twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയ്‌ക്കൊപ്പം ദുല്‍ഖറും പ്രണവ് മോഹന്‍ലാലും! ഓണം കേമമാക്കാന്‍ താരപോരാട്ടം ടെലിവിഷനിലും

    |

    Recommended Video

    ഓണം കേമമാക്കാന്‍ താരപോരാട്ടം ടെലിവിഷനിലും

    ഓണത്തിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമകള്‍ ബോക്‌സോഫീസില്‍ സാമ്പത്തിക വരുമാനം സ്വന്തമാക്കി മത്സരയോട്ടത്തിലാണ്. മോഹന്‍ലാല്‍, നിവിന്‍ പോളി, പൃഥ്വിരാജ് എന്നിവരുടെ സിനിമകളായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. കാലം മാറുന്നതിന് അനുസരിച്ച് സിനിമകള്‍ കാണാന്‍ മലയാളികള്‍ കൂടുതല്‍ സമയം മാറ്റി വെക്കുന്നതിനാല്‍ കോടികള്‍ വാരിക്കൂട്ടന്‍ നല്ല സമയാണിത്.

    അതേ സമയം തിയറ്ററുകളിലേക്കാള്‍ തിളങ്ങുന്നത് ടെലിവിഷന്‍ പ്രീമിയറായി എത്തുന്ന ചിത്രങ്ങളാണ്. ഈ വര്‍ഷം റിലീസിനെത്തിയ പുത്തന്‍ പടങ്ങളാണ് ഓണത്തിന് മുന്നോടിയായി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഏതൊക്കെ സിനിമകള്‍ ഏത് ചാനലിലാണ് എത്തുന്നതെന്നുള്ളത് ഏകദേശം തീരുമാനമായിരിക്കുകയാണ്. ഇവിടെയും വലിയൊരു മത്സരമായിരിക്കും നടക്കുന്നത്.

    ഓണച്ചിത്രങ്ങള്‍

    ഇക്കൊല്ലത്തെ മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളിലൊന്നാണ് ഉണ്ട. അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണിത്. യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം കേരളത്തിലെ പോലീസ് ഓഫീസര്‍മാര്‍ക്ക് നേരിടേണ്ടി വന്ന കഥയാണ് പറയുന്നത്. സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, രഞ്ജിത്ത്, ആസിഫ് അലി, ജോര്‍ജ് ഗ്രിഗറി, എന്നിങ്ങനെ നിരവധി താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ഇത്തവണത്തെ തിരുവോണ ദിനത്തില്‍ ഏഷ്യാനെറ്റില്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് ഉണ്ട എത്തുന്നത്.

    ഓണച്ചിത്രങ്ങള്‍

    ബോളിവുഡിലും തെലുങ്കിലും അഭിനയിക്കാന്‍ പോയ ദുല്‍ഖര്‍ സല്‍മാന്‍ ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. കളര്‍ഫുള്‍ എന്റര്‍ടെയിനറായി ഒരുക്കിയ ചിത്രം സെപ്റ്റംബര്‍ പത്തിന് വൈകുന്നേരം ഏഴ് മണിയ്ക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യും. ഈ സിനിമയുടെ ഡിവിഡി ഇനിയും റിലീസ് ചെയ്തിട്ടില്ലാത്തതിനാല്‍ ആരാധകരും കാത്തിരിക്കുകയായിരുന്നു.

    ഓണച്ചിത്രങ്ങള്‍

    ദുല്‍ഖറിന്റേത് മാത്രമല്ല താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമയും ഓണത്തിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ആദിയ്ക്ക് ശേഷം പ്രണവ് നായകനായി അഭിനയിച്ച സിനിമയായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ കാര്യമായ പ്രകടനം നടത്തിയിരുന്നില്ല. തിരുവോണ ദിനമായ സെപ്റ്റംബര്‍ പതിനൊന്നിന് വൈകുന്നേരം മൂന്ന് മണിയ്ക്ക് ഏഷ്യാനെറ്റില്‍ സിനിമ സംപ്രേക്ഷണം ചെയ്യും.

    ഓണച്ചിത്രങ്ങള്‍

    ദിലീപിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രമായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം വമ്പന്‍ പ്രേക്ഷക പിന്തുണ സ്വന്തമാക്കിയ സിനിമകളിലൊന്നായിരുന്നു. തിരുവോണ ദിനത്തില്‍ സൂര്യ ടിവിയിലാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ സംപ്രേക്ഷണം ചെയ്യുന്നത്.

    ഓണച്ചിത്രങ്ങള്‍

    ചെറിയൊരു ഇടവേളയ്ക്ക് ശേഷം പാര്‍വതി നായികയായിട്ടെത്തിയ ചിത്രമാണ് ഉയരെ. ആസിഫ് അലിയും ടൊവിനോ തോമസുമായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞെത്തിയ സിനിമ തിയറ്ററുകളിലും ബോക്‌സോഫീസിലും നല്ല പ്രകടനമയാിരുന്നു. സെപ്റ്റംബര്‍ പതിനൊന്നിന് വൈകുന്നേരം 7 മണിയ്ക്ക് മഴവില്‍ മനോരമയിലാണ് ഉയരെ എത്തുന്നത്.

     ഓണച്ചിത്രങ്ങള്‍

    രജിഷ വിജയന്റെ ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളിലെന്നായിരുന്നു ജൂണ്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രം അഹമ്മദ് കബീറാണ് സംവിധാനം ചെയ്തത്. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വേഷത്തില്‍ അഭിനയിച്ച് രജിഷ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ഈ ഓണത്തിന് പ്രേക്ഷകര്‍ക്ക് മുന്നില്‍ ജൂണും റിലീസ് ചെയ്യും. സെപ്റ്റംബര്‍ പത്തിന് ഏഷ്യാനെറ്റില്‍ രാവിലെ 9 മണിയ്ക്കാണ് സിനിമയുടെ സംപ്രേക്ഷണം.

    ഓണച്ചിത്രങ്ങള്‍

    ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു കക്ഷി അമ്മിണിപ്പിള്ള. ആസിഫ് അലി വക്കീല്‍ വേഷത്തിലെത്തിയ ചിത്രം ഓണത്തിന് സൂര്യ ടിവിയിലാണ് എത്തുന്നത്.

    ഓണച്ചിത്രങ്ങള്‍

    കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ടൊവിനോയുടെ ഹിറ്റ് സിനിമകളിലൊന്നായ ഒരു കുപ്രസിദ്ധ പയ്യനും ഓണത്തിന് ടെലിവിഷനിലെത്തും. മഴവില്‍ മനോരമയിലാണ് തിരുവോണ ദിനത്തില്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.

    English summary
    Onam 2019 Special Malayalam Movies On TV Channels
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X