»   » ആരും പരീക്ഷിക്കാത്ത മുകേഷിന്റെ വ്യത്യസ്തമായ ഹോബി! ഒടുവില്‍ വീട്ടുകാര് തന്നെ നിര്‍ത്തിച്ചു...

ആരും പരീക്ഷിക്കാത്ത മുകേഷിന്റെ വ്യത്യസ്തമായ ഹോബി! ഒടുവില്‍ വീട്ടുകാര് തന്നെ നിര്‍ത്തിച്ചു...

Posted By:
Subscribe to Filmibeat Malayalam

പ്രവര്‍ത്തി മണ്ഡലത്തിന് പുറത്ത് എല്ലാവര്‍ക്കും ഹോബികള്‍ കാണും. ജോലിത്തിരക്കുകള്‍ മൂലം ഇപ്പോള്‍ കൃത്യമായ ഹോബി ഇല്ലാത്തവര്‍ക്ക് ചെറുപ്പകാലത്തിലെ രസകരമായ ഹോബികളും കാണും. ദിനേശ് പ്രഭാകറും മിയയും അതിഥികളായി എത്തിയ ബഡായി ബംഗ്ലാവിലെ ഒരു എപ്പിസോഡ് ചര്‍ച്ച ചെയ്തത് താരങ്ങളുടെ ഹോബികളേക്കുറിച്ചായിരുന്നു.

ആ ഓണക്കാലം യോദ്ധ ആവറേജില്‍ ഒതുങ്ങി, സൂപ്പര്‍ ഹിറ്റായത് മമ്മൂട്ടി ചിത്രം! വിശ്വസിച്ചാലും ഇല്ലെങ്കിലും

അയാള്‍ ദയാലുവും മഹത് വ്യക്തിത്വവുമാണെന്ന് ദേവയാനി, തന്തയില്ലാത്തവനെന്ന് ഷംന കാസിം!

രസകരങ്ങളായ ഹോബികളേക്കുറിച്ച് താരങ്ങള്‍ സംസാരിച്ച പരിപാടിയില്‍ തന്റെ വ്യത്യസ്തമാ ഒരു ഹോബിയേക്കുറിച്ച് മുകേഷ് പങ്കുവയ്ക്കുകയുണ്ടായി. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തനിക്കുണ്ടായിരുന്ന ഒരു ഹോബിയേക്കുറിച്ചാണ് മുകേഷ് പങ്കുവച്ചത്.

മുകേഷിന്റെ ഹോബി

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തനിക്കൊരു ഹോബി ഉണ്ടായിരുന്നെന്ന് മുകേഷ് പറയുന്നു. ഏറെ വ്യത്യസ്തമായ സിഗരറ്റ് കളക്ഷനായിരുന്നു അത്. ഒരു ഡെപ്പിക്കകത്ത് ഇന്ത്യയില്‍ കിട്ടാവുന്ന വ്യത്യസ്തങ്ങളായ സിഗരറ്റുകള്‍ കളക്ട് ചെയ്ത് സൂക്ഷിച്ചിരുന്നു.

എല്ലാവരും അഭിനന്ദിച്ചു

വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ എല്ലാവരേയും ഇത് കാണിക്കുമായിരുന്നു. മറ്റാരും ചിന്തിക്കാത്ത വ്യത്യസ്തമായ ഹോബി ആണല്ലോ എന്ന് പറഞ്ഞ് എല്ലാവരും മുകേഷിനെ അഭിനന്ദിക്കുമായിരുന്നു. പനാമ, ചാര്‍മിനാര്‍, എസ്പയര്‍, ബര്‍ക്ക്‌ലി, ബ്രിസ്റ്റോള്‍ തുടങ്ങി ഒരുപാട് സിഗരറ്റുകള്‍ ഉണ്ടായിയിരുന്നു ശേഖരത്തില്‍.

വീട്ടുകാര്‍ കണ്ടുപിടിച്ചു

ടെക്‌നിക് ഹോബി എന്നാണ് മുകേഷ് തന്റെ ഹോബിയെ വിശേഷിപ്പിക്കുന്നത്. എല്ലാവരുടേയും മുമ്പില്‍ അഭിമാനത്തോടെ സിഗരറ്റ് ശേഖരം പ്രദര്‍ശിപ്പിക്കുന്ന മുകേഷ് ആരും ഇല്ലാത്തപ്പോള്‍ അത് ഓരോന്ന് എടുത്ത് വലിക്കുമായിരുന്നു. വീട്ടുകാര്‍ ഇത് കണ്ട് പിടിച്ചതോടെയാണ് ഹോബി നിര്‍ത്തിച്ചത്.

മരം കയറ്റം

ചെറുപ്പത്തില്‍ ദിനേശിന് ഒരു ഹേബി ഉണ്ടായിരുന്നു. വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ മരത്തിന്റെ മുകളില്‍ വലിഞ്ഞ് കേറുക. കേറാന്‍ എളുപ്പമാണെങ്കിലും ഇറങ്ങാന്‍ അറിയില്ല. ഒടുവില്‍ അതിന്റെ മുകളിലിരുന്ന് കരഞ്ഞ് നിലവിളിക്കും. ഒടുവില്‍ നാട്ടുകാരൊക്കെയെത്തി ഇറക്കും. സംഗീതവും വായനയും യാത്രയുമാണ് താരത്തിന്റെ ഇപ്പോഴത്തെ ഹോബി.

മിയയുടെ ഹോബി

ഷൂട്ടിംഗ് ഇല്ലാത്ത സമയത്തെ തന്റെ പ്രധാന ഹോബി ടിവി കാണലാണെന്ന് മിയ പറയുന്നു. സിനിമയും പ്രോഗ്രാമുകളുമായി അധിക സമയവും ടിവിക്ക് മുന്നിലായിരിക്കും. അതേ സമയം ചെറുപ്പകാലത്ത് കുന്നിക്കുരു, മഞ്ചാടിക്കുരു തുടങ്ങിയവ ശേഖരിക്കുന്ന ഹോബി ഉണ്ടായിരുന്നെന്നും മിയ പറയുന്നു.

പിഷാരടിക്ക് കൂട്ടുകാരന്‍ കൊടുത്ത പണി

ബഡായി ബംഗ്ലാവിലെ അവതാരകനായ രമേശ് പിഷാരടിക്കും വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഒരു ഹോബി ഉണ്ടായിരുന്നു. വ്യത്യസ്തങ്ങളായ സ്റ്റാമ്പുകള്‍ ശേഖരിക്കുക. ഒരു ബുക്ക് നിറയെ ഗള്‍ഫിലെ ഉള്‍പ്പെടെ സ്റ്റാമ്പുകള്‍ ഉണ്ടായിരുന്നു. ഇന്നത്തേപ്പോലെ അത്ര എളുപ്പമായിരുന്നില്ല അവ ലഭിക്കാന്‍. വാര്‍ഷിക പരീക്ഷയുടെ അവസാന ദിവസം ഇത് കാണാന്‍ ബുക്ക് വീട്ടിലേക്ക് വാങ്ങിക്കൊണ്ട് പോയ കൂട്ടുകാരന്‍ പിന്നീട് തിരിച്ച് കൊടുത്തില്ല. സ്‌കൂള്‍ മാറി പോകുകയായിരുന്നു.

English summary
Mukesh's very rare hobby in his childhood. It was cigerate collection and his parants stopped it.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam