»   » ഡി4ഡാന്‍സിലെ യുവകോമളന്‍ നീരവ് ബവ്‌ലേചയ്ക്ക് വിവാഹമോ??

ഡി4ഡാന്‍സിലെ യുവകോമളന്‍ നീരവ് ബവ്‌ലേചയ്ക്ക് വിവാഹമോ??

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകരുടെ ഇഷ്ട പരിപാടിയാണ് ഒന്നും ഒന്നും മൂന്ന്. റിമി ടോമിയാണ് പരിപാടി അവതരിപ്പിക്കുന്നത്. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരുമായി നിരവധി പേരാണ് പരിപാടിയില്‍ അതിഥിയായി എത്തിയത്. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളോട് ആരാധകര്‍ക്ക് ചോദിക്കാനുള്ളതെല്ലാം റിമി ടോമി ചോദിക്കുന്ന കാഴ്ചയാണ് പലപ്പോഴും പ്രേക്ഷകര്‍ കാണുന്നത്. അതു കൊണ്ടു തന്നെ പരിപാടിയുടെ ഓരോ എപ്പിസോഡും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുന്നത്.

ഡിഫോര്‍ ഡാന്‍സിലെ വിധി കര്‍ത്താക്കളായ പ്രസന്ന മാസ്റ്ററും നീരവ് ബാവ്‌ലേചയുമാണ് കഴിഞ്ഞ ദിവസം പരിപാടിയില്‍ അതിഥിയായി എത്തിയത്. അമൃത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ ഇവരെ സ്വാഗതം ചെയ്തത്.

നീരവ് ബാവ്‌ലേചയ്ക്ക് കല്ല്യാണമോ??

പരിപാടിക്കിടയിലാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചോദ്യം റിമി ടോമി ചോദിച്ചത്. റിയാലിറ്റി ഷോയിലൂടെയാണ് നീരവ് പെണ്‍കുട്ടികളുടെ മനസ്സിലേക്ക് ഇടിച്ചു കയറിയത്. അതു കൊണ്ടു തന്നെ വിവാഹക്കാര്യത്തെക്കുറിച്ചറിയാനും ആരാധകര്‍ക്ക് ആകാംക്ഷയേറെയാണ്.

വിവാഹത്തെക്കുറിച്ച്

ഒന്നും ഒന്നും മൂന്ന് പരിപാടിക്കിടയിലാണ് താന്‍ വിവാഹിതനാകാന്‍ പോകുന്ന കാര്യം നീരവ് അറിയിച്ചത്. പെണ്‍കുട്ടി മുംബൈ സ്വദേശിയാണെന്നും സുഖമായിരിക്കുന്നുവെന്നും നീരവ് റിമിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പിന്നീട് കൂടുതല്‍ കാര്യങ്ങളൊന്നും വിവാഹത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല.

പ്രസന്ന മാസ്റ്റര്‍ക്കും സര്‍പ്രൈസ് നല്‍കി

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ മുന്‍നിര താരങ്ങളെ ഡാന്‍സ് പഠിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച പ്രസന്ന മാസ്റ്റര്‍ക്കായി കിടിലനൊരു സര്‍പ്രൈസ് ഒരുക്കിയിരുന്നു. പ്രസന്ന മാസ്റ്റര്‍ ഏറെ ആരാധിക്കുന്ന പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരനായ മോഹന്‍ലാലിന്റെ ഒരു വിഡിയോയാണ് പരിപാടിക്കിടെ പ്രദര്‍ശിപ്പിച്ചത്.

മാസ്റ്ററോടൊപ്പം പ്രവര്‍ത്തിച്ച അനുഭവം

പ്രസന്ന മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിച്ച നിമിഷങ്ങളെക്കുറിച്ചും സൂപ്പര്‍ സ്റ്റാര്‍ വിവരിച്ചു. പ്രസന്ന മാസ്റ്ററുടെ നൃത്തം നിരവധി തവണ കണ്ടിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ഡാന്‍സ് ചെയ്യുന്നതായി കാണാന്‍ പറ്റിയിട്ടില്ല. ഡി4 ഡാന്‍സ് വേദിയില്‍ തനിക്കു വേണ്ടി ക്ലാസിക്കല്‍ ഡാന്‍സ് ചെയ്യാനും സൂപ്പര്‍ സ്റ്റാര്‍ പ്രസന്ന മാസ്റ്ററോട് ആവശ്യപ്പെട്ടു.

English summary
Neerav Bavlecha and Prasanna Master partitcipated in Onnum onnum moonnu programme.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam