»   » റിമിക്കൊപ്പം മാത്തുക്കുട്ടിയും കല്ലുവും, പ്രമോ വീഡിയോ വൈറലാവുന്നു, കാണൂ!

റിമിക്കൊപ്പം മാത്തുക്കുട്ടിയും കല്ലുവും, പ്രമോ വീഡിയോ വൈറലാവുന്നു, കാണൂ!

Posted By:
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്ന മൂന്ന് പേരും ഒരുമിച്ചെത്തിയാല്‍ എങ്ങനെയിരിക്കും, ഇതിനുള്ള ഉത്തരമാണ് ഈയാഴ്ചയിലെ ഒന്നും ഒന്നും മൂന്നില്‍ കാണാന്‍ പോവുന്നത്. ഞായറാഴ്ച രാത്രി പ്രേക്ഷേപണം ചെയ്യുന്ന പരിപാടിയില്‍ മാത്തുക്കുട്ടിയും രാജ് കലേഷുമാണ് അതിഥികളായി എത്തുന്നത്. ക്രിസ്മസ് സെപ്ഷല്‍ എപ്പിസോഡിലാണ് ഇരുവരും അതിഥികളായി എത്തിയത്.

ഉടന്‍പണം എന്ന പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ് ഇരുവരും. വെളുത്ത മുണ്ടും കുര്‍ത്തിയും അണിഞ്ഞ് സാന്റതൊപ്പിയും ധരിച്ചാണ് ഇവര്‍ പരിപാടിയിലേക്ക് എത്തിയത്.

Rimi Tomi, Raj Kalesh, mathukutty

കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ ഇരുവരും പങ്കുവെക്കുന്നുണ്ട്. ഡിസംബര്‍ 24 ന് രാത്രി മാത്തുക്കുട്ടി പള്ളിയില്‍ പോയാല്‍ പിന്നെ 26 ന് രാവിലെയേ എഴുന്നേല്‍ക്കുള്ളൂവെന്ന് കലേഷ് പറയുന്നു. ചിരിയോടെ ഇത് കേട്ട് നില്‍ക്കുന്ന മാത്തുക്കുട്ടി ഉയിര്‍ത്തെഴുന്നേല്‍പ്പാണ് അതെന്ന് പറയുന്നു.

ചോദ്യങ്ങള്‍ക്ക് പുറമെ രസകരമായ ഗെയിമും പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആടിനെ കറക്കുന്ന ടാസ്‌ക്ക് ഇരുവര്‍ക്കും നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ പ്രമോ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. മഴവില്‍ മനോരമയുടെ ഫേസ്ബുക്ക് പേജിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണൂ.

English summary
Onnum Onnum Moonnu , latest promo getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X