»   » മംമ്തയോട് പ്രണയം തോന്നിയിരുന്നുവെന്ന് ആസിഫ് അലി, ലിപ് ലോക്കിന് അവസരം ലഭിച്ചില്ലേയെന്ന് റിമി ടോമി !!

മംമ്തയോട് പ്രണയം തോന്നിയിരുന്നുവെന്ന് ആസിഫ് അലി, ലിപ് ലോക്കിന് അവസരം ലഭിച്ചില്ലേയെന്ന് റിമി ടോമി !!

Posted By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ആസിഫ് അലിയും ജിസ് ജോയിയുമാണ് ഒന്നും ഒന്നും മൂന്നില്‍ റിമി ടോമിക്കൊപ്പം അതിഥികളായി എത്തുന്നത്. ആദമിന് കൂട്ടായി അനിയത്തി എത്തിയതിന്റെ സന്തോഷത്തിലാണ് ആസിഫ് അലി. സമയുടെ പ്രസവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുക്കുകയാണെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. പരിപാടിയുടെ പ്രമോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.

കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളുമായി പരിപാടിയിലെത്തുന്ന അതിഥികളെ വെള്ളം കുടിപ്പിക്കുന്ന റിമി ടോമിയും ഇത്തവണ ഉത്തരം മുട്ടുന്നുണ്ട്. ഉരുളക്കുപ്പേരി പോലുള്ള മറുപടിയാണ് ആസിഫ് ചോദ്യങ്ങള്‍ക്ക് നല്‍കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രമായ കഥ തുടരുന്നു എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മംമ്തയോടു പ്രണയം തോന്നിയിരുന്നുവെന്ന് ആസിഫ് അലി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴും ആ പ്രണയം മനസ്സില്‍ അവശേഷിക്കുന്നുണ്ടോയെന്ന് റിമി ടോമി താരത്തോട് ചോദിക്കുന്നുണ്ട്. നിങ്ങള്‍ തമ്മില്‍ ലിപ് ലോക്ക് ചെയ്തില്ലേയെന്നും അവതാരക ചോദിക്കുന്നുണ്ട്. റിമിയുടെ ചോദ്യങ്ങള്‍ക്ക് താരം നല്‍കിയ മറുപടി എന്താണെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

Asif ali, Mamtha

തെന്നിന്ത്യയുടെ പ്രിയതാരം അല്ലു അര്‍ജ്ജുന് ശബ്ദം നല്‍കുന്ന ജിസ് ജോയിയോട് താരത്തിനെ അനുകരിക്കാനും പ്രധാന സംഭാഷണങ്ങള്‍ പറയാനും റിമി ടോമി ആവശ്യപ്പെടുന്നുണ്ട്. എന്നത്തേയും പോലെ പ്രേക്ഷകര്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുമായാണ് ഇത്തവണയും റിമി ടോമി എത്തുന്നത്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് അതിഥികളോട് റിമി ടോമി ചോദിക്കാറുള്ളത്.

English summary
Asif Ali, Jis Joy onnum onnum monnu episode promo getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam