»   » ഓണത്തിന് ചാനലുകാരെ രക്ഷിച്ചത് ദിലീപ് ചിത്രം, റേറ്റിങില്‍ ഒന്നാമത് ഏഷ്യാനെറ്റ്!

ഓണത്തിന് ചാനലുകാരെ രക്ഷിച്ചത് ദിലീപ് ചിത്രം, റേറ്റിങില്‍ ഒന്നാമത് ഏഷ്യാനെറ്റ്!

By: Sanviya
Subscribe to Filmibeat Malayalam

ഓണക്കാലത്ത് ചാനലുകാര്‍ സംപ്രേഷണം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് കിട്ടിയത് ദിലീപ് ചിത്രത്തിന്. ദിലീപും മംമ്തയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഷാഫി സംവിധാനം ചെയ്ത ചിത്രം ടു കണ്‍ട്രീസാണ് മുന്നില്‍. തിരുവോണ ദിവസം ഏഷ്യാനെറ്റാണ് ടു കണ്‍ട്രീസ് സംപ്രേഷണം ചെയ്ത്. 10.60 പോയിന്റാണ് ചിത്രത്തിന് ലഭിച്ചത്.

ഓണത്തിന് റേറ്റിങില്‍ ഒന്നാമതെത്തിയ ചാനലും ഏഷ്യാനെറ്റാണ്. ബിഎആര്‍സി (ബ്രോഡ്കാസ്റ്റ് റിസേര്‍ച്ച് കൗണ്‍സില്‍) യുടെ കണക്ക് പ്രകാരമാണിത്. സമീപകാലത്ത് റേറ്റിങ് കാര്യത്തില്‍ പിന്നിലായിരുന്നു സൂര്യ ടിവിയാണ് രണ്ടാം സ്ഥാനത്ത്. മഴവില്‍ മനോരമ മൂന്നാം സ്ഥാനത്തും ഫഌവേഴ്‌സും കൈരളിയും നാലാം സ്ഥാനത്തുമാണ്.

ടു കണ്‍ട്രീസ്

ഷാഫിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ടു കണ്‍ട്രീസ്. 10.60 പോയിന്റാണ് ചിത്രത്തിന് ലഭിച്ചത്. 2015ല്‍ ക്രിസ്മസ് ചിത്രമായി തിയേറ്ററുകളില്‍ എത്തിയ ടു കണ്‍ട്രീസ് ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ടു കണ്‍ട്രീസ് മുന്നിലായിരുന്നു. ദിലീപും മംമ്തയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രണ്ടാം സ്ഥാനം

നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആക്ഷന്‍ ഹീറോ ബിജുവാണ് രണ്ടാം സ്ഥാനത്ത്. 6.71 ആയിരുന്നു റേറ്റിങ് .

മൂന്നാം സ്ഥാനം

മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം വിസ്മയമാണ് മൂന്നാം സ്ഥാനത്ത്. 6.29 റേറ്റിങ് നേടി.

ജേക്കബിന്റെ സ്വര്‍ഗരാജ്യം

മഴവില്‍ മനോരമയാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം സംപ്രേഷണം ചെയ്തത്.

ദുല്‍ഖറിന്റെ രണ്ട് ചിത്രങ്ങള്‍

ദുല്‍ഖറിന്റെ കലി, കമ്മട്ടിപ്പാടം എന്നീ രണ്ട് ചിത്രങ്ങളാണ് ഏഷ്യാനെറ്റിന്റെ റേറ്റിങ് കൂട്ടിയ മറ്റ് ചിത്രങ്ങള്‍.

സൂര്യ ടിവിയെ രണ്ടാം സ്ഥാനത്ത്

സൂര്യ ടിവിയാണ് റേറ്റിങില്‍ രണ്ടാം സ്ഥാനത്ത്. പൃഥ്വിരാജും അനൂപ് മേനോനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പാവാടയ്ക്കാണ് റേറ്റിങില്‍ മുമ്പില്‍ നിന്നത്.

ദിലീപേട്ടന്റെ ഫോട്ടോസിനായി

English summary
Onam 2016 rating of Malayalam film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam