»   » കുടുംബ പ്രേക്ഷകരുടെ ജാനകിക്കുട്ടി ഇനി മാളൂട്ടിയാകും...

കുടുംബ പ്രേക്ഷകരുടെ ജാനകിക്കുട്ടി ഇനി മാളൂട്ടിയാകും...

Posted By:
Subscribe to Filmibeat Malayalam

കുടുംബ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് ഇപ്പോള്‍ നിരഞ്ജന. ആരാണീ നിരഞ്ജന? പലരും ഇതു ചോദിക്കാം, കാരണം നിരഞ്ജനയെ ജാനകിക്കുട്ടിയായിട്ടാണ് മലയാളികള്‍ക്ക് പരിചിതം. മലയാളികളുടെ സ്വന്തം ജാനകിക്കുട്ടിയെക്കുറിച്ചാണ് പറയുന്നത്. മഴവില്‍ മനോരമയിലെ മഞ്ഞുരുകും കാലം എന്ന ഒറ്റ സീരിയല്‍ കൊണ്ട് അമ്മമാരുടെ മനസ്സലിയിച്ച കൊച്ചു മിടുക്കിയാണ് നിരഞ്ജന.

ഇനി ഈ ജാനകിക്കുട്ടി മാളൂട്ടിയായിട്ടാണ് കുടുംബ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുക. ചെറുപ്രായത്തില്‍ തന്നെ ഞെട്ടിപ്പിക്കുന്ന അഭിനയമാണ് നിരഞ്ജന സീരിയലിലൂടെ കാഴ്ചവെക്കുന്നത്. മഞ്ഞുരുകും കാലം എന്ന സീരിയല്‍ ജാനകിക്കുട്ടിയെ കാണാന്‍ മാത്രം വെക്കുന്ന കുടുംബ പ്രേക്ഷകരും ഉണ്ട്.

niranjana

നിരഞ്ജന അടുത്ത സീരിയലിനുള്ള തയ്യാറെടുപ്പിലാണ്. മാളൂട്ടി എന്നു പേരിട്ടിരിക്കുന്ന സീരിയല്‍ ഉടന്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തും. മഴവില്‍ മനോരമയില്‍ തന്നെയാണ് മാളൂട്ടി എന്ന സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതും. എസ്.എസ് ലാല്‍ സംവിധാനം ചെയ്യുന്ന സീരിയലില്‍ ശക്തമായ കഥാപാത്രവുമായാണ് നിങ്ങളുടെ ജാനകിക്കുട്ടി എത്തുക.

മാതമംഗലം സ്വദേശിയും കരിങ്കയം എല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകനുമായ പ്രേംജി മാസ്റ്ററുടെയും ചെറുപുഴ എല്‍പി സ്‌കൂള്‍ അധ്യാപിക മോനിഷയുടെയും മകളാണ് നിരഞ്ജന. തനി നാട്ടുംപുറത്തുകാരിയായ നിരഞ്ജനയ്ക്ക നാല് വായസു പ്രായമേയുള്ളൂ. ടെലിവിഷനില്‍ മികച്ച ബാലതാരമാകാനുള്ള പുറപ്പാടിലാണ് ഈ കൊച്ചുമിടുക്കി.

English summary
Child actress Niranjana, who essayed the role, will be soon seen on a new serial on the channel. Titled Malootty, it is directed by S S Lal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam