»   » ഉപ്പും മുളകും ഫെയിം ലച്ചുവിന് ഗുരുതര പരിക്കെന്ന് സോഷ്യല്‍ മീഡിയ, പരിഭ്രാന്തിയോടെ ആരാധകര്‍ !!

ഉപ്പും മുളകും ഫെയിം ലച്ചുവിന് ഗുരുതര പരിക്കെന്ന് സോഷ്യല്‍ മീഡിയ, പരിഭ്രാന്തിയോടെ ആരാധകര്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

സീരിയല്‍ വിരോധികള്‍ പോലും ഇഷ്ടപ്പെടുന്ന പരിപാടിയാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലിലെ ഈ പരിപാടി വളരെ പെട്ടെന്നാണ് ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത്. പതിവു ശൈലിയില്‍ നിന്നും വളരെ വ്യത്യസ്തമായാണ് ഈ പരിപാടി മുന്നോട്ട് നീങ്ങുന്നത്. പ്രേക്ഷകരെ മടുപ്പിക്കുന്ന ഒരു കഥാപാത്രമോ സന്ദര്‍ഭമോ പോലും ഈ പരിപാടിയില്‍ ഇല്ലെന്നതാണ് വസ്തുത.

മോഹന്‍ലാലിന്‍റെ തോന്നലുകളാണ് ആ സീന്‍ മനോഹരമാക്കിയത്, ലാലിന്‍റെ റിയാക്ഷനെക്കുറിച്ച് സംവിധായകന്‍ !!

ഭാവനയുടെ പുതിയ ചിത്രത്തെ തിയേറ്ററില്‍ നിന്നും ഒൗട്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു, ടൊറന്‍റിലെത്തുമോ??

ഉപ്പും മുളകും പരിപാടിയിലെ ബാലുവിന്റെ മകളായ ലച്ചുവിന് ആരാധകരേറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജൂഹിക്ക് നിരവധി ഫോളോവേഴ്‌സുണ്ട്. പാതി മലയാളിയായ ലച്ചുവിന്റെ പല പൊട്ടത്തരങ്ങളും പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടവുമാണ്. വാഹനാപകടത്തില്‍ ലച്ചുവിന് ഗുരുതര പരിക്കെന്നുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചിരുന്നത്. ഇതറിഞ്ഞതോടെ ആരാധകരും ഏറെ പരിഭാന്ത്രിയിലായി.

വാഹനാപകടത്തില്‍ ലച്ചുവിന് ഗുരുതര പരിക്ക്

ഉപ്പും മുളകും താരം ലച്ചുവിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റുവെന്നുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെയാണ് ആദ്യം പ്രചരിച്ചിരുന്നത്. നിമിഷങ്ങള്‍ക്കകമാണ് സംഭവം വൈറലായത്.

ആരാധകര്‍ക്ക് ആശങ്ക

മിനി സ്‌ക്രീന്‍ രംഗത്ത് ഏറെ ആരാധകരുള്ള താരമാണ് ലച്ചുവെന്ന ജൂഹി രുസ്തഗി. ഉപ്പും മുളകും പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ ലച്ചുവിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചോര്‍ത്ത് പ്രേക്ഷകരും പരിഭ്രാന്തിയിലായിരുന്നു. പിന്നീട് കാര്യങ്ങള്‍ വിവരിച്ച് ജൂഹി തന്നെ രംഗത്തെത്തിയപ്പോഴാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

വാഹനാപകടത്തില്‍ പരിക്കേറ്റു

വാഹനാപകടത്തില്‍ പരിക്കേറ്റ് കാലൊടിഞ്ഞ് വിശ്രമത്തിലാണ് ജൂഹി രുസ്തഗി. ആക്‌സിഡന്റിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണതിനെത്തുടര്‍ന്നാണ് പരിക്കേറ്റത്.

റസ്റ്റെടുക്കാന്‍ തീരുമാനിച്ചു

കാലൊടിഞ്ഞതിനെത്തുടര്‍ന്ന് റസ്റ്റെടുക്കാന്‍ തീരുമാനിച്ച കാര്യം ജൂഹി തന്നെയാണ് അറിയിച്ചത്. ഫേസ് ബുക്ക് ലൈവിലൂടെയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.

ലച്ചുവിലേക്ക് എത്തിയത്

ജൂഹി രുസ്തഗിയുടെ ക്ലായിലാണ് ഉപ്പും മുളകും പരിപാടിയുടെ സംവിധായകനായ ഉണ്ണിയുടെ മകന്‍ പഠിക്കുന്നത്. സുഹൃത്തിന്‍റെ പിറന്നാളാഘോഷത്തിനു പോയപ്പോഴാണ് ജൂഹി സംവിധായകനെ നേരിട്ടു കണ്ട്ത. അതൊരു വലിയ വഴിത്തിരിവായിരുന്നു. തന്നെ പോലെ തന്നെയാണ് ലച്ചുവുമെന്നാണ് ജൂഹി പറയുന്നത്.

ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍

ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ പേടിയുണ്ടായിരുന്നുവെന്ന് ലച്ചു. ആദ്യമൊക്കെ നിരവധി ടേക്കെടുക്കേണ്ട അവസ്ഥയായിരുന്നു. പിന്നീടാണ് ആ അവസ്ഥയ്ക്ക് മാറ്റം വന്നത്.

മുടിയന്‍ ചേട്ടനുമായി നല്ല കൂട്ടാണ്

വീട്ടിൽ നിന്ന് കിട്ടുന്നതിലും ഇരട്ടി സ്‌നേഹം ഇവിടെ നിന്ന് കിട്ടുന്നുണ്ട്. കുറേ പഠിക്കാനുണ്ട് ഇവിടെ നിന്നും.വിഷ്ണു അഥവാ മുടിയന്‍ ചേട്ടനുമായിട്ടാണ് ഞാൻ ഏറ്റവും കമ്പനി. ഒരേ പ്രായത്തിൽ ഗ്രൂപ്പിൽ ഉള്ളത് കൊണ്ടായിരിക്കാം അത്. പിന്നെ ഡയറക്ടർ സാർ ആയിട്ടും, ശിവ, കേശു ഇവരായിട്ടും നല്ല അടുപ്പം ഉണ്ട്.

പ്രേക്ഷക സ്നേഹത്തെക്കുറിച്ച്

എവിടെപ്പോയാലും തന്നെ ആള്‍ക്കാര്‍ തിരിച്ചറിയാറുണ്ട്. പരിക്ക് പറ്റി എന്നറിഞ്ഞപ്പോള്‍ നിരവധി പേര്‍ മെസ്സേജ് അയച്ചിരുന്നുവെന്നും ലച്ചു പറഞ്ഞു.

ഇത് കഴിയുന്നതോടെ അഭിനയം നിര്‍ത്തും

പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ ഈ സീരിയലിൽ എത്തുന്നത്. . അവിടെ വെച്ച് പഠിത്തം നിറുത്തിയിരിക്കുകയായിരുന്നു. ഉപ്പും മുളകും സീരിയൽ കഴിഞ്ഞാൽ ഇനി അഭിനയിക്കില്ലെന്നും നേരത്തെ തന്നെ ജൂഹി വ്യക്തമാക്കിയിരുന്നു.

English summary
Juhi got injured in an accident.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam