യോഗ ഗുരു ബാബ രാംദേവ് റിയാലിറ്റി ഷോയിലും! ഇന്ത്യയില്‍ ആദ്യമായി നടത്തുന്ന പരിപാടി യോഗ അല്ല, പിന്നെയോ?
യോഗ ഗുരു ബാബ രാംദേവ് പതഞ്ജലി ഉത്പന്നങ്ങളുടെ പേരിലും വിവിധ യോഗമുറകളുടെ പേരിലും അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ ബാബ രാംദേവ് ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയില്‍ ഇതുവരെ സംപ്രേക്ഷണം ചെയ്യാത്ത ഒരു റിയാലിറ്റി ഷോയുമായിട്ടാണ് ഗുരുവിന്റെ വരവ്.
യോഗയുമായിട്ടാണ് ഗുരുവിന്റെ വരവെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. എന്നാല്‍ അതല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഭക്തി ഗാനങ്ങള്‍ക്ക് വേണ്ടി ഒരുക്കുന്ന റിയാലിറ്റി ഷോ യില്‍ വിധി കര്‍ത്താവിന്റെ രൂപത്തിലാണ് ബാബ രാംദേവ് പങ്കെടുക്കുന്നത്. സ്റ്റാര്‍ ഭാരതിയില്‍ സംപ്രേക്ഷണം നടത്തുന്ന ഓം ശാന്തി ഓം എന്ന പരിപാടിയിലാണ് ഇനി മുതല്‍ യോഗ ഗുരുവും പങ്കെടുക്കുന്നത്.

കനിക കപൂര്‍, സോണാക്ഷി സിന്‍ഹ, ശേഖര്‍ രവ്ജിയാനി എന്നിവരാണ് പരിപാടിയിലെ മറ്റ് ജഡ്ജിമാര്‍. അപര്‍ശക്തി ഖുറാന അവതരിപ്പിക്കുന്ന ഷോയില്‍ ഗുരു കൂള്‍ എന്നാണ് ഈ ജഡ്ജിമാര്‍ അറിയപ്പെടുന്നത്.


Click it and Unblock the Notifications











