»   » ജീവിതത്തില്‍ തനിക്കു കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് എന്റെ മകനാണെന്ന് വിവേക്

ജീവിതത്തില്‍ തനിക്കു കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് എന്റെ മകനാണെന്ന് വിവേക്

Posted By:
Subscribe to Filmibeat Malayalam

ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം അല്ലെങ്കില്‍ സമ്മാനം എന്താണെന്ന് താരങ്ങളോട് ചോദിച്ചാല്‍ പലര്‍ക്കും ഓരോരോ ഉത്തരങ്ങളോ കഥകളോ പറയാനുണ്ടാകും. സ്വന്തം മകനാണ് ജീവിതത്തില്‍ കിട്ടിയതില്‍ ഏറ്റവും വലിയ സമ്മാനമെന്ന് പറഞ്ഞിരിക്കുകയാണ് ഒരു ടെലിവിഷന്‍ താരം. അതു മറ്റാരുമല്ല എല്ലാവരുടെയും പ്രിയപ്പെട്ട നടനായ വിവേകാണ്.

വിവേക് എന്നു പറഞ്ഞാല്‍ ചിലര്‍ക്ക് മനസ്സിലാവില്ല. പരസ്പരത്തിലെ സൂരജ് എന്നു പറയുന്നതാവും നല്ലത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളികളുടെ ഇഷ്ട സീരിയലായ പരസ്പരത്തിലെ സൂരജാണ് ഇങ്ങനെ പറയുന്നത്. വിവേക് ഗോപനു മകനാണ് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ്.

vivek

അഞ്ച് വയസ് പ്രായമുള്ള സിദ്ധാര്‍ത്ഥാണ് ആ ഭാഗ്യവാനായ പുത്രന്‍. അവന്റെ ജനനത്തോടു കൂടിയാണ് തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വന്നതെന്ന് വിവേക് പറയുന്നു. എല്ലാ വിജയവും അവന്‍ എന്റെ ജീവിതത്തില്‍ വന്നതിനുശേഷമാണ് ഉണ്ടായത്.

അധികമാര്‍ക്കും അറിയില്ലെങ്കിലും സിനിമയിലും വിവേക് അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രത്തിലാണ് വിവേക് ആദ്യമായി ചെറിയ വേഷം ചെയ്തത്. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിന്റെ റീമെയ്ക്ക് ആയ കമാല്‍ ധമാല്‍ മലാമാല്‍ എന്ന ചിത്രത്തില്‍ ഒരു നെഗറ്റീവ് വേഷമാണ് വിവേക് കൈകാര്യം ചെയ്തത്. ചിത്രത്തിന്റെ മുംബൈയിലെ ഷൂട്ടിങ്ങ് നിമിഷങ്ങള്‍ രസകരമായ ഓര്‍മ്മയാണെന്നും താരം പറഞ്ഞു.

English summary
Parasparam serial actor Vivek Gopan has been tasting success since the birth of his son, so it's no wonder that he considers his young boy 'his greatest gift.'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam