»   » മോദിക്ക് വിജയ് മാധവ് പിറന്നാള്‍ സമ്മാനമായി നല്‍കിയതെന്തെന്നോ..?

മോദിക്ക് വിജയ് മാധവ് പിറന്നാള്‍ സമ്മാനമായി നല്‍കിയതെന്തെന്നോ..?

Posted By:
Subscribe to Filmibeat Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിന്റെ വകയും പിറന്നാള്‍ സമ്മാനം എത്തി. പ്രതീക്ഷിക്കാത്ത സമ്മാനമാണ് കേരളം മോദിക്ക് സമ്മാനിച്ചത്. യുവ ഗായകന്‍ വിജയ് മാധവാണ് മോദിക്ക് പിറന്നാള്‍ സമ്മാനം നല്‍കുന്നത്. 'നമോ ഭാരത്' എന്ന സംഗീത ആല്‍ബമാണ് മോദിക്കായി ഒരുക്കിയത്.

ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയനായ വിജയ് മാധവും സംഘവുമാണ് ഈ ആല്‍ബം ഒരുക്കിയിരിക്കുന്നത്. വിജയ് മാധവ് തന്നെ സംഗീതം നല്‍കി ആലപിച്ച ഗാനമാണ് നമോ ഭാരത്. വീഡിയോയില്‍ പാടി അഭിനയിച്ചിരിക്കുന്നതും വിജയ് മാധവ് തന്നെയാണ്. ആദി ശങ്കരയ്ക്കും, സ്വാമി വിവേകാനന്ദനും പിന്നാലെ എത്തിയ മൂന്നാമത്തെ അവതാരമാണ് മോദി എന്നു പറഞ്ഞു കൊണ്ടാണ് ആല്‍ബം തുടങ്ങുന്നത്.

singer

ഹിന്ദിയിലാണ് ആല്‍ബം പുറത്തിറക്കിയത്. പ്രീതി വര്‍മ്മയാണ് ഗാനം രചിച്ചിരിക്കുന്നത്. ദിലീപ് നായര്‍ നിര്‍മ്മിച്ച ആല്‍ബം ദില്ലി, ഹരിദ്വാര്‍, വാരാണസി, കന്യാകുമാരി തുടങ്ങി പ്രശസ്ത സ്ഥലങ്ങളില്‍ നിന്നാണ് ചിത്രീകരിച്ചത്. ആദ്യം മലയാളത്തില്‍ ഒരുക്കിയ ഗാനം പിന്നീട് ഹിന്ദിയിലേക്ക് മാറ്റുകയാണ് ചെയ്തത്.

English summary
Narendra Modi Birthday Special namo bharat song

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam