»   » പെണ്ണു പിടിത്തത്തിനു പുറമേ മോഷണവും; റിയാലിറ്റി ഷോ സ്വാമിയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

പെണ്ണു പിടിത്തത്തിനു പുറമേ മോഷണവും; റിയാലിറ്റി ഷോ സ്വാമിയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

Posted By: Pratheeksha
Subscribe to Filmibeat Malayalam

കളേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ബിഗ് ബോസ് 10 എന്ന റിയാലിറ്റി ഷോയിലെ വിവാദ നായകന്‍ ഓം സ്വാമിക്കെതിരെ ജാമ്യമില്ലാ വാറണ്ട്. നേരത്തെ ബോളിവുഡ് താരം സണ്ണിലിയോണിനെ കയറിപ്പിടിച്ചെന്ന ആരോപണം കാരണം ഷോ അവതാരകനായ സല്‍മാന്‍ ഖാന്‍ കര്‍ശന താക്കീത നല്‍കിയിരുന്നു.

ഇത്തവണ വിനോദാനന്ദ ഝാ എന്ന സ്വാമി പെട്ടത് സ്വന്തം അനിയന്റെ വലയിലാണ്....

സ്വാമിയെക്കൊണ്ട് തോറ്റ് മറ്റു മത്സരാര്‍ത്ഥികള്‍

ബിഗ് ബോസിലെ ഏക പുരുഷ മത്സരാര്‍ത്ഥിയായി എത്തിയതു മുതല്‍ ഓം സ്വാമിയെ കുറിച്ച് പരാതികളുടെ പൂരമാണ്. അതിനിടെയാണ് ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയ സണ്ണിലിയോണിനെ സ്വാമി സ്വാഗതം ചെയ്തത് വാര്‍ത്തയായത്.

സണ്ണിയെ പല തവണ കെട്ടിപിടിച്ചു

സണ്ണിലിയോണ്‍ ഷോയിലെത്തിയപ്പോള്‍ മറ്റുള്ളവരെ തട്ടി മാറ്റി ഓം സ്വാമി സ്വീകരിക്കാനോടുന്നതും നടിയെ പല തവണ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരിക്കല്‍ നടി ഷോ വിട്ടു പോയപ്പോള്‍ സ്വാമിയാണതിനു കാരണമെന്നും വനിതാ മത്സരാര്‍ത്ഥികള്‍ ആരോപിക്കുകയും ചെയ്തിരുന്നു.

പുതിയ പരാതിയുമായി സ്വന്തം അനിയന്‍

തന്റെ ബൈസൈക്കിള്‍ ഷോപ്പില്‍ നിന്ന് 2008 ല്‍ സ്വാമി വിലയേറിയ സൈക്കിളുകളും സ്‌പെയര്‍ പാര്‍ട്‌സുകളും മോഷ്ടിച്ചിട്ടുണ്ടെന്നാണ് സ്വാമിയുടെ അനിയന്‍ പ്രമോദ് ഝാ പറയുന്നത്.

സ്വാമി കോടതി നിര്‍ദ്ദേശം മാനിച്ചില്ല

സംഭവത്തില്‍ സ്വാമിയ്ക്ക് നിശ്ചിത തുക പിഴ ചുമത്തിയ കോടതി ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശിച്ച ദിവസം ഹാജരാവാതിരുന്ന സ്വാമിക്കെതിര ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.വീണ്ടും ഡിസംബര്‍ 3 നു ഹാജരാവാന്‍ കോടതി സ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Om Swami, a contestant of Bigg Boss 10 has been slapped with legal charges and a non-bailable warrant has been issued against him.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam