For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് ഞാൻ ഒരുപാട് ആസ്വദിക്കുന്നു, പാടാത്ത പൈങ്കിളി നായകന്‍റെ ഒരു ദിവസം ഇങ്ങനെ, വീഡിയോ വൈറൽ

  |

  പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ്. ആദ്യ പരമ്പരയിലൂടെ തന്നെ മികച്ച പ്രേക്ഷകരെ സ്വന്തമാക്കാൻ സൂരജിന് കഴിഞ്ഞിരുന്നു. കുടംബ പ്രേക്ഷകരുടെ മാത്രമല്ല യൂത്തിനിടയിലും സൂരജിന് കൈനിറയെ ആരാധകരുണ്ട് . സീരിയലിൽ എത്തുന്നതിന് മുൻപ് തന്നെ സൂരിജിന് പ്രേക്ഷകരുടെ ഇടയിൽ ആരാധകരുണ്ട് സോഷ്യൽ മീഡിയയിൽ മോട്ടിവേഷൻ സ്പീക്കറായി താരം പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരം പാടത്ത പൈങ്കിളിയിലെ ദേവയായി എത്തുന്നത്.

  പാടാത്ത പൈങ്കിളി'യിലൂടെയാണ് സൂരജും അഭിനയ ജീവിതത്തിന് തുടക്കമിട്ടതെങ്കിലും ഫോട്ടോഗ്രാഫറായും മോഡലായുമൊക്കെ താരം ഇതിന് മുൻപ് ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോഴിത തന്റെ അഭിനയ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുതകയാണ്. സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.. സമൂഹമാധ്യമങ്ങിൽ സജീവമായ താരം സീരിയൽ വിശേഷങ്ങൾക്കൊപ്പം തന്നെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളെ കുറിച്ചും പങ്കുവെയ്ക്കാറുണ്ട്.

  എന്റെ ഒരു ദിവസം തുടങ്ങുന്നു എന്ന് കുറിച്ച് കൊണ്ടാണ് അഭിനയത്തിന് തന്റെ ജീവിതത്തിലുള്ള പ്രധാധ്യത്തെ കുറിച്ച് നടൻ വെളിപ്പെടുത്തുന്നത്. സൂരജിന്റെ വാക്കുകൾ ഇങ്ങനെ... എന്റെ ഒരു ദിവസം തുടങ്ങുന്നു...പല ജോലികൾ ഞാൻ എന്റെ ജീവിതത്തിൽ ചെയ്തിട്ടുണ്ട്.. പക്ഷേ അതൊക്കെ ഞാൻ ചെയ്തത് ജോലിയായിട്ടായിരുന്നു... എന്നാൽ ഇത് ഞാൻ ആസ്വദിക്കുന്നു ഒരുപാട്. കാരണം ഇത് എന്റെ സ്വപ്നമാണ്...അഭിനയം. ലൊക്കേഷൻ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു നടന്റെ വാക്കുകൾ. സൂരജിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  സോഷ്യൽ മീഡിയയിൽ സജീവമായ താരം ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പോലും ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം പാടാത്ത പൈങ്കിളിയുടെ 100ാം എപ്പിസോഡായിരുന്നു. വൻ വിജയമായ സീരിയലിന്റെ വിജയത്തെ കുറിച്ച് പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. '' സൂപ്പർ ഹിറ്റ്‌ പരമ്പര "പാടാത്ത പൈങ്കിളി" നൂറാം എപ്പിസോഡിലേക്ക്.. കണ്മണിയുടെയും ദേവയുടെയും പ്രണയ കഥ നിങ്ങൾ നെഞ്ചിലേറ്റിയിട്ട് 100 ദിവസമായിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരായിരം നന്ദി അറിയിക്കുന്നു..... ഞാനും, പാടാത്തപൈങ്കിളി ടീമുമെന്നും സൂരജ് കുറിച്ചു.

  സീരിയിൽ വിശേഷം മാത്രമല്ല ഓഫ് സ്ക്രീൻ വിശേഷങ്ങളും പങ്കുവെച്ച് നടൻ രംഗത്തെത്താറുണ്ടായിരുന്നു. ദിവസങ്ങൾക്ക് മുൻപ് ലൊക്കേഷനിൽ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. പുട്ടിനോടൊപ്പം പഞ്ചസാരയും പപ്പടവും ചായയും ചേർത്ത് കഴിക്കുന്നതിന്റെ വീഡിയോയാണ് പങ്കുവെച്ചത്. എനിക്ക് അറിയാവുന്നത് ഞാനും പഠിപ്പിക്കാം. നമ്മുടെ നാട്ടിൻ പുറത്തുകാരുടെ ഭക്ഷണ ശൈലി കണ്ട് അവരൊന്ന് ഞെട്ടി എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൂരജിന്റെ ഈ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  പാടാത്ത പൈങ്കിളി പരമ്പര പോലെ തന്നെ സീരിയലിലെ ലൊക്കേഷൻ കാഴ്ചകളും പ്രേക്ഷകരുടെ ഇടയിൽ ഹിറ്റാണ്. മാതാപിതാക്കളെ നഷ്ടപ്പെട്ട കൺമണി എന്ന പെൺകുട്ടിയെ ചറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. ഇവളുടെ ജീവിതത്തിലേയ്ക്ക് ദേവ എന്ന ചെറുപ്പക്കാരാൻ എത്തുന്നതോടെയാണ് കഥ മാറുന്നത്. ഇവരുടെ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളണ് പരമ്പരയുടെ ഇതിവൃത്തം.. ദേവയായി സൂരജ് എത്തുമ്പോൾ കൺമണി ആകുന്നത് യുവതാരം മനീഷയാണ്. ഇവർക്കൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ അർച്ച സുശീലൻ,ദിനേഷ് പണിക്കർ,പ്രേം പ്രകാശ്, അ‍ഞ്ജിത, അംബിക മോഹൻ തുടങ്ങിയവാരണ് പരമ്പരയിൽ എത്തുന്നത്. തിങ്കൾ മുതൽ ശനി വരെ രാത്രി 8.30 ന് സംപ്രേക്ഷണം ചെയ്യുന്നത്. എന്റെ മാനസപുത്രി, പരസ്പരം എന്നീ പരമ്പരകൾക്ക് ശേഷം സുധീഷ് ശങ്കറാണ് പാടാത്ത പൈങ്കിളി സംവിധാനം ചെയ്യുന്നത്. ദിനേഷ് പള്ളത്തിന്റേതാണ് കഥ. ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷനു വേണ്ടി മേരിലാന്റ് സ്റ്റുഡിയോ ആണ് സീരിയൽ നിർമിക്കുന്നത്.

  സൂരജിന്റെ വീഡിയോ

  Read more about: tv ടിവി
  English summary
  paadatha painkili Serial Fame sooraj sun shares His One Day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X