»   » മമ്മൂട്ടിയുടെ കസബയുണ്ട്, മോഹന്‍ലാലിന്റെ വിസ്മയമുണ്ട്... മിനിസ്‌ക്രീനിലെത്തുന്ന ഓണചിത്രങ്ങളിതാ..

മമ്മൂട്ടിയുടെ കസബയുണ്ട്, മോഹന്‍ലാലിന്റെ വിസ്മയമുണ്ട്... മിനിസ്‌ക്രീനിലെത്തുന്ന ഓണചിത്രങ്ങളിതാ..

Posted By: Vishnu
Subscribe to Filmibeat Malayalam

ഓണമിങ്ങെത്താറായില്ലേ...ഓണ അവധിക്ക് നിങ്ങളുടെ സ്വീകരണ മുറിയിലേക്കെത്തുന്ന സിനിമകളേതൊക്കെയാണെന്നറിയാമോ... സൂപ്പര്‍ സ്റ്റാറുകളുടെ ഹിറ്റ് സിനിമകളും യുവതാരങ്ങളുടെ തകര്‍പ്പന്‍ സിനിമകളും ഇത്തവണ ഓണചിത്രങ്ങളായെത്തുന്നുണ്ട്. ഈ മാസം ഇറങ്ങിയ ഹിറ്റ് സിനിമകളുമുണ്ട്. എല്ലാ മലയാളം ചാനലുകളും മത്സരിച്ചാണ് താര ചിത്രങ്ങള്‍ ഓണത്തിനെത്തിക്കുന്നത്.

ഓണദിവസങ്ങളില്‍ ഏത് സിനിമ കാണുമെന്ന ടെന്‍ഷന്‍ ആകും ലിസ്റ്റ് കണ്ടല്‍. മെഗാ സ്റ്റാര്‍ മമ്മുക്കയുടെ കസബ, സൂപ്പര്‍താരം ലാലേട്ടന്റെ വിസ്മയം, യൂത്ത് ഐക്കണ്‍ ഡിക്യുവിന്റെ കമ്മട്ടിപ്പാടം, ചാര്‍ളി, പ്രണയ ചിത്രം എന്ന് നിന്റെ മൊയ്തീന്‍, പ്രതികാരവുമായി മഹേഷ്, നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജു... ചിത്രങ്ങളേതൊക്കെയെന്നും ഏതൊക്കെ ചാനലുകളിലാണെന്നും അറിയണ്ടേ.. സ്ലൈഡ് നോക്കൂ

തിരുവോണ ദിനത്തില്‍ കമ്മട്ടിപ്പാടം

ദുല്‍ക്കര്‍ സല്‍മാന്റെ കമ്മട്ടിപ്പാടം തിരുവോണ നാളില്‍ ഏഷ്യാനെറ്റിലാണ് എത്തുന്നത്. ഉത്രാടം തിരുവോണം അവിട്ടം ചതയം നാളുകളിലായി പത്തോളം പുതിയ സിനിമകളാണ് എഷ്യാനെറ്റ് ഓണത്തിനെത്തിക്കുന്നത്.

പ്രണയ ചിത്രം മുതല്‍ ആക്ഷന്‍ ഹീറോ വരെ

പൃഥ്വിരാജിന്റെ പ്രണയ ചിത്രം എന്ന് നിന്റെ മൊയ്തീന്‍, നിവന്‍പോളിയുടെ ആക്ഷന്‍ ഹീറോ ബിജു, കലി, പത്തേമാരി, ടു കണ്‍ട്രീസ്, അടികപ്യാരെ കൂട്ടമണി തുടങ്ങിയവയാണ് ഏഷ്യാനെറ്റലെത്തുന്ന മറ്റ് ചത്രങ്ങള്‍

എന്ന് നിന്റെ മൊയ്തീന് റെക്കോര്‍ഡ്

റെക്കോര്‍ഡ് സാറ്റലൈറ്റ് തുക നല്‍കിയാണ് എന്ന് നിന്റെ മൊയ്തീന്റെ സംപ്രേഷണാവകാശം നേടിയിരിക്കുന്നത്. 6.87 കോടി!. ഏഷ്യാനെറ്റും കൈരളിയും സംയുക്തമായാണ് എന്ന് നിന്റെ മൊയ്തീന്റെ സൈറ്റലൈറ്റ് റൈറ്റ് വാങ്ങിയത്.

തിയ്യറ്ററിലോടുന്ന കസബ

ഇപ്പോഴും തയ്യറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ താരം മമ്മൂക്കയുടെ കസബ. തിരുവോണനാളില്‍ സൂര്യ ടിവിയില്‍ കസബ കാണാം.

മികച്ച പാക്കേജുമായി സൂര്യ

ഏഷ്യാനെറ്റ് കഴിഞ്ഞാല്‍ മികച്ച ഓണപാക്കേജ് സൂര്യയിലാണ്. ദുല്‍ക്കരിന്റെ ചാര്‍ളി, പാവാട, ഷാജഹാനും പരീക്കുട്ടിയും, ആടുപുലിയാട്ടം, ഡാര്‍വിന്റെ പരരിണാമം എന്നീ ചിത്രങ്ങള്‍ സൂര്യ ടിവിയില്‍ ആസ്വദിക്കാം

മഹേഷിന്റെ പ്രതികാരവും രാജ നുണയനും

മലയാളികളെല്ലാം ഒരുപോലെ സ്വീകരിച്ച ചിത്രമാണ് മഹേഷിന്റെ പ്രതികാരം. തിരുവോണത്തിന് മഹേഷിന്റെ പ്രതികാരം മനോരമയില്‍ കാണാം. ദിലീപിന്റെ കിംഗ് ലയര്‍, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ഇരുദി സുട്രു, സോള്‍ട്ട് മാംഗോ ട്രി എന്നിവയാണ് മറ്റ് ചിത്രങ്ങള്‍

കൈരളിയില്‍ തമിഴ് പടങ്ങള്‍

വമ്പന്‍ ചിത്രങളൊന്നുമില്ലെങ്കിലും കൈരളിയിലെ ഓണചിത്രങ്ങളും സൂപ്പര്‍ സിനിമകളാണ്. വിജയുടെ പുലി, രജനി മുരുകന്‍, എന്ന് നിന്റെ മൊയ്തീന്‍, വേതാളം, രജനി മുരുകന്‍ എന്നിവയാണ് കൈരളിയുടെ ഓണ ചിത്രങ്ങള്‍. അമൃത ടിവിയും ഫഌവേഴ്‌സും ഓണചിത്രങ്ങളേതൊക്കെയെന്ന് പുറത്ത് വിട്ടിട്ടില്ല

English summary
Onam premiere movies on Malayalam channel

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam