twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിധി കൊണ്ട് എത്തിച്ചത് അഭിനയത്തിലേക്ക്; നിത്യ മേനോനെ കണ്ടതോടെയാണ് ആ തോന്നലുണ്ടായതെന്ന് അഞ്ജലി റാവു

    |

    സീ കേരളത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച പുതിയ പരമ്പരയാണ് മിസിസ്സ് ഹിറ്റലര്‍. വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടാന്‍ ഈ സീരിയലിന് സാധിക്കുകയും ചെയ്തു. പരമ്പരയിലെ മായ എന്ന കഥാപാത്രമായി വന്ന് ആരാധകരുടെ ഇഷ്ടവം നേടിയെടുക്കാന്‍ നടി അഞ്ജലി റാവുവിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മോഡലിങ്ങിനെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചുമൊക്കെ അഞ്ജലി തുറന്ന് സംസാരിച്ചിരിക്കുകയാണ്. വിശദമായി വായിക്കാം..

     മോഡലങ്ങിലൂടെ അഭിനയത്തിലേക്ക്

    മോഡലങ്ങിലൂടെയായിരുന്നു അഞജലി കരിയര്‍ ആരംഭിക്കുന്നത്. നിരവധി പ്രമുഖ ബാന്‍ഡുകളുടെ പരസ്യത്തില്‍ നടി അഭിനയിച്ചിരുന്നു. അതിന് ശേഷമാണ് അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. 2011 മിസ് സൗത്ത് ഇന്ത്യ ഫൈനലിസ്റ്റുകളില്‍ ഒരാള്‍ താന്‍ ആയിരുന്നുവെന്നാണ് അഞ്ജലി പറയുന്നത്. എന്നാല്‍ പകുതി വഴിയില്‍ തന്നെ അത് ഉപേക്ഷിക്കുകയായിരുന്നു. അവിടുത്തെ രാഷ്ട്രീയം സഹിക്കാന്‍ പറ്റുന്നത് ആയിരുന്നില്ല. എഴുതാന്‍ ഒത്തിരി ഇഷ്ടമുള്ളത് കൊണ്ട് പിന്നീട് ഞാന്‍ പരസ്യങ്ങളെഴുതുന്ന കണ്ടന്റ് റൈറ്ററായി മാറി. പിന്നീട് അതിന്റെ ടെക്‌നിക്കല്‍ സൈഡ് കൂടി മനസിലാക്കി.

    നിത്യ മേനോനെ ഭക്തിയോടെ നോക്കി കാണും

    അങ്ങനെ ഒക്കെ ആണെങ്കിലും വിധി എന്നെ മറ്റ് പല മേഖലകളിലേക്കും കൊണ്ട് പോവുകയാണ്. ഒടുവില്‍ സിനിമയിലുമെത്തി. ആദ്യം തമിഴ് ഇന്‍ഡസ്ട്രിയിലേക്കാണ് എത്തിയത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നിത്യ മേനോന്റെ മാലിനി 22, പാളയംകോട്ടൈ എന്നീ സിനിമകളാണ് അഞ്ജലിയുടെ കരിയര്‍ മാറ്റി മറിച്ചത്. നിത്യ മേനോനൊപ്പം സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് എനിക്കും ഒരു നടിയാകണമെന്ന് തോന്നലുണ്ടായത്. എന്തൊരു സ്വാഭാവിക അഭിനേത്രിയാണ് നിത്യ. അവള്‍ പ്രകടിപ്പിക്കുന്ന വികാരങ്ങളൊക്കെ അസാധാരണമാണ്. ഞാന്‍ അവളെ ഭക്തിയോടെ നിരീക്ഷിക്കാന്‍ തുടങ്ങി. അങ്ങനെ അവളെ പോലൊരു നടിയാകണമെന്നും തീരുമാനിച്ചു.

    സ്ത്രീയുടെ ശബ്ദത്തിന് വേണ്ടിയാണ് ദിലീപ് ബുദ്ധിമുട്ടിയത്; മായമോഹിനിയിലെ വെല്ലുവിളിയെ കുറിച്ച് താരംസ്ത്രീയുടെ ശബ്ദത്തിന് വേണ്ടിയാണ് ദിലീപ് ബുദ്ധിമുട്ടിയത്; മായമോഹിനിയിലെ വെല്ലുവിളിയെ കുറിച്ച് താരം

    പിന്നെ സിനിമയിൽ നല്ല വേഷം കിട്ടിയില്ല

    എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം എനിക്ക് അര്‍ഹമായ വേഷങ്ങളൊന്നും സിനിമയില്‍ നിന്നും ലഭിച്ചിരുന്നില്ല. സാധാരണയുള്ള പ്രധാന്യം കുറഞ്ഞതും ചില ഗ്ലാമറസ് വേഷങ്ങളുമാണ് എനിക്ക് ലഭിച്ചത്. ആ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അഞ്ച് മിനുറ്റ് മാത്രമേ സ്‌ക്രീനില്‍ കാണിക്കുകയുള്ളു എങ്കിലും അത് എല്ലാവരിലേക്കും സ്വാധീനം ചെലുത്തുന്നത് ആയിരിക്കണമെന്നാണ് അഞ്ജലി പറയുന്നത്.
    അതിന് ശേഷമാണ് തമിഴിലും തെലുങ്കിലുമടക്കം ടെലിവിഷന്‍ സീരിയലുകളില്‍ അഞ്ജലി അഭിനയിച്ച് തുടങ്ങുന്നത്. മഹാലക്ഷ്മി, ലക്ഷ്മി സ്റ്റോഴ്‌സ്, കേരതാലു എന്നിങ്ങനെയുള്ളയവ നടിയുടെ ജനപ്രിയ സീരിയലുകളായി മാറിയതില്‍ ചിലതാണ്. സ്വതി നക്ഷത്രം ചോദി എന്ന സീരിയലിലൂടെയാണ് അഞ്ജലി റാവു മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അതൊരു നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രമായിരുന്നു. ഓണ്‍സ്‌ക്രീനില്‍ കണ്ണീരുമായി നില്‍ക്കുന്ന കഥാപാത്രമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒപ്പം ആരുടെയും പാവയാവാനും തനിക്ക് താൽപര്യമില്ലെന്ന് അഞ്ജലി പറയുന്നു.

    സ്വന്തം സഹോദരന്‍ കാമുകനാണെന്ന് പറഞ്ഞവരുണ്ട്; തന്റെ കഥകള്‍ കേട്ട് കരഞ്ഞുറങ്ങിയ നാളുകളെ കുറിച്ച് നടി രവീണ ടണ്ടൻസ്വന്തം സഹോദരന്‍ കാമുകനാണെന്ന് പറഞ്ഞവരുണ്ട്; തന്റെ കഥകള്‍ കേട്ട് കരഞ്ഞുറങ്ങിയ നാളുകളെ കുറിച്ച് നടി രവീണ ടണ്ടൻ

    Recommended Video

    മോശം കമന്റിട്ടയാളെ പറപ്പിച്ച് സാമന്ത | FilmiBeat Malayalam
    സീരിയലിലെ വില്ലത്തി വേഷം

    യഥാര്‍ഥ ജീവിതത്തില്‍ ഞാന്‍ ഒത്തിരി ഇമോഷണലായ ആളാണ്. അങ്ങനെയുള്ളപ്പോള്‍ സ്‌ക്രീനിന് മുന്നിലും അതുപോലെ ഒരാളാവാന്‍ ഞാന്‍ തീരെ ആഗ്രഹിക്കുന്നില്ല. കരയുമ്പോള്‍ ഞാന്‍ വളരെ ബോറാണ്. ഒരു നെഗറ്റീവ് കഥാപാത്രം ചെയ്യുമ്പോള്‍ ശരിക്കും എനിക്ക് ആത്മവിശ്വാസം കൂടുകയാണ് ചെയ്യുന്നത്. ഒരു കഥാപാത്രത്തിന്റെ പല ഭാവങ്ങളും അതിലൂടെ ചെയ്യാന്‍ സാധിക്കും. ഇപ്പോള്‍ മിസിസ്സ് ഹിറ്റ്‌ലര്‍ സീരിയലിലെ മായ എന്ന കഥാപാത്രത്തിലൂടെ ആളുകള്‍ എന്നെ സ്‌നേഹിക്കുന്നുണ്ട് എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട്. ഇപ്പോള്‍ ചെയ്യുന്ന സീരിയലില്‍ കളര്‍ഫുള്‍ ആയിട്ടുള്ള സാരികളും ആഭരണവുമൊക്കെ ധരിക്കുന്ന കഥാപാത്രമാണ്. തനിക്ക് അതിനോടൊക്കെ അത്ര താല്‍പര്യമൊന്നുമില്ലെന്നും അഞ്ജലി പറയുന്നു.

    ചാന്ദ്‌നിയുമായി ഒളിച്ചോടിയത് വിദേശത്തേക്ക്; 5 ലവ് ലെറ്റര്‍ എങ്കിലും ഷാജു തന്നിട്ടുണ്ടാവുമെന്ന് നടിചാന്ദ്‌നിയുമായി ഒളിച്ചോടിയത് വിദേശത്തേക്ക്; 5 ലവ് ലെറ്റര്‍ എങ്കിലും ഷാജു തന്നിട്ടുണ്ടാവുമെന്ന് നടി

    Read more about: anjali അഞ്ജലി
    English summary
    Mrs Hitler Serial Actress Anjali Rao About Her Character, Revealed She Hate Doll Up On Screen
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X