twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപിയുടെ അനിയന്‍ ആയിരുന്നോ ഇത്?സീരിയല്‍ നടന്‍ സുഭാഷിനോട് ആരാധകര്‍ക്ക് ചോദിക്കാനുള്ള ഏക കാര്യം

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ നടനാണ് സുഭാഷ് നായര്‍. തിരുവനന്തപുരം സ്വദേശിയായ താരം സീരിയലുകളില്‍ കൂടുതലും വില്ലന്‍ വേഷങ്ങളിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഇതുവരെയും സുഭാഷ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടാണ് പുതിയ സീരിയലായ നന്ദനത്തിലെത്തുന്നത്. പരമ്പരയില്‍ അനൂപ് എന്ന വിക്കുള്ള കഥാപാത്രത്തെയാണ സുഭാഷ് അവതരിപ്പിക്കുന്നത്.

    വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പരമ്പരയില്‍ നിന്നും നിറഞ്ഞ കൈയ്യടിയാണ് താരത്തിന് ലഭിക്കുന്നത്. എന്തുകൊണ്ടാണ് സ്ഥിരമായി ഇങ്ങനെ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേ താരം എപ്പോഴും പറയാറുള്ളു. നേരത്തെ പല അഭിമുഖങ്ങളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും സുഭാഷ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്.

    വിശേഷങ്ങളുമായി സുഭാഷ്

    'ആദ്യം തൊട്ടേ വില്ലന്‍ വേഷം ഇഷ്ടപ്പെട്ട് ചെയ്തതല്ല. മികച്ച കഥാപാത്രങ്ങള്‍ ചെയ്യണമെന്ന മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, എന്നെ തേടി വന്നതെല്ലാം പൊലീസ് വേഷങ്ങളും നെഗറ്റിവ് ഷേഡുള്ള വേഷങ്ങളുമായിരുന്നു. ടൈപ് കാസ്റ്റ് ചെയ്യപ്പെടുമെന്ന് പേടിച്ച് വരുന്ന അവസരങ്ങള്‍ വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ലല്ലോ. പിന്നീട് അത്തരം കഥാപാത്രങ്ങളോട് ഇഷ്ടം തോന്നി തുടങ്ങി എന്നാണ് മുന്‍പ് സുഭാഷ് പറഞ്ഞിട്ടുള്ളത്.

    v

    ശമനതാളം എന്ന നാടകം ആദ്യമായി എഴുതി സംവിധാനം ചെയ്ത് കൊണ്ടാണ് അഭിനയ രംഗത്തേക്ക് സുഭാഷ് കടന്നു വരുന്നത്. അഭിനയ ജീവിതത്തിലേക്ക് കടന്നപ്പോള്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചെല്ലാം സുഭാഷ് വ്യക്തമാക്കിയിട്ടുണ്ട്. അഭിനയം ആവേശമാണെങ്കില്‍ പണം തനിക്ക് അന്ന് അത്യാവശ്യമായിരുന്നു. നടനെന്ന് പേരെടുക്കുക എന്നതിലുപരി കുടുംബത്തിന് താങ്ങാകുക എന്ന ലക്ഷ്യവുമുമായിട്ടാണ് താന്‍ അഭിനയ രംഗത്തേക്ക് ചുവട് ഉറപ്പിക്കുന്നതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ സുഭാഷ് വ്യക്തമാക്കിയത്.

     വിശേഷങ്ങളുമായി സുഭാഷ്

    വില്ലന്‍ വേഷമാണെങ്കില്‍ പോലും മിനിസ്‌ക്രീനില്‍ സുഭാഷ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ കൂടുതലും പോലീസ് വേഷങ്ങള്‍ ആയിരുന്നു. അത്തരത്തില്‍ സുഭാഷ് അവതരിപ്പിച്ച പോലീസ് വേഷത്തിലൂടെയാണ് തനിക്കൊരു പ്രണയമുണ്ടാകുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. ഒരു സീരിയലില്‍ പോലീസ് വേഷം ചെയ്ത കഥാപാത്രത്തിന്റെ നമ്പരായി നല്‍കിയത് സുഭാഷിന്റെ ഒര്‍ജിനല്‍ നമ്പര്‍ തന്നെ ആയിരുന്നു. ഇത് സീരിയലില്‍ കാണിച്ചതിന് പിന്നാലെയാണ് അലഹബാദില്‍ ജോലി ചെയ്യുന്ന നഴ്സുമാരായ കുറച്ചു പെണ്‍കുട്ടികളുടെ വിളി എത്തുന്നത്.

    Recommended Video

    Mammootty's new photo goes viral | FilmiBeat Malayalam
    വിശേഷങ്ങളുമായി സുഭാഷ്

    ആ വിളിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ ആയിരുന്നു സുഭാഷിന്റെ ഭാര്യ ലാലി. ഫോണ്‍ കോളിലൂടെ തുടങ്ങിയ പരിചയം പിന്നീട് പ്രണയമാവുകയും ഒടുവില്‍ കല്യാണത്തിലേക്കും എത്തി ചേര്‍ന്നു. ഇപ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സുഭാഷ്. സുഭാഷിന്റെ പോലീസ് കഥാപാത്രങ്ങള്‍ക്ക് സുരേഷ് ഗോപിയുടെ അവതരണവുമായി സാമ്യമുണ്ടെന്ന് പലപ്പോഴും ടെലിവിഷന്‍ പ്രേക്ഷകരുടെ ഭാഗത്ത നിന്നും പറഞ്ഞ് കേള്‍ക്കാറുണ്ട്. രൂപത്തില്‍ ഉള്ള സദൃശ്യത്തെക്കുറിച്ചും ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സുഭാഷിന് നടന്‍ സുരേഷ് ഗോപിയുമായി ഒരു ബന്ധവും ഇല്ലെന്നതാണ് വാസ്തവം. പക്ഷെ സുഭാഷിന്റെ ജ്യേഷ്ഠന്റെ പേര് സുരേഷ് എന്നാണ്. അതുകൊണ്ടാകാം ഇത്തരത്തില്‍ ഒരു സംസാരം ഉണ്ടായതെന്നാണ് സൂചനകള്‍.

    Read more about: subhash സുഭാഷ്
    English summary
    Nandanam Serial Fame Actor Subhash's Life Story Get Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X