For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാലൻ ഭയന്നത് ഹരിയുടെ കാര്യത്തിൽ നടക്കുന്നു, കരുക്കൾ നീക്കി തമ്പി, പുതിയ കഥാഗതിയിൽ സാന്ത്വനം...

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നാണ് സാന്ത്വനം. 2020 ൽ ആരംഭിച്ച സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളത്തിലും തമിഴിലും സൂപ്പർ ഹിറ്റായ സീരിയൽ തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലും റീമേക്ക് ചെയ്യുന്നുണ്ട്. മറ്റുളള ഭാഷകളിൽ നിന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്.

  ഉഗ്രൻ ഹണിമൂണ്‍ പ്ലാനുമായി ആലീസും സജിനും, ഇവരുടെ പുതിയ വിശേഷങ്ങൾ ഇങ്ങനെ...

  നിലവിൽ റേറ്റിംഗിൽ ആദ്യസ്ഥാനത്താണ് പരമ്പര. കുടുംബവിളക്കിനെ പിന്നിലാക്കി കൊണ്ടാണ് സീരിയൽ ഒന്നാം സ്ഥാനത്ത് എത്തിയത്. യൂത്തിനേയും കുടുംബപ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് സാന്ത്വനം കഥ പറയുന്നത്. ഒരു കുടുംബത്തിലുണ്ടാവുന്ന സന്തോഷവും പ്രശ്നങ്ങളുമാണ് സീരിയലിലും പറയുന്നത്. സാന്ത്വനത്തിന്റെ കഥയും താരങ്ങളുമാണ് സീരിയലിലേയ്ക്ക് പ്രേക്ഷകരെ അടുപ്പിക്കുന്ന ഘടകം. ‌

  സിബിഐ അഞ്ചാം പതിപ്പ് ഉടൻ ആരംഭിക്കും, ചിത്രത്തിൽ മെഗാസ്റ്റാറിനൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും..

  ക്ലാസ് കട്ട് ചെയ്ത് മാറ്റിനിക്ക് പോകുന്ന കുട്ടികളായി ഞങ്ങൾ, ആ യാത്രയെ കുറിച്ച് വേണുഗോപാൽ

  ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായ വാനമ്പാടിയ്ക്ക് ശേഷമാണ് സാന്ത്വനം ആരംഭിക്കുന്നത്. വനമ്പാടി സംവിധായകൻ ആദിത്യൻ തന്നെയാണ് സാന്ത്വനവും ഒരുക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സീരിയലിൽ എത്തുന്നത്. ചെറിയ സമയം കൊണ്ട് സാന്ത്വനം ടീം മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ അംഗമായി മാറുകയായിരുന്നു. താരങ്ങൾ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

  നടി ചിപ്പിയാണ് സീരിയൽ നിർമ്മിക്കുന്നത്. കൂടാതെ താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ചിപ്പിക്കൊപ്പാം പ്രേക്ഷകരുട പ്രിയപ്പെട്ട താരങ്ങളായ രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ, ബിജേഷ് ആവനൂർ, രോഹിത്,നിത എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. എല്ലാവർക്കും തുല്യപ്രധാന്യം നൽകി കൊണ്ടാണ് സാന്ത്വനം ഒരുക്കിയിരിക്കുന്നത്.

  ഒരു കുട്ടുകുടംബത്തിന്റെ പശ്ചാത്തലത്തിലാണ് സീരിയൽ കഥ പറയുന്നത്. ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. രാജീവ് പരമേശ്വറാണ് സാന്ത്വനം കുടുംബത്തിലെ വല്യേട്ടനായി എത്തുന്നത്. രാജീവിന്റെ കഥാപാത്രമായ ബാലന്റെ ഭാര്യയാണ് ദേവി. ചിപ്പിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗീരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ് എന്നിവരാണ് ഇവരുടെ മൂന്ന് സഹോദരന്മാർ. ഗീരിഷ് നമ്പ്യാർ, സജിൻ, അച്ചു സുഗന്ധ് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരിയുടേയുടേയും ശിവന്റേയും ഭാര്യമാരായി എത്തുന്നത്, രക്ഷ രാജും ഡോ. ഗോപിക അനിലുമാണ്. അപർണ്ണ , അഞ്ജലി എന്നീ കഥാപാത്രങ്ങളെയാണ് ഇവർ അവതരിപ്പിക്കുന്നത്. ഇപ്പോൾ സ്വന്തം പേരിനെക്കാളും കഥാപാത്രങ്ങളുടെ പേരിലൂടെയാണ് താരങ്ങളെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ഇവർക്ക് നിരവധി ഫാൻസ് പേജുകളും സോഷ്യൽ മീഡിയയിലുണ്ട്.

  നിലവിൽ ഹരിയുടേയും അപ്പുവിന്റെയും കഥയാണ് സീരിയലിൽ ചർച്ചയാവുന്നത്. അപ്പു അമ്മയാവാൻ പോകുന്നു എന്ന് അറിഞ്ഞതോടെ തമ്പിയ്ക്ക് മകളോടുള്ള പിണക്കം മാറിയിരിക്കുകയാണ്. ഹരിയേയും അപ്പുവിനേയും വീട്ടിൽ കയറ്റുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അമ്മ അംബികയാണ് നേരിട്ട് പോയി വ ഇരുവരേയും വീട്ടിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. എന്നാൽ ആദ്യം അൽപം ജാഡ കാണിച്ച തമ്പി പിന്നീട് മകളോടും ഹരിയോടും നല്ല രീതിയിൽ പെരുമാറുകയായിരുന്നു. തമ്പിയുടെ മാറ്റം അപ്പുവിനെ സന്തോഷിപ്പിച്ചിട്ടുണ്ട്.

  ഹരിയുടേയും അപ്പുവിന്റെ അമരവാതിയിലേയ്ക്കുള്ള പോക്ക് ബാലനിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഹരിയെ തങ്ങൾക്ക് നഷ്ടമാവുമോ എന്നാണ് ബാലന്റെ ഇപ്പോഴത്തെ ഭയം. മുൻപ് ഒരിക്കൽ തമ്പി ബാലനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഹരി അമരവതിയിലേയ്ക്ക് പോയതോട ബാലന്റെ ആശങ്ക കൂടിയിരിക്കുകയാണ്. ബാലൻ സംശയിച്ചത് പോലെ തന്നെ ഹരിയെ കൂടെ കൂട്ടാനുള്ള പദ്ധതികൾ തമ്പി തുടങ്ങിയിരിക്കുകയാണ്. ഇനി ഹരിയെ ബാലന് വിട്ട് കൊടുക്കില്ലെന്ന് പറയുകയാണ് തമ്പി. ഇതൊന്നും അപ്പുവോ ഹരിയോ അറിയുന്നില്ല.

  സാന്ത്വനത്തിൽ പുതിയ പ്രശ്നങ്ങൾ പുകയുമ്പോൾ അഞ്ജലിയും ശിവനും അവരുടേതായ ലോകത്ത് ജീവിക്കുകയാണ്. തനിക്ക് സർപ്രൈസ് നൽകിയ ശിവന് മറ്റൊരു സർപ്രൈസ് കൊടുത്ത് ഞെട്ടിച്ചിരിക്കുകയാണ് അഞ്ജു.തനിക്ക് ശിവൻ ഹീറോയാണെന്ന് പറയുകയാണ് അഞ്ജലി. ദിവസങ്ങൾ കഴിയുന്തോറും ശിവാഞ്ജലിമാർ കൂടുതൽ അടുക്കുകയാണ്. ഇവരുടെ ഇനിയുള്ള റൊമാന്റിക് സീനുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  ഇപ്പോഴി തനിക്ക് ശിവൻ ഹീറോയാണെന്ന് പറയുകയാണ് അഞ്ജലി. അഞ്ജുവിന്റെ വാക്കുകൾ ശിവനെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ദിവസങ്ങൾ കഴിയുന്തോറും ഇരുവരും കൂടുതൽ അടുക്കുകയാണ്. വരും ദിവസങ്ങളിൾ ശിവാഞ്ജലിമാരുടെ കൂടുതൽ സീനുകൾ ഉണ്ടാവും ഇവരുടെ ഇനിയുള്ള റൊമാന്റിക് സീനുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ശിവനും അഞ്ജലിയും തമ്മിൽ അടുക്കുമ്പോൾ ഹരിയ്ക്കും അപ്പുവിനും ഇടയിൽ പ്രശ്നങ്ങൾ ആരംഭിക്കാൻ തുടങ്ങുകയാണ്. തമ്പിയുടെ വരവോട് സാന്ത്വനം മറ്റൊരു കഥാഗതിയിലേയ്ക്ക് മാറുകയാണ്.

  Recommended Video

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  സാന്ത്വനത്തിലെ ഇപ്പോഴത്തെ ഹൈലൈറ്റ് ശിവാഞ്ജലി തന്നെയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ശിവാഞ്ജലിമാർ " ഒരുമിച്ച് ബൈക്കിൽ പോകുന്നത് കാണാൻ വെയ്റ്റിംഗ് ആണെന്നാണ് ആരാധകർ പറയുന്നത്. തമ്പി എത്രയൊക്കെ ശ്രമിച്ചാലും ഹരി തമ്പിയുടെ കൂടെ നിൽക്കില്ലെന്നും എത്ര പിരിക്കാൻ ശ്രമിച്ചാലും കഴിയില്ലെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ബാലന് അനിയൻമാരുടെ മനസ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഒരു വിഭാഗം പറയുന്നു. സംഭവബഹുലമായിരിക്കും ഇനി വരും ദിവസത്തെ എപ്പിസോഡുകൾ. സീരിയലിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  English summary
  Netizens React To Thambi's Plan Against Hari, Santhwanam Latest Promo video Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X