അവൾ ഒരിക്കലും അവളുടെ സൗന്ദര്യത്തെ കുറിച്ച് ആകുലപ്പെടുന്നില്ല. ജീവിത ലക്ഷ്യങ്ങളാണ് അവളെ മുന്നോട്ട് പോകാൻ ഏറ്റവും കൂടുതൽ പ്രേരിപ്പിക്കുന്നത്. സീരിയലിന്റെ വൺലൈൻ കേട്ടപ്പോൾ തന്നെ ഞാൻ സീരിയൽ ചെയ്യാൻ ത്രില്ലിലായിരുന്നു. എല്ലാ സീരിയലുകളിലും പൊതുവെ അണിഞ്ഞൊരുങ്ങി സർവ്വാഭരണ വിഭൂഷണയായിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളെയാണ് നാം കണ്ടുവരുന്നത്. എന്നാൽ വീണ അങ്ങനെയുള്ളവളല്ല. യാതൊരു മേക്കപ്പിനോടും താൽപര്യമില്ലാത്ത പെൺകുട്ടിയാണ്. അതിനാൽ തന്നെ മേക്കപ്പുകൾ ഉപയോ​ഗിക്കേണ്ടി വരുന്നില്ല. വിലകൂടിയ പാർട്ടിവെയർ വസ്ത്രങ്ങൾ ധരിക്കേണ്ട ആവശ്യവുമില്ല. ഇതൊന്നും ഇഷ്ടപ്പെടാത്ത പെൺകുട്ടിയാണ് കഥയാണ് തുമ്പപ്പൂവിലൂടെ പറയാൻ പോകുന്നത് എന്നറിഞ്ഞപ്പോൾ ഏറെ ആകാംഷയായി. അതുകൊണ്ടാണ് വീണയാകാൻ തീരുമാനിച്ചത്' മൃദുല പറഞ്ഞു. താൻ ഇതുവരെ ഇത്രയേറെ ചലഞ്ചിങ്ങായിട്ടുള്ള ഒരു കഥാപാത്രമായി അഭിനയിച്ചിട്ടില്ലെന്നും മൃദുല പറയുന്നു.

  'ഇത് എന്റെ അഞ്ചാമത്തെ സീരിയലാണ്. വീണ ഞാൻ അഭിനയിച്ചിട്ടുള്ള മറ്റ് കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തയാണ്. അവൾ ധൈര്യമുള്ള ശക്തയായ ഒരു സ്ത്രീയാണ്. അവൾ ജീവിത ലക്ഷ്യങ്ങളിൽ അഭിനിവേശമുള്ളവളാണ്. അതിനാൽ ഞാൻ കഥാപാത്രമാകുമ്പോഴെല്ലാം ഞാൻ എന്നെ വീണ എന്ന വ്യക്തിയായി മാറാൻ ശ്രമിക്കാറുണ്ട്. വളരെ യഥാർത്ഥവും സ്വാഭാവികവുമായ അഭിനയമാണ് ഈ റോൾ ചെയ്യാൻ വേണ്ടത്' മൃദുല പറഞ്ഞു.

  തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല

  തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ട് മണിക്കായിരിക്കും തുമ്പപ്പൂ സീരിയലിന്റെ സംപ്രേക്ഷണ സമയം. ഒരു അമ്മയുടെയം രണ്ട് പെണ്‍മക്കളുടെയും കഥയാണ് സീരിയലിന്റെ ഇതിവൃത്തം. കൂടാതെ വിക്ക് മൂലം കഷ്ടപ്പെടുന്ന രമേശനെന്ന കഥാപാത്രമാണ് മൃദുലയുടെ വീണ എന്ന കഥാപാത്രത്തിന്റെ നായകനായി എത്തുന്നത്. മൃദുലയ്ക്ക് പുറമെ സച്ചിൽ എസ്.ജി, രമ്യ സുധ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുക. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള സം​ഗീത മോഹനാണ് സീരിയലിന് തിരക്കഥ എഴുതിയിരിക്കുന്നത്.

  English summary
  Mridhula Vijai Opens Up About Her New Serial Thumbapoo And Her Character Veena
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X