For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന്റെ നായിക ഇനി മിനിസ്‌ക്രീനിലേക്കും; നിത്യ ദാസിന്റെ തിരിച്ച് വരവ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലിലൂടെ

  |

  പറക്കുംതളിക സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിത്യ ദാസ്. നിത്യയുടെ പല കഥാപാത്രങ്ങള്‍ ഇന്നും ജനമനസുകളില്‍ നിറഞ്ഞ് നില്‍ക്കുന്നവയാണ്. എന്നാല്‍ വിവാഹം കഴിഞ്ഞതോട് കൂടി സിനിമയില്‍ നിന്ന് നിത്യ മാറി നിന്നു. ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവുമോ എന്ന ആരാധകരുടെ ചോദ്യം ആദ്യം മുതലേ ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് മകള്‍ നൈനയുടെ കൂടെയുള്ള ടിക് ടോക് വീഡിയോസിലൂടെ നിത്യ ദാസ് വീണ്ടും ശ്രദ്ധേയായവുന്നത്.

  ബഷിയുടെ കൂടെ ഇറങ്ങി വന്ന സമയത്ത് അണിഞ്ഞത് ഇതാണ് ; അന്ന് ഗ്യാരന്റി ആഭരണമായിരുന്നു, പഴയ കാലത്തെ കുറിച്ച് സുഹാന

  നിരന്തരം കിടിലന്‍ ഡാന്‍സ് വീഡിയോ അടക്കം പങ്കുവെച്ച് തുടങ്ങിയതോടെ നിത്യയും മക്കളുമെല്ലാം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഇതിനിടയില്‍ നടിയുടെ അഭിനയത്തിലേക്കുള്ള തിരിച്ച് വരവ് ഉടനെ ഉണ്ടാവുമോ എന്ന കാത്തിരിക്കുന്നവര്‍ക്കുള്ള ഒരു സന്തോഷ വാര്‍ത്തയാണ് പ്രചരിക്കുന്നത്. ടെലിവിഷന്‍ പരമ്പരയിലൂടെ നിത്യ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ ഒരുങ്ങുകയാണെന്നാണ് അറിയുന്നത്.

   nithya-das

  സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന തിങ്കള്‍കലമാന്‍ എന്ന സീരിയലിലൂടെ ഒരു അതിഥി വേഷത്തിലായിരിക്കും നിത്യ എത്തുക. അതേ സമയം സീരിയലിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ തന്നെ നടി അവതരിപ്പിക്കുന്നുണ്ടെന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. സീരിയലിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹരിത ജി നായര്‍ക്കൊപ്പമുള്ള നിത്യയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇരുവരും ഒരുമിച്ച് സീരിയലിന്റെ ഭാഗമാവുകയാണോ എന്ന ചോദ്യം ഉയര്‍ന്നത്. വിക്കി പീഡിയയിലെ പ്രൊഫൈലില്‍ നിത്യ ദാസ് എന്ന സ്വന്തം ഐഡിന്റിയില്‍ തന്നെ നടി സീരിയലിലേക്ക് എത്തുന്നുവെന്നാണ് പറയുന്നത്.

  അടുത്തിടെ 250 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലായിരുന്നു തിങ്കള്‍കലമാന്‍ സീരിയല്‍ പ്രേക്ഷകരും അണിയറ പ്രവര്‍ത്തകരും. ഇതിനോട് അനുബന്ധിച്ച് കഥയില്‍ വമ്പന്‍ ട്വിസ്റ്റുകള്‍ കൊണ്ട് വരുമെന്നാണ് അറിയുന്നത്. അങ്ങനെയാണ് നിത്യ ദാസ് അടക്കമുള്ള ചില പ്രമുഖ താരങ്ങളെ കൂടി സീരിയലിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സീരിയലുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങള്‍ താരങ്ങള്‍ തന്നെ പങ്കുവെച്ചിരുന്നു.

   nithya-das

  ദിലീപിന്റെ നായികയായി വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് നിത്യ ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തില്‍ ഗായത്രി, ബസന്തി എന്നിങ്ങനെ രണ്ട് ഗെറ്റപ്പിലായിരുന്നു നിത്യ അഭിയനിച്ചത്. ഈ സിനിമയിലൂടെ തന്നെ മികച്ച പുതുമുഖ നടിയ്ക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നിത്യയ്ക്ക് ലഭിച്ചിരുന്നു. പിന്നീടിങ്ങോട്ട് മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിരുന്നു. 2007 ല്‍ റിലീസ് ചെയ്ത സൂര്യ കീരിടം എന്ന സിനിമയിലാണ് നിത്യ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.

  ഒന്നിച്ചഭിനയിച്ച നടന്മാരുമായി പ്രണയത്തിലായി; വൈകാതെ വേര്‍പിരിയേണ്ടി വന്ന തെന്നിന്ത്യന്‍ നടിമാര്‍ ഇവരാണ്

  ആ സത്യം ദുൽഖർ പറയുന്നു.. വാപ്പച്ചിയോട് മുട്ടാൻ എനിക്കാവില്ല | Filmibeat Malayalam

  2005 ല്‍ ഒരു ഫൈ്‌ളറ്റ് യാത്രയ്ക്കിടയിലാണ് ഭര്‍ത്താവ് ആയ അരവിന്ദ് സിംഗ് ജംവാലിനെ പരിചയപ്പെടുന്നത്. ആ പരിചയം പ്രണയമായി മാറിയതോടെ 2007 ല്‍ ഇരുവരും വിവാഹിതരായി. പൈലൈറ്റ് ആയ ഭര്‍ത്താവിനെ കുറിച്ച് മുന്‍പ് പല അഭിമുഖത്തില്‍ നിത്യ തന്നെ പറഞ്ഞിരുന്നു.

  English summary
  Nithya Das To Make A Surprise Entry In Popular Serial Thinkalkalaman? Latest Buzz
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X