»   » ഇക്കുറി ഓണം തിയറ്ററില്‍ മാത്രമല്ല മിനിസ്‌ക്രീനിലും!!! പുത്തന്‍ ചിത്രങ്ങളുടെ ടെവിഷന്‍ പ്രീമിയര്‍!!!

ഇക്കുറി ഓണം തിയറ്ററില്‍ മാത്രമല്ല മിനിസ്‌ക്രീനിലും!!! പുത്തന്‍ ചിത്രങ്ങളുടെ ടെവിഷന്‍ പ്രീമിയര്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഓണത്തിന് തിയറ്ററില്‍ ഇക്കുറി മാറ്റുരക്കാന്‍ താരരാജക്കന്മാര്‍ എല്ലാരും എത്തുന്നുണ്ട്. ഒാണാവധി തിയറ്ററില്‍ മാത്രമല്ല മിനിസ്‌ക്രീനിലും ആഘോഷിക്കപ്പെടുകയാണ്. ഈ വര്‍ഷം തിയറ്ററിലെത്തിയ ചിത്രങ്ങളും ചാനലുകളില്‍ ഓണം പ്രിമിയറായി എത്തുന്നുണ്ട്. 

പ്രേക്ഷകാഭിപ്രായത്തില്‍ മാത്രമല്ല കളക്ഷനിലും ഞെട്ടിച്ച് സണ്‍ഡേ ഹോളിഡേ!!! ആസിഫിന് ആശ്വാസം!!!

ഇന്ത്യന്‍ ഇതിഹാസമായി മാറിയ ബാഹുബലി മുതല്‍ മലയാളത്തിലെ ഈ വര്‍ഷത്തെ ബ്ലോക്ബസ്റ്റര്‍ ദ ഗ്രേറ്റ് ഫാദര്‍ വരെ ചാനലില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലുണ്ട്. മലയാള ചിത്രങ്ങള്‍ മാത്രമല്ല. സൂപ്പര്‍ ഹിറ്റായി മാറിയ തമിഴ് ചിത്രങ്ങളും ഓണത്തിന് മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിലെത്തും. മലയാളത്തിലെ മുന്‍നിര ചാനലുകളെല്ലാം പരാമാവധി പുതിയ ചിത്രങ്ങല്‍ സംപ്രേക്ഷണം ചെയ്യനുള്ള ഒരുക്കത്തിലാണ്.

മഴവില്‍ മനോരമ

ഇക്കുറി നാല് പുതിയ ചിത്രങ്ങളാണ് ഓണക്കാലത്ത് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്നത്. മൂന്ന് മലയാള ചിത്രങ്ങള്‍ക്കൊപ്പം ഒരു തമിഴ് ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റി എത്തിക്കും. ജോമോന്‍രെ സുവിശേഷങ്ങള്‍, ഗോദ, അലമാര, കാട്രു വെളിയിടൈ എന്നിവയാണ് ചിത്രങ്ങള്‍.

ഫ്‌ളവേഴ്‌സ് ടിവി

മികവുറ്റ പ്രോഗ്രാമുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി ഫ്‌ളവേഴ്‌സ് ചാനല്‍ ഓണത്തിനും തങ്ങളുടെ പ്രോഗ്രാമുളില്‍ തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രണ്ട് പുതിയ സിനിമകള്‍ മാത്രമാണ് അവര്‍ പുതിയതായി എടുത്തിരിക്കുന്നത്. ലക്ഷ്യം, സിഐഎ എന്നിവയാണവ.

സൂര്യ ടിവി

അഞ്ച് പുതിയ ചിത്രങ്ങളാണ് ഓണത്തിന് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഈ വര്‍ഷത്തെ ഏറ്റവും അധികം കളക്ഷന്‍ നേടിയ ദ ഗ്രേറ്റ് ഫാദറും അമ്പത് കോടി ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴും സൂര്യയില്‍ പ്രദര്‍ശിപ്പിക്കും. ഇവ കൂടാതെ ജോര്‍ജേട്ടന്‍സ് പൂരം, രാമന്റെ ഏദന്‍തോട്ടം, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

അമൃത ടിവി

മൂന്ന് ചിത്രങ്ങളാണ് ഇക്കിറി ഓണത്തിന് അമൃത ടിവിയില്‍ പുതുതായി എത്തുന്നത്. എസ്ര, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്, അങ്കമാലി ഡയറീസ് എന്നിവയാണവ. അങ്കമാലി ഡയറീസ് ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റായിരുന്നെങ്കില്‍ എസ്ര പൃഥ്വിരാജിന്റെ ആദ്യ ഹിറ്റും അമ്പത് കോടി ക്ലബ്ബിലെത്തിയ ചിത്രവുമാണ്.

ഏഷ്യാനെറ്റ്

രണ്ടും കല്പിച്ചാണ് ഇക്കുറി ഒാണത്തിന് ഏഷ്യാനെറ്റ് എത്തുന്നത്. ഇന്ത്യന്‍ ഇതിഹാസമായി മാറിയ ബാഹുബലി 2 തന്നെയാണ് അതിലെ പ്രധാന ആകര്‍ഷണം. ഒരു മെക്‌സിക്കന്‍ അപാരത, സഖാവ്, ടേക്ക് ഓഫ്, അച്ചായന്‍ എന്നിവ ഉള്‍പ്പെടെ അഞ്ച് ചിത്രങ്ങളാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്നത്.

കൈരളി

ഒറ്റ മമ്മൂട്ടി ചിത്രം പോലും പുതിയതായി ഇല്ലാതെയാണ് കൈരളി ഇക്കുറി ഓണത്തിന് എത്തുന്നത്. മമ്മൂട്ടി ചിത്രം മാത്രമല്ല പുതിയ ഒരു മലയാള ചിത്രം പോലും കൈരളി സ്വന്തമാക്കിയിട്ടില്ല. ഭൈരവ, സിങ്കം 3, കാഷ്‌മോര എന്നീ ചിത്രങ്ങളാണ് കൈരളി സംപ്രേക്ഷണം ചെയ്യുക, അതും മലയാളത്തില്‍. മറ്റ് സമയങ്ങളില്‍ പഴയ മമ്മൂട്ടി ചിത്രങ്ങളും പ്രതീക്ഷിക്കാം, പോക്കിരിരാജ, വല്യേട്ടന്‍, തൊമ്മനും മക്കളും തുടങ്ങിയവ.

English summary
Onam premier movie for malayalam movies. Kairali Tv hasn't any new Malayalam movies. They telecast new Tamil movies malayalam dubbed version. Bahubali2 and The Great Father will be main attractions among the Onam premiers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam