»   » തിളയ്ക്കുന്ന ചോരയുമായി നികേഷ് കുമാര്‍ വീണ്ടും ലൈവിലേക്ക്

തിളയ്ക്കുന്ന ചോരയുമായി നികേഷ് കുമാര്‍ വീണ്ടും ലൈവിലേക്ക്

Posted By:
Subscribe to Filmibeat Malayalam

രാഷ്ട്രീയത്തിലേക്കുള്ള ചുവട്‌വെപ്പ് പാളിപോയെങ്കിലും മാധ്യമരംഗത്ത് തിളങ്ങാന്‍ എം വി നികേഷ് കുമാര്‍ വീണ്ടും ടെലിവിഷന്‍ സ്‌ക്രീനിലേക്ക് എത്തുന്നു.

റിപ്പോര്‍ട്ട് ചാനലില്‍ പുതുതായി തുടങ്ങുന്ന ' എന്റെ ചോര തിളക്കുന്നു ' എന്ന പരിപാടിയിലാണ് നികേഷ് തന്റെ സാന്നിധ്യം അറിയിക്കാന്‍ ഒരുങ്ങുന്നത്. ഇന്നത്തെ സാമുഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് പരിപാടിയിലുടെ ചര്‍ച്ചക്കെടുക്കുന്നത്.

'എന്റെ ചോര തിളക്കുന്നു'

എന്റെ ചോര തിളക്കുന്നു എന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുതിയതായി തുടങ്ങുന്ന പരിപാടിയുടെ പേര്. ഇന്നത്തെ രാഷ്ട്രീയ സാമുഹ്യ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടത്തുന്നതെന്നാണ് പരിപാടിയുടെ പേരില്‍ നിന്നും വ്യക്തമാക്കുന്നത്.

അഴീക്കോട്ടെ സ്ഥാനാര്‍ത്ഥിയായി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് സ്ഥാനര്‍ത്ഥിയായി മത്സരിക്കുന്നതിനായി നികേഷ് ചാനല്‍ പരിപാടികളെല്ലാം മാറ്റി വെച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം ചാനല്‍ പരിപാടികളെന്നും ചെയ്തിരുന്നില്ല. എന്നാല്‍ തുടര്‍ന്നും മാധ്യമലോകത്തേക്ക് തിരിച്ചു വരാനുള്ള നികേഷിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് പുതിയ പരിപാടികള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഒരുക്കുന്നത്.

തിങ്കള്‍ മുതല്‍ വെള്ളി വരെ

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ടു മുതല്‍ ഒമ്പത് വരെയാണ് ഷോ. പതിവ് ന്യൂസ് റൂം ചര്‍ച്ചകള്‍ക്ക പകരം വ്യത്യസ്ത രീതിയിലാണ് ഷോ തയ്യാറാക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. സംഭവം നടന്ന സ്ഥലത്തു നിന്നും ചര്‍ച്ച നടത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

സുതാര്യത ഉറപ്പു വരുത്തുകയാണോ

ചാനല്‍ ചര്‍ച്ചകള്‍ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഷോ സുതാര്യമാക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുള്ളതായി കരുതാം. സംഭവം നടക്കുന്ന സ്ഥലത്തെത്തി പരിപാടി ചെയ്യാനും പതിവില്‍ നിന്നും വ്യത്യസ്തമായി ജനങ്ങളെകൂടി പരിപാടിയില്‍ ഉള്‍പ്പെടുത്തുമെന്നുള്ളതും ഇതിന്റെ ഭാഗമാണ്.

നികേഷിന്റെ പ്രതികരണം

വാര്‍ത്തയെക്കുറിച്ച് നികേഷ് കുമാറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഒരു മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു എന്ന മുന്‍വിധി പ്രേക്ഷകര്‍ക്ക് ഉണ്ടാകുമെന്ന് കരുതുന്നില്ല. പ്രഫഷണലായി ഷോ മുന്നോട്ടുപോകുന്നതോടു കൂടി അത്തരം മുന്‍വിധികള്‍ ഇല്ലാതാവും. ഞാന്‍ രാഷ്ട്രീയത്തില്‍ ചെയ്യാന്‍ ശ്രമിച്ചത് ശത്രുതാ രാഷ്ട്രീയം എന്നതല്ല. എന്റെ രാഷ്ട്രീയം പ്രകടിപ്പിക്കുകയാണ് ചെയ്തത്. അതുകൊണ്ട് ഷോ അവതരിപ്പിക്കുന്നതിന് രാഷ്ട്രീയ പരീക്ഷണം തടസ്സമാകില്ല എന്നാണ് കരുതുന്നത്.

English summary
With boiling blood, Nikesh Kumar comes live again

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam