For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജനിച്ച് ഒരു മാസത്തിനുള്ളില്‍ ഭാഗ്യമെത്തി; മൃദുലയുടെയും യുവയുടെയും മകളുടെ അരങ്ങേറ്റം കാണിച്ച് താരദമ്പതിമാര്‍

  |

  മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് യുവാകൃഷ്ണയും മൃദുല വിജയിയും. രണ്ടാളും സൂപ്പര്‍ഹിറ്റ് സീരിയലുകൡല്‍ നായിക, നായകനായി അഭിനയിക്കുമ്പോഴായിരുന്നു വിവാഹം. പ്രണയവിവാഹമല്ലെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഏറ്റവും പ്രിയപ്പെട്ടവരായിരിക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നു.

  ഒരു മാസം മുന്‍പാണ് മൃദുല ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകളുടെ ജനനത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ താരങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ മകളെ അഭിനയിപ്പിക്കാന്‍ പോവുന്നതിന്റെ സന്തോഷമാണ് പുതിയ വീഡിയോയിലൂടെ കാണിച്ചിരിക്കുന്നത്.

  സീരിയലുകളില്‍ സജീവമായിരുന്ന കാലത്താണ്
  യുവയും മൃദുലയും വിവാഹിതരാവുന്നത്. അധികം വൈകാതെ നടി ഗര്‍ഭിണിയാവുകയും ചെയ്തു. ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെ മൃദുല ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തു. ധ്വനി എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. ഏറ്റവും പുതിയതായി മകളുടെ കൂടെ ഒരു യാത്ര പോവുന്നതാണ് യൂട്യൂബിലൂടെ പങ്കുവെച്ചിരിക്കുന്നത്. വെറും യാത്രയല്ല ധ്വനി ആദ്യമായി അഭിനയിക്കാന്‍ പോവുകയാണെന്നാണ് യുവ പറയുന്നത്.

  Also Read: മൂന്നാമത് പെണ്‍കുഞ്ഞാണ് ജനിച്ചത്; മകളുടെ ജനനം നല്ല സമയത്താണെന്ന് പറഞ്ഞ് സംവിധായകന്‍ ഒമര്‍ ലുലു

  യുവ അഭിനയിക്കുന്ന മഞ്ഞില്‍വിരിഞ്ഞപൂവ് എന്ന സീരിയലിലാണ് മകള്‍ക്കും അവസരമൊരുക്കിയത്. സീരിയലില്‍ സോന എന്ന കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലാണ് ധ്വനിയെ അവതരിപ്പിക്കുന്നത്. കുഞ്ഞിനെ ലൊക്കേഷനില്‍ കൊണ്ട് വന്ന് വിഐപി പരിഗണനയില്‍ നോക്കുന്നതും ശേഷം ആദ്യമായി അഭിനയിക്കുന്നതുമൊക്കെ വീഡിയോയില്‍ യുവ കാണിച്ചിരിക്കുകയാണ്. വളരെ കുറച്ച് ഭാഗത്ത് മാത്രമേ ധ്വനി ആദ്യ ദിവസം അഭിനയിക്കുന്നുള്ളു.

  Also Read: പ്രസവിക്കാന്‍ ചിരിച്ചോണ്ട് കയറി പോയതാണ്; പ്രസവം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലെ മേക്കോവറിനെ കുറിച്ച് മൃദുല വിജയ്

  മുന്നോട്ടും കുഞ്ഞിന്റെ അഭിനയം ഉണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല. അതേ സമയം അച്ഛനും മകളും ആദ്യമായി അഭിനയിക്കുന്ന സീരിയല്‍ എന്ന പ്രത്യേകത മഞ്ഞില്‍വിരിഞ്ഞ പൂവിന് ഉണ്ടെന്നാണ് മൃദുല പറയുന്നത്. യുവ ആദ്യമായി സീരിയലില്‍ അഭിനയിച്ച് തുടങ്ങിയത് ഇതിലൂടെയായിരുന്നു. അതിന് ശേഷം മറ്റ് സീരിയലുകളിലും അഭിനയിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ആദ്യ സീരിയലിന്റെ ഭാഗമായി തുടരുകയാണ്. ഇതിനിടയിലാണ് മകളും അതേ സീരിയലിലൂടെ അരങ്ങേറ്റം കുറിക്കുന്നത്.

  Also Read: തന്റെ പ്രണയകഥ പ്രചരിപ്പിച്ചത് കരണ്‍ ജോഹറാണ്; അനുഷ്‌കയെ കെട്ടാന്‍ പോവുകയാണോന്ന ചോദ്യത്തിന് പ്രഭാസ്

  ഭാവിയില്‍ അച്ഛനും മകള്‍ക്കും ഇക്കാര്യം പറഞ്ഞ് അഭിമാനിക്കാമെന്നും നടി കൂട്ടിച്ചേര്‍ത്തു. അതേ സമയം ഫസ്റ്റ് ടേക്കില്‍ തന്നെ കുഞ്ഞ് ഓക്കെ ആയിരുന്നുവെന്നും യുവയെക്കാളും ബെറ്റര്‍ മകളാണെന്നും അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പറയുന്നു. കൊച്ച് നന്നായി ഡയലോഗ് ഒക്കെ പറയുന്നുണ്ട്. എന്തായാലും അച്ഛനെക്കാളും മികച്ചതാണെന്ന് സംവിധായകനും സൂചിപ്പിച്ചു. ധ്വനിയുടെ ക്ലോസ് ആയിട്ടുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴൊക്കെ നല്ല ഉറക്കത്തിലായിരുന്നു. ശേഷം ഉറക്കം പൂര്‍ത്തിയാക്കിയിട്ടാണ് ഷോട്ട് എടുത്തത്.

  ഷൂട്ടിങ്ങിന് ഇടയില്‍ ഒരിക്കല്‍ പോലും അവള്‍ കരഞ്ഞില്ലെന്നും താരങ്ങള്‍ സൂചിപ്പിച്ചു. അച്ഛനും മകളും ഒരുമിച്ചുള്ള ആദ്യ ഷോട്ടും എടുത്തിരുന്നു. അങ്ങനെ മകളുടെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം മനോരമാക്കിയിട്ടാണ് താരങ്ങള്‍ മടങ്ങിയത്. മുപ്പത്തിയഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ ഇതുപോലെ കൊണ്ട് പോകാമോ എന്നൊക്കെ പലരും ചോദിച്ചേക്കാം. എന്നാല്‍ അത്രയും സുരക്ഷയൊരുക്കിയിട്ടാണ് ഞങ്ങളത് ചെയ്തതെന്ന് യുവ പറയുന്നു.

  വാവയെ ഒരു തരത്തിലും ശല്യപ്പെടുത്തിയില്ല. ബാക്കി എല്ലാം ഡമ്മിയാണ് ഉപയോഗിച്ചത്. പെട്ടെന്നൊരു സിറ്റുവേഷന്‍ വന്നത് കൊണ്ടാണ് അവളെ അഭിനയിച്ചത്. ഒരു അതിഥിയായി വന്ന് അഭിനയിച്ചു എന്നേയുള്ളുവെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്തായാലും അച്ഛനെയും അമ്മയെക്കാളും ഉയരങ്ങളില്‍ എത്താന്‍ ധ്വനിക്ക് സാധിക്കട്ടേ എന്നാണ് ആരാധകര്‍ മൃദുലയോടും യുവയോടും പറയുന്നത്.

  English summary
  Mridula Vijay And Yuva Krishna About Daughter Dwani Krishna's Miniscreen Debut On Manjil Virinja Poovu Serial. Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X