twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രമ്യ ആ തീരുമാനം എടുത്തില്ലായിരുന്നുവെങ്കില്‍ എനിക്ക് അച്ഛനെ നഷ്ടമാകുമായിരുന്നു; പ്രണയകഥ പറഞ്ഞ് രമ്യയും നിഖിലും

    |

    മലയാളികള്‍ക്ക് പ്രിയപ്പെട്ട അവതാരകരാണ് രമ്യയും നിഖിലും. നിരവധി ഷോകളില്‍ ഇരുവരും അവതാരകരായി എത്തിയിട്ടുണ്ട്. നിഖില്‍ ഗായകന്‍ കൂടിയാണ്. ഇരുവരും പിന്നീട് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചുമെല്ലാം നിഖിലും രമ്യയും മനസ് തുറക്കുകയാണ്.

    എന്നോട് ഇത്രയും ഭക്തി ഭാര്യയ്ക്ക് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല, മൃദുലയെ ട്രോളി യുവ, നടിയുടെ മറുപടി...എന്നോട് ഇത്രയും ഭക്തി ഭാര്യയ്ക്ക് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല, മൃദുലയെ ട്രോളി യുവ, നടിയുടെ മറുപടി...

    അമൃത ടിവിയില്‍ സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റിലായിരുന്നു രമ്യയും നിഖിലും മനസ് തുറന്നത്. ജീവിതത്തില്‍ ചലഞ്ചിംഗ് ആയ നിമിഷം ഒറ്റയ്ക്ക് കൈകാര്യം ചെയ്തിട്ടുണ്ടോ എന്ന സ്വാസികയുടെ ചോദ്യത്തിനായിരുന്നു രമ്യ മറുപടി നല്‍കിയത്. നിഖിലിന്റെ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടു പോയ അനുഭവമാണ് രമ്യ് തുറന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകളിലേക്ക്.

    അച്ഛന്‍

    ''ഉണ്ടായിട്ടുണ്ട്. നിഖിലേട്ടന്റെ കിഡ്‌നിയ്ക്ക് കുറച്ച് പ്രശ്‌നങ്ങള്‍ കാരണം ഡയാലിസിസ് ഒക്കെ ചെയ്തിരുന്നു. ആ സമയത്ത് നിഖിലേട്ടന്‍ ദുബായിലായിരുന്നു. അങ്ങനെയുള്ളപ്പോള്‍ രണ്ട് സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒന്ന് ഒരിക്കല്‍ നിഖിലേട്ടന്റെ സഹോദരി യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ പോയപ്പോഴായിരുന്നു. അച്ഛനും അമ്മയുമായിട്ടായിരുന്നു പോയത്. മകള്‍ പോകുന്നു, കൊച്ചു മകളുണ്ട്, ഇനി ഒരു വര്‍ഷം കഴിഞ്ഞേ കാണാന്‍ സാധിക്കുകയുള്ളൂ. അതൊക്കെ ഓര്‍ത്തപ്പോള്‍ അച്ഛന് സങ്കടമായി. എയര്‍പോര്‍ട്ട് എത്താന്‍ ആയപ്പോഴേക്കും അച്ഛന് ബുദ്ധിമുട്ടായി. ശ്വാസം കിട്ടാതെയായി. പെട്ടെന്ന് അച്ഛന്റെ കണ്ണൊക്കെ മുകളിലേക്ക് പോയി. അച്ഛന്‍ അവസാന ശ്വാസം എടുക്കുന്നത് പോലെ വലിക്കുകയാണ് ശ്വാസം. കിട്ടുന്നുണ്ടായിരുന്നില്ല. അച്ഛന്‍ വിയര്‍ക്കുന്നു, നാക്ക് കുഴയുന്നു. ്അച്ഛന്‍ എന്നെ ഇങ്ങനെ പിടിക്കുന്നുണ്ട്. അച്ഛന് ഒന്നും സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ''.

    അമൃതയിലേക്ക്

    ''പെട്ടെന്ന്് ഞാന്‍ സിസ്റ്റര്‍ ഇന്‍ ലോയെ ഇറക്കി ബൈ ഒന്നും പറയാന്‍ നില്‍ക്കാതെ വണ്ടിയെടുത്ത് പോയി. അച്ഛന്‍ സ്ഥിരമായി കാണിച്ചു കൊണ്ടിരുന്നത് അമൃതയിലായിരുന്നു. അതുകൊണ്ട് അമ്മയും അച്ഛനുമൊക്കെ പറഞ്ഞത് അമൃതയിലേക്ക് പോയാല്‍ മതി എന്ന് ആയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും അമൃതയിലേക്ക് പോകണമോ അതോ ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് പോകണമോ എന്നായിരുന്നു അപ്പോഴത്തെ ആശങ്ക. അപ്പോഴത്തെ പ്രസന്‍സ് ഓഫ് മൈന്റില്‍ പോയത് ഏറ്റവും അടുത്തുള്ള അങ്കമാലി ആശുപത്രിയിലേക്കായിരുന്നു''.

     അച്ഛനെ നഷ്ടമാകുമായിരുന്നു

    അച്ഛനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവിടെയുള്ള ഡോക്ടര്‍മാര്‍ പറഞ്ഞു നേരത്തെ എത്തിച്ചത് നന്നായെന്ന്. അന്ന് ഇവള്‍ അമൃതയിലേക്കാണ് പോകാന്‍ തീരുമാനിച്ചിരുന്നതെങ്കില്‍ ആ സമയത്ത് റോഡില്‍ വച്ച് തന്നെ എനിക്ക് എന്റെ അച്ഛനെ നഷ്ടമാകുമായിരുന്നുവെന്ന് നിഖിലും പറഞ്ഞു. ഞാന്‍ വണ്ടി അമൃതയിലേക്ക് എടുത്തതായിരുന്നു. പക്ഷെ ആസമയത്തെ ട്രാഫിക്കില്‍ എത്തില്ലെന്ന് എനിക്കുറപ്പായിരുന്നു. അമൃതയിലേക്ക് പോകാന്‍ അവരൊക്കെ പറയുന്നുണ്ടായിരുന്നു. പിന്നെ മകളുടെ കരച്ചില്‍. അങ്ങനൊരു സാഹചര്യത്തില്‍ എനിക്ക് പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു. അന്ന് ആ കാര്‍ ഓടിച്ച് പോയത് ഭയങ്കര ഓര്‍്മ്മയാണ്. അവിടെ എത്തിച്ചത് കൊണ്ട് അച്ഛനെ രക്ഷിക്കാന്‍ സാധിച്ചുവെന്നാണ് രമ്യ പറയുന്നത്.

    രമ്യയുടെ കൗണ്ടര്‍

    തീരുമാനങ്ങള്‍ എടുക്കാന്‍ രമ്യയ്ക്ക് എന്റെ ആവശ്യമില്ല. അവളെ വീട്ടില്‍ വളര്‍ത്തിയതും അങ്ങനെയാണ്. മകളുടെ കാര്യത്തിലും അങ്ങനെയാണെന്നാണ് നിഖില്‍ പറയുന്നത്. പിന്നാലെ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നിഖില്‍ മനസ് തുറക്കുകയാണ്. നേരത്തെ അറിയാമായിരുന്നു. ഒരുപാട് ഷോകള്‍ ഒരുമിച്ച് ചെയ്തിട്ടുമുണ്ടായിരുന്നു. രമ്യയെ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് അറിയാം. എന്നെ രമ്യയ്ക്കും. ആ ബന്ധം ഒരു സൗഹൃദത്തിലേക്ക് എത്തി. പിന്നെ ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ ഞാന്‍ കുറച്ച് സെല്‍ഫിഷ് ആയി ചിന്തിച്ചു. എനിക്ക് പറ്റിയ ഒരാളാണ് ഇവളെന്ന് തോന്നുകയായിരുന്നുവെന്നാണ് നിഖില്‍ പറയുന്നത്. മണ്ടിയാണല്ലോ അത് കൊണ്ട് നമ്മള്‍ എന്ത്് തെറ്റ് ചെയ്യതാലും മനസിലാക്കില്ലല്ലോ എന്നാണ് കരുതിയത്. എനിക്ക് തെറ്റ് പറ്റിപ്പോയെന്നായിരുന്നു ഇതിന് രമ്യയുടെ കൗണ്ടര്‍.

    Read more about: remya
    English summary
    Nikhil And Remya Talks About Their Love Marriage And Challenges In LIfe
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X