twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജൂഹി ചൗളയായിരുന്നു ദ്രൗപദി, അമീര്‍ ഖാന്‍ അത് തടഞ്ഞുവെന്ന് മലയാളികളുടെ ഗന്ധര്‍വ്വന്‍

    |

    നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി ഇതിഹാസ പരമ്പരകളെല്ലാം പുന:സംപ്രേഷണം ചെയ്യുകയാണ്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ടെലിവിഷന്‍ മേഖലയും നിശ്ചലമായിരുന്നു. ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ സീരിയലുകളുടെ സംപ്രേഷണവും മറ്റ്് പരിപാടികളുടെ പ്രക്ഷേപണവുമെല്ലാം നിലച്ചിരിക്കുകയാണ്. ഇതിനിടയിലായിരുന്നു പഴയ സീരിയലുകളുടെ പുന:സംപ്രേഷണമെന്ന ആവശ്യവുമായി പ്രേക്ഷകരെത്തിയത്. രാമായണവും മഹാഭാരതവുമൊക്കെ ഇത്തരത്തില്‍ വീണ്ടും സംപ്രേഷണം ചെയ്യുകയാണ് ഇപ്പോള്‍.

    മീനാക്ഷിക്ക് സുഖമാണോ? ഞങ്ങള്‍ക്ക് വല്ലാത്ത മിസ്സിങ്ങാണെന്ന് ആരാധകര്‍! കണ്ണന്‍റെ മറുപടി ഇങ്ങനെ!മീനാക്ഷിക്ക് സുഖമാണോ? ഞങ്ങള്‍ക്ക് വല്ലാത്ത മിസ്സിങ്ങാണെന്ന് ആരാധകര്‍! കണ്ണന്‍റെ മറുപടി ഇങ്ങനെ!

    ജനങ്ങളെ വീട്ടില്‍ത്തന്നെ ഇരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഴയ പരമ്പരകള്‍ വീണ്ടും സംപ്രേഷണം ചെയ്യുന്നത്. ശക്തിമാനും ഇത്തരത്തില്‍ പുന:സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രേക്ഷകര്‍ എത്തിയിരുന്നു. പവ തലമുറ ഹൃദയത്തിലേറ്റിയ പുരാണ പരമ്പരകളെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന കാര്യം കൂടിയാണ് ഇതിലൂടെ നടക്കുന്നത്. ബിആര്‍ ചോപ്രയുടെ മഹാഭാരത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് നിതീഷ് ഭരദ്വാജ് ഇപ്പോള്‍.

    Nitish

    ശ്രീകൃഷ്ണന്റെ വേഷത്തിലായിരുന്നു അദ്ദേഹം എത്തിയത്. മറാത്തി, ഹിന്ദി നാടകങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന സമയത്തായിരുന്നു മഹാഭാരതത്തിലെ അവസരം തേടിയെത്തിയതെന്ന് നിതീഷ് ഓര്‍ത്തെടുക്കുന്നു. വിദുരറെ അവതരിപ്പിക്കുന്നതിനായാണ് ആദ്യം വിളിച്ചത്. പിന്നീടാണ് നകുലനെ അവതരിപ്പിക്കാമോയെന്ന് ചോദിച്ചത്. എന്നാല്‍ നിയോഗം പോലെ ശ്രീകൃഷ്ണന്‍രെ വേഷത്തിലേക്ക് എത്തുകയായിരുന്നു പിന്നീടെന്ന് താരം പറയുന്നു. മലയാളികളുടെ ഗന്ധര്‍വ്വനാണ് നിതീഷ്. ഞാന്‍ ഗന്ധര്‍വനെന്ന ചിത്രത്തിലൂടെയായിരുന്നു നിതീഷ് മലയാളത്തിലേക്ക് എത്തിയത്.

    തീരുമാനം തെറ്റിയില്ലെന്ന് ആര്യ! ചേച്ചി എന്തിനിത് ചെയ്തുവെന്ന് ചോദിച്ചവരോട് പറയാനുള്ളത് ഇതെന്നും താരംതീരുമാനം തെറ്റിയില്ലെന്ന് ആര്യ! ചേച്ചി എന്തിനിത് ചെയ്തുവെന്ന് ചോദിച്ചവരോട് പറയാനുള്ളത് ഇതെന്നും താരം

    സൂപ്പര്‍താരങ്ങളെയായിരുന്നു സീരിയലില്‍ അഭിനയിക്കുന്നതിനായി സമീപിച്ചത്. ബോളിവുഡില്‍ അന്ന് തിളങ്ങി നിന്നവരെയായിരുന്നു പ്രധാനമായും പരിഗണിച്ചത്. ഗോവിന്ദയെയാണ് അഭിമന്യുവിന്റെ വേഷത്തിൽ നിശ്ചയിച്ചിരുന്നത്. പക്ഷേ സിനിമയിൽ അവസരം വന്നതുകൊണ്ട് അദ്ദേഹം പിന്മാറി. ജൂഹി ചൗളയാണ് ദ്രൗപദി ആകേണ്ടിയിരുന്നത്. ഷൂട്ടിംഗ് തുടങ്ങും മുമ്പേ അമീർഖാൻ ചിത്രത്തിൽ അവർ നായികയായി. അതോടെ രൂപ ഗാംഗുലിയും രമ്യാകൃഷ്‌ണനുമായി അവസാന പട്ടികയിൽ. രൂപയുടെ ഹിന്ദി രമ്യയുടെ ഹിന്ദിയേക്കാൾ നന്നായിരുന്നതിനാൽ അവർക്ക് നറുക്കു വീണുവെന്നും നിതീഷ് പറയുന്നു.

    മലയാളിയല്ലെങ്കില്‍ക്കൂടിയും കേരളീയര്‍ ഹൃദയത്തിലേറ്റുകയായിരുന്നു നിതീഷിനെ. മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുകയെന്ന ആഗ്രഹം മനസ്സിലുണ്ടെന്ന് നിതീഷ് പറഞ്ഞിരുന്നു. മറാത്തിയില്‍ പിതൃറണ്‍ എന്ന സിനിമയൊരുക്കിയത് അദ്ദേഹമായിരുന്നു. മികച്ച സംവിധായകനുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളാണ് ഈ ചിത്രം വാരിക്കൂട്ടിയത്.

    English summary
    Nitish Bharadwaj about Mahabharat Television series
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X