»   » ഇതൊരു 'ഫാമിലി ഷോ'യാണ്, മാറിടം തുറന്ന് കാണിച്ച് റിയാലിറ്റി ഷോയില്‍ എത്തിയ നടിക്ക് പണി കിട്ടി!

ഇതൊരു 'ഫാമിലി ഷോ'യാണ്, മാറിടം തുറന്ന് കാണിച്ച് റിയാലിറ്റി ഷോയില്‍ എത്തിയ നടിക്ക് പണി കിട്ടി!

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം നര്‍ഗിസ് ഫക്രിക്ക് ഇങ്ങനെ ഒരു പണി കിട്ടാനില്ല. സംഭവം ഇതാണ്. പുതിയ ചിത്രമായ ബഞ്ചോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് 'ഡാന്‍സ് പ്ലസ് 2' എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം. എന്നാല്‍ താരത്തിന്റെ വസ്ത്രധാരണം ടെലിവിഷന്‍ അധികൃതര്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല.

മാറിടം തുറന്ന് കാണിക്കുന്ന നീല നിറത്തിലുള്ള വസ്ത്രമായിരുന്നു നടി ധരിച്ചിരുന്നത്. എന്നാല്‍ ഇതൊരു ഫാമിലി ഷോയാണ്. ഇതുപോലുള്ള വസ്ത്രധാരണം ഒഴിവാക്കണമെന്ന് ഷോയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു. എന്നാല്‍ നടി അധികൃതരുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ തയ്യാറായില്ല. പിന്നീട് സംഭവിച്ചത്. ഫോട്ടോസ് കാണൂ..

Read Also:മോഹന്‍ലാല്‍ മദ്യപിക്കുന്നത് കണ്ടപ്പോള്‍ ജനാര്‍ദ്ദനന് കൊതിയായി; ഒടുവില്‍ ആ രംഗം തന്നെ ഒഴിവാക്കി

ടെലിവിഷന്‍ ഷോയില്‍ എത്തിയതിങ്ങിനെ

ഇങ്ങനെയാണ് നടി ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത്. മാറിടം തുറന്ന് കാണിക്കുന്ന നീല നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് നടി എത്തിയത്.

ബഞ്ചോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട്

രവി ജതവ് സംവിധാനം ചെയ്യുന്ന ബഞ്ചവോ എന്ന ചിത്രത്തിന്റെ പ്രമോഷുനുമായി ബന്ധപ്പെട്ടാണ് നടി ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത്. ചിത്രത്തിലെ നായകന്‍ റിതേഷ് ദേശ്മുഖും ഷോയില്‍ പങ്കെടുത്തു.

ഇതൊരു ഫാമിലി ഷോയാണ്

ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ നര്‍ഗിസിന്റെ വസത്രധാരണം ടെലിവിഷന്‍ അധികൃതര്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ഇതൊരു ഫാമിലി ഷോയാണ്. അതുക്കൊണ്ട് തന്നെ ഇതുപോലെ വസ്ത്രം ധരിക്കാന്‍ പറ്റില്ലെന്നായിരുന്നു ടെലിവിഷന്‍ അധികൃതര്‍ നടിയോട് ആവശ്യപ്പെട്ടത്.

നടി പറഞ്ഞു പറ്റില്ല

എന്നാല്‍ വസ്ത്രത്തില്‍ മാറ്റം വരുത്താന്‍ നടി തയ്യാറായിരുന്നില്ല. ഒടുവില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും നടിക്ക് നേരെ തിരിഞ്ഞപ്പോഴാണ് വസ്ത്രത്തിന്റെ സ്‌റ്റൈലില്‍ മാറ്റം വരുത്താന്‍ നര്‍ഗിസ് തയ്യാറായത്.

വസ്ത്രത്തില്‍ മാറ്റം വരുത്തിയത്

ടെലിവിഷന്‍ അധികൃതരുടെയും സിനിമയുടെ അണിയറപ്രവര്‍ത്തകരുടെയും നിര്‍ബന്ധത്തെ തുടര്‍ന്ന് നടി വസ്ത്രത്തിന്റെ സ്റ്റൈലില്‍ മാറ്റം വരുത്തിയപ്പോള്‍. ഫോട്ടോ കാണൂ..

English summary
Nargis Fakhri was asked to cover up on a dance reality show?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam