For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരഭി ലക്ഷ്മി ചെമ്പന്‍ വിനോദിനെ പ്രണയിക്കുന്നു! പ്രേമലേഖനത്തിലൂടെ നടി തന്നെ അക്കാര്യം വെളിപ്പെടുത്തി

  |

  മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാറ്റ് ഷോ ആണ് നക്ഷത്രത്തിളക്കം. നടി ആര്യ അവതരിപ്പിക്കുന്ന പരിപാടി സിനിമയിലെ താരങ്ങളുമായി സംസാരിക്കുന്നതിന് വേണ്ടി സംഘടപ്പിച്ചിരിക്കുന്നതാണ്. മമ്മൂട്ടി മുതല്‍ പ്രമുഖ താരങ്ങളും യുവതാരങ്ങളുമെല്ലാം ഈ ഷോ യില്‍ പങ്കെടുത്തിരുന്നു.

  അടുത്തിടെ ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയും മഞ്ജു പിള്ളയുമാണ് എത്തിയിരുന്നത്. ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമിടയില്‍ രസകരമായ കളികളും പരിപാടിയിലുണ്ട്. അത്തരത്തില്‍ നടിമാര്‍ക്ക് ഒരു പ്രേമലേഖനം എഴുതാനുള്ള അവസരമായിരുന്നു അവതാരക കൊടുത്തിരുന്നത്. സുരഭിയുടെ ലവ് ലെറ്റര്‍ കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. കാരണമിതാണ്...

   നക്ഷത്രത്തിളക്കം

  നക്ഷത്രത്തിളക്കം

  ബോളിവുഡിലും മറ്റ് ഭാഷകളിലുമായി നടക്കുന്ന പ്രധാന ടെലിവിഷന്‍ പരിപാടികളില്‍ ഒന്നാണ് ചാറ്റ് ഷോ. പ്രമുഖര്‍ മുതല്‍ എല്ലാ താരങ്ങളെയും പരിപാടിയിലേക്ക് ക്ഷണിച്ച് അവരുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനും മറ്റുമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മലയാളത്തിലും നിരവധി അഭിമുഖങ്ങളും ചാറ്റ് ഷോ കളും ഉണ്ട്. അത്തരത്തിലൊന്നാണ് മഴവില്‍ മനോരമയിലെ നക്ഷത്രത്തിളക്കം. നടി ആര്യയായിരുന്നു അവതാരക. ഇപ്പോള്‍ ടിവി അവതാരകയായ ദിവ്യയും നക്ഷത്രത്തിളക്കം അവതരിപ്പിക്കുന്നുണ്ട്.

  സുരഭിയും മഞ്ജു പിള്ളയും..

  സുരഭിയും മഞ്ജു പിള്ളയും..

  ഇത്തവണ നക്ഷത്രത്തിളക്കത്തില്‍ പങ്കെടുക്കാന്‍ എത്തിയത് മലയാളികളുടെ പ്രിയപ്പെട്ട രണ്ട് താരസുന്ദരികളായ മഞ്ജു പിള്ളയും സുരഭി ലക്ഷ്മിയുമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിലെ കോമഡി വേഷങ്ങള്‍ ചെയ്തിരുന്ന മഞ്ജു കാലം മാറുന്നതിനനുസരിച്ച് ജീവിതത്തിലും വേഷവിധാനത്തിലും വന്ന മാറ്റങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിന് വേണ്ടിയാണ് തടി കുറച്ചതെന്നായിരുന്നു മഞ്ജു പറഞ്ഞിരുന്നത്.

  പ്രേമലേഖനം എഴുതക..

  പ്രേമലേഖനം എഴുതക..

  സുരഭിയോടും മഞ്ജുവിനോടും സിനിമയിലുള്ള ഏതെങ്കിലും ഒരു താരത്തിന് പ്രേമലേഖനം എഴുതാന്‍ അവതാരക ആവശ്യപ്പെട്ടിരുന്നു. നക്ഷത്രത്തിളക്കിത്തിലെ ഒരു ടാസ്‌ക് ആയിട്ടായിരുന്നു ഇത് കൊടുത്തിരുന്നത്. ഇക്കാര്യം എന്നെ കൊണ്ട് പറ്റാത്ത കാര്യമാണെന്ന് മഞ്ജു പിള്ള വ്യക്തമാക്കയിരുന്നു. ജീവിതത്തില്‍ തനിക്ക് പറ്റാത്ത കാര്യം റോമന്‍സാണെന്നാണ് മഞ്ജു പിള്ള പറയുന്നത്. വളരെ കൂളായി ഇഷ്ടമുള്ളതെന്തും എഴുതായിരുന്നു. മുന്‍പ് ഷോ യില്‍ വന്ന രമേഷ് പിഷാരടി ദീപിക പദുക്കോണിനായിരുന്നു ലവ് ലെറ്റര്‍ എഴുതിയിരുന്നത്.

   പ്രണയമായിരിക്കണം..

  പ്രണയമായിരിക്കണം..

  ആ വ്യക്തിയോട് പ്രണയമായിരിക്കണം, ഒരു സിനിമാ നടന്‍ ആയിരിക്കണമെന്നുമായിരുന്നു അവതാരകയുടെ നിര്‍ദ്ദേശം. തുടര്‍ന്ന് ഇരുവരും മനോഹരമായി തന്നെ എഴുതുകയും ചെയ്തിരുന്നു. മഞ്ജു പിള്ള ചാര്‍ലി ചാപ്ലിനായിരുന്നു എഴുതിയത്. പ്രിയപ്പെട്ട ചാര്‍ലിക്കുട്ടാ.. ഞാനീ ഭൂമിയിലേക്ക് വന്നപ്പോഴെക്കും നീ പോയി കളഞ്ഞല്ലോ.. ഒന്ന് കാത്തിരിക്കാമായിരുന്നില്ലേ, ഞാന്‍ വരുന്നത് വരെ.. ഇത്രയ്ക്ക് ക്ഷമ ഇല്ലെന്ന് പ്രതീക്ഷിച്ചില്ല. ഇനിയിപ്പോ അടുത്ത ജന്മത്തിലാവാമെന്നും കണ്ണീലെണ്ണ ഒഴിച്ച് കാത്തിരിക്കാമെന്ന് നിന്റെ സ്വന്തം പ്രണയിനി മഞ്ജു കുട്ടി.. എന്നുമാണ് മഞ്ജുവിന്റെ പ്രണയലേഖനം.

   സുരഭിയുടെ പ്രണയം..

  സുരഭിയുടെ പ്രണയം..

  സുരഭി ലക്ഷ്മി തിരിച്ചും മറിച്ചും എഴുതിയിട്ട് ശരിയാവുന്നില്ലായിരുന്നു. യഥാര്‍ത്ഥ പ്രണയം മനസിലുണ്ടായത് കൊണ്ടാണ് എഴുതാന്‍ പറ്റാത്തതെന്നാണ് സുരഭി പറയുന്നത്. പ്രണയിക്കാന്‍ എളുപ്പമാണ്.. പ്രണയിക്കപ്പെടനാണ് ഭാഗ്യം വേണ്ടത്. എന്റെ ചെമ്പേട്ടാ.. ഒത്തിരി ഇഷ്ടമാണ്. കാണാന്‍ ആഗ്രഹമുണ്ട്. എന്ന് കാണും? ഓരോ സിനിമ കാണുമ്പോഴും എന്റെ ഹൃദയത്തിലേക്ക് ഇറങ്ങി വന്ന് എന്നെ കട്ടെടുക്കുന്നത് പോലെ തോന്നും. എന്നും കള്ളനായി വരുന്ന എന്റെ ചെമ്പേട്ടാ എന്നെ എന്നാണ് നിങ്ങള്‍ കട്ടെടുത്ത് കൊണ്ട് പോവുന്നത്. ആ ദിവസത്തിനായി കാത്തിരിക്കുന്നു.

  English summary
  Nakshathrathilakkam latest episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X