»   » ചന്ദനമഴയിലെ വില്ലത്തിയും ഭര്‍ത്താവും റിമി ടോമിയോടൊപ്പം അവിടെയും വില്ലത്തരം തന്നെ !!

ചന്ദനമഴയിലെ വില്ലത്തിയും ഭര്‍ത്താവും റിമി ടോമിയോടൊപ്പം അവിടെയും വില്ലത്തരം തന്നെ !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന്. ചന്ദനമഴ സീരിയലിലെ വില്ലത്തി വര്‍ഷയും ഭര്‍ത്താവായ അഭിഷേകുമായിരുന്നു പരിപാടിയില്‍ അതിഥികളായെത്തിയത്. അതോടൊപ്പം തന്നെ ശരിക്കും ഭര്‍ത്താവായ മെല്‍വിനും എത്തിയിരുന്നു.

സീരിയലിലെപ്പോലെ തന്നെ ഭര്‍ത്താവിെന ഭരിക്കുന്ന വര്‍ഷ പരിപാടിയിലെത്തിയപ്പോഴും അതു തന്നെയായിരുന്നു സംഭവിച്ചത്. കുറിക്കു കൊള്ളുന്ന ചോദ്യങ്ങളുമായി ഇവര്‍ക്കൊപ്പം അവതാരക റിമി ടോമിയുമുണ്ടായിരുന്നു. ഇതിനോടകം തന്നെ നിരവധി പേരാണ് പരിപാടി കണ്ടിട്ടുള്ളത്. യൂട്യൂബിലും സംഭവം ട്രെന്‍ഡിങ്ങായിട്ടുണ്ട്.

സാരിയുടുത്ത് പക്വതയാര്‍ന്ന വര്‍ഷ

സീരിയലില്‍ കാണുന്ന പോലെയല്ല യഥാര്‍ത്ഥ വര്‍ഷയെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ശാലു കുര്യന്‍ എത്തിയത്. പക്വത തോന്നിപ്പിക്കാന്‍ വേണ്ടിയാണ് സാരിയുടുത്തതെന്ന് താരം പറയുകയും ചെയ്തു. വര്‍ഷയോടൊപ്പം അഭിഷേകും എത്തിയിരുന്നു.

അവതാരകനില്‍ നിന്നും നടനിലേക്ക്

സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് പ്രതീഷ് നന്ദന്‍ അവതാരകനായെത്തിയത്. കുറച്ചു സിനിമകള്‍ ചെയ്തുവെങ്കിലും അതൊക്കെ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നുവെന്ന് പ്രതീഷ് നന്ദന്‍ പറഞ്ഞു.

ശാലു വളരെ പാവമാണെന്ന് പ്രതീഷ്

സീരിയലില്‍ കാണുന്ന പോലെ അത്ര ഭയങ്കരിയല്ല ശാലു കുര്യനെന്ന് പ്രതീഷ് പറഞ്ഞു. സീരിയലുകളിലെ വില്ലത്തിയെ പൊതുവെ പ്രേക്ഷകര്‍ അത്ര പെട്ടെന്ന് സ്വീകരിക്കില്ല. എന്നാല്‍ വില്ലത്തിയെന്ന നിലയില്‍ മികച്ച സ്വീകാര്യതയാണ് ശാലുവിന് ലഭിച്ചതെന്നും താരം പറഞ്ഞു.

പരിപാടിയിലും ഭാര്യാഭര്‍ത്താക്കന്‍മാരായി അഭിനയിച്ചു

പരിപാടിക്ക് വേണ്ടി ഇരുവരും ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ചു. ഇത്തവണയും ഭര്‍ത്താവിനെ ഭരിക്കുന്ന ഭാര്യയായാണ് താരം എത്തിയത്. റിമി ടോമിയുടെ ഗാനമേളക്ക് പോകാന്‍ ഭര്‍ത്താവിനെ സമ്മതിക്കാതെയാണ് ശാലു അഭിനയിച്ചത്.

അറേഞ്ച്ഡ് മാര്യേജാണ്

തികച്ചും അറ്യേഞ്ച്യഡാണ് തന്റെ വിവാഹമെന്ന് ശാലു പറഞ്ഞു. മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇരുവരും വിവാഹത്തിലേക്ക് എത്തിയത്. പരസ്പരമുള്ള പത്ത് ഗുണങ്ങളെക്കുറിച്ചും റിമി ടോമി ചോദിക്കുകയുണ്ടായി.

അഭിനയം തുടരും

വിവാഹം കഴിഞ്ഞുവെങ്കിലും അഭിനയ രംഗത്തു നിന്ന് വിടവാങ്ങില്ലെന്ന് താരം പറയുന്നു. ചെറിയൊരു ഇടവേള എടുത്തുവെന്നേ ഉള്ളൂ. ശാലിവിന്റെ വിവാഹത്തെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ചോദിച്ചിരുന്നത് ഇക്കാര്യമായിരുന്നു.

സീരിയല്‍ കാണാറില്ല

ശാലു അഭിനയിച്ച സീരിയലുകളൊന്നും മെല്‍വിന്‍ കണ്ടിട്ടില്ല. സീരിയല്‍ കാണുന്ന സ്വഭാവം നേരത്തെ ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

ജീവിതത്തിലും മികച്ച ജോഡികളായി തുടരട്ടെ

യഥാര്‍ത്ഥ ജീവിതത്തിലെ ജോഡിയായ മെല്‍വിനുമൊത്ത് മികച്ച കുടുംബ ജീവിതം നയിക്കാന്‍ ശാലുവിന് കഴിയട്ടെ എന്ന് പ്രതീഷ് ആശംസിച്ചു

English summary
Shalu Kurian and Pratheesh Nandan with Onnum Onnum Moonnu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam