»   » ദിലീപ് ഷോയ്ക്ക് യുഎസ്സിലേക്ക് പോയപ്പോള്‍ ചിലരുടെ നല്ലതും ചീത്തയും സ്വഭാവം മനസ്സിലാക്കി എന്ന് നമിത

ദിലീപ് ഷോയ്ക്ക് യുഎസ്സിലേക്ക് പോയപ്പോള്‍ ചിലരുടെ നല്ലതും ചീത്തയും സ്വഭാവം മനസ്സിലാക്കി എന്ന് നമിത

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപ് ആരാധകര്‍ ഏറെ ആഘോഷമാക്കിയ ഷോയാണ് യു എസ്സില്‍ വച്ചു നടന്ന ദിലീപ് ഷോ 2017. ദിലീപും കാവ്യയും മീനാക്ഷിയും പരിപാടിയില്‍ പങ്കെടുക്കയുകും ഗംഭീര വിജയമാക്കി തീര്‍ക്കുകയും ചെയ്തു.

ബഹിഷ്കരണ ഭീഷണി നേരിട്ട പരിപാടി വിജയകരമായി പൂര്‍ത്തിയാക്കി ദിലീപും സംഘവും തിരിച്ചെത്തി!!

ഇവര്‍ക്കൊപ്പം റിമി ടോമി, നമിത പ്രമോദ് തുടങ്ങിയവരും പങ്കെടുത്തിരുന്നു. ആ യു എസ് ട്രിപ്പിനെ കുറിച്ചും ദിലീപ് ഷോ 2017 നെ കുറിച്ചും നമിത പ്രമോദ് ഒന്നും ഒന്നും മൂന്നില്‍ പങ്കെടുത്ത് സംസാരിക്കുന്നു. നമിത എത്തുന്ന ഒന്നും ഒന്നും മൂന്ന് എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു.

മനസ്സിലാക്കാന്‍ കഴിഞ്ഞു

യു എസ്സ് ട്രിപ്പില്‍ ചിലരുടെ നല്ലതും ചീത്തയും മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നാണ് നമിത പ്രമോ വീഡിയോയില്‍ പറയുന്നത്. അതൊരുപക്ഷെ റിമി ടോമിയെ ഉദ്ദേശിച്ചായിരിയ്ക്കാം എന്ന് ആരാധകര്‍ എനുമാനിക്കുന്നു. പാട്ടുകളുമായി റിമി ടോമിയും യുഎസ് ഷോയുടെ മാറ്റ് കൂട്ടിയിരുന്നു.

മൈക്കിള്‍ ജാക്‌സണും മയിലും

യു എസ് ട്രിപ്പിലെ വേറെയും ചില അനുഭവങ്ങള്‍ നമിത പ്രമോദ് ഒന്നും ഒന്നും മൂന്നിന്റെ വേദിയില്‍ പങ്കുവയ്ക്കുന്നുണ്ട്. മൈക്കിള്‍ ജാക്‌സണിന്റെ സ്റ്റെപ്പുകള്‍ യുഎസ് ഷോയില്‍ നമിത അനുകരിച്ചിരുന്നു. ഒന്നും ഒന്നും മൂന്നിന്റെ വേദിയിലും നമിത ആ പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.

പ്രമോ കാണാം

ഇതാണ് നമിത പ്രമോദ് എത്തുന്ന ഒന്നും ഒന്നും മൂന്നിന്റെ പ്രമോ വീഡിയോ. ഞായറാഴ്ച രാത്രി 9.30 ന് മഴവില്‍ മനോരമയില്‍ ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും... പ്രണയത്തെ കുറിച്ചും മറ്റും നമിതയുടെ വായില്‍ നിന്ന് തന്നെ കേള്‍ക്കാം..

പുതിയ സിനിമകള്‍

ഇടയ്‌ക്കൊന്ന് തെലുങ്ക് സിനിമാ ലോകത്ത് പോയി വന്ന് തിരിച്ചെത്തിയിരിയ്ക്കുകയാണ് നമിത പ്രമോദ്. ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച റോള്‍ മോഡലാണ് റിലീസിന് തയ്യാറെടുക്കുന്ന നടിയുടെ പുതിയ ചിത്രം.

English summary
Namitha Pramod about US trip for Dileep Show

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam