For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശബരി നല്ല സുഹൃത്തായിരുന്നു, അദ്ദേഹത്തിന്‌റെ കഥാപാത്രം എന്നിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചില്ല: നവീന്‍

  |

  പാടാത്ത പൈങ്കിളി പരമ്പരയിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് നവീന്‍ അറക്കല്‍. ജനപ്രിയ പരമ്പരയ്ക്ക് മുന്‍പ് പ്രണയം, അമ്മ, സീത, ബാലാമണി തുടങ്ങിയ സീരിയലുകളിലൂടെയും നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. സീരിയലുകള്‍ക്ക് പുറമെ ടിവി പരിപാടികളിലും ഭാഗമായിട്ടുണ്ട് നവീന്‍. സ്റ്റാര്‍ മാജിക്ക് ഷോയില്‍ ഏറെക്കാലം പങ്കെടുത്തിരുന്നു താരം. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയല്‍ രംഗത്താണ് നടന്‍ കൂടുതല്‍ സജീവമായത്. അന്തരിച്ച നടന്‍ ശബരീനാഥിന് പകരമായാണ് പാടാത്ത പൈങ്കിളിയില്‍ നവീന്‍ അറക്കല്‍ എത്തിയത്.

  naveen-sabarinath

  ശബരീനാഥിന് ശേഷം ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന്‍ ഈ റോള്‍ ചെയ്‌തെങ്കിലും പെട്ടെന്ന് പിന്മാറി. തുടര്‍ന്നാണ് പരമ്പരയിലെ അരവിന്ദ് എന്ന കഥാപാത്രമായി നവീന്‍ എത്തുന്നത്. ശബരീനാഥിനെ കുറിച്ചുളള ഓര്‍മ്മകള്‍ സിനിമാദിക്യൂ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് നവീന്‍. പാടാത്ത പൈങ്കിളിയി തുടങ്ങുന്ന സമയത്ത് വിളിച്ചിരുന്നു എന്ന് നടന്‍ പറയുന്നു. എന്നാല്‍ അന്ന് ക്യാരക്ടര്‍ ഒന്നും ഇല്ലായിരുന്നു.

  പിന്നീടാണ് ശബരിയുടെ വിയോഗം. എല്ലാവരെയും സങ്കടത്തിലാഴ്ത്തിയ ഒരു ദിവസമായിരുന്നു അത്. ശബരി ചെയ്ത ആ ക്യാരക്ടര്‍ പിന്നീട് എന്നിലേക്ക് എത്തി. ശബരീനാഥ് തന്‌റെ നല്ല സുഹൃത്തായിരുന്നു എന്ന് നവീന്‍ പറഞ്ഞു. 'ഞങ്ങള്‍ ഫിറ്റ്‌നെസ് ഫ്രീക്ക്‌സായിട്ടുളള ആളുകളായിരുന്നു. അദ്ദേഹവും എന്നെ പോലെ ഫിറ്റ്‌നെസിനോട് ഭയങ്കര താല്‍പര്യമുളള ആളാണ്. ഒരു ദുശ്ശീലവും ഇല്ലാത്ത വ്യക്തിയാണ് ശബരി. നല്ലൊരു മനുഷ്യനായിരുന്നു. പ്രണയം എന്ന സീരിയലിലാണ് ശബരീനാഥുമായി അഭിനയിച്ചതെന്നും നവീന്‍ ഓര്‍ത്തെടുത്തു.

  മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാന്‍ ആരാധകര്‍ക്കൊപ്പം നിന്ന മമ്മൂട്ടി, താരങ്ങളെ കുറിച്ചുളള അറിയാകഥ

  അതില്‍ അദ്ദേഹം ഒരു ഇന്‍സ്‌പെക്ടര്‍ കാരക്ടറാണ് ചെയ്തത്. അന്ന് ഞങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കാന്‍ പറ്റി. പിന്നെ ഞാനും ശബരിയും പല വേദികളിലും, അവാര്‍ഡ് ഫംഗ്ഷന്‍സിലും, വിവാഹ ചടങ്ങുകളിലും വരുമ്പോഴൊക്കെ കാണാറുണ്ടായിരുന്നു. അദ്ദേഹത്തിന്‌റെ വിയോഗം അപ്രതീക്ഷിതമായിട്ടാണ്. പാടാത്ത പെെങ്കിളിയിലെ കഥാപാത്രം മുന്നോട്ട് നല്ല രീതിയില്‍ പോവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിലവില്‍ കുഴപ്പമില്ല. അത്യാവശ്യം ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. സിനിമകള്‍ അധികം കരിയറില്‍ ചെയ്തിട്ടില്ലെന്നും നവീന്‍ പറഞ്ഞു. ചെറിയ ക്യാരക്ടറുകളാണ് ചെയ്തത്. അധികം ഡയലോഗുകളൊന്നും ഉണ്ടായിരുന്നില്ല.

  ബോളിവുഡ് സെന്‍സേഷന്‍ ദിഷ പതാനിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  പുത്തൂരംപുത്രി ഉണ്ണിയാര്‍ച്ചയില്‍ ആണ് ആദ്യമായി അഭിനയിച്ചത്. ചാക്കോച്ചനും വാണി വിശ്വനാഥും ചെയ്ത സിനിമയില്‍ ചാക്കോച്ചന്‌റെ സഹോദരനായി ചെയ്തു. ട്രിവാന്‍ഡ്രം ലോഡ്ജ്, കാണ്ഡഹാര്‍ അങ്ങനെ കുറച്ച് പടങ്ങളിലും അഭിനയിച്ചു. മോഡലിംഗിലൂടെയാണ് ഇന്‍ഡസ്ട്രിയിലേക്ക് വരുന്നത്. ബോഡി ബില്‍ഡിംഗ് തുടങ്ങി ഇരുപത് വര്‍ഷമായി. സറ്റാര്‍ മാജിക്ക് ഒരു ഫണ്‍പാക്ക്ഡ് ഷോയാണ്. സ്റ്റാര്‍ മാജിക്ക് ഫാമിലിയുമായിട്ട് മാക്‌സിം ആസ്വദിച്ച് പോവുക എന്ന രീതിയായിരുന്നു എനിക്ക്. കാരണം അതില് മസില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല.

  കോവിഡ് സമയത്ത് ഒരുപാട് ബുദ്ധിമുട്ടിയെന്നും ചിലവ് ചുരുക്കിയെങ്കിലും വിഷമ ഘട്ടമായിരുന്നു എന്നും നടന്‍ പറഞ്ഞു. എന്നെ പോലെ സീരിയല്‍ മേഖലയില്‍ ബുദ്ധിമുട്ടനുഭവിച്ച കുറെ പേര്‍ ഉണ്ട്. ജീവിതത്തിന്‌റെ രണ്ടറ്റവും കൂട്ടിമുട്ടിക്കണമല്ലോ. അതിന്‌റെ പ്രശ്‌നങ്ങള്‍ ഉണ്ടായി. പക്ഷേ എന്നാലും ദൈവം അനുഗ്രഹിച്ചത് കൊണ്ട് വലിയ കുഴപ്പമില്ല. അഡ്ജസ്റ്റ് ചെയ്ത് പോവുന്നുണ്ട്. ഇപ്പോള്‍ എല്ലാം പഴയ പോലെ ആവുന്നു. കോവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ഷൂട്ടിംഗ്. എല്ലാവരും വാക്‌സിന്‍ എടുത്തു, അഭിമുഖത്തില്‍ നവീന്‍ അറക്കല്‍ വ്യക്തമാക്കി.

  50 ഈ വർഷത്തെ മമ്മൂക്കയുടെ അഭിനയം ജീവിതം ഇതാ..| 50 Years Of Mammoottysm | Filmibeat Malayalam

  ബേബി ഷവര്‍ പാര്‍ട്ടിയില്‍ തിളങ്ങി നില ബേബി, പേളിയുടെ ക്യാപ്ഷന്‍ വൈറല്‍, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  Read more about: sabarinath serial asianet
  English summary
  Padatha Painkili Actor Naveen Arakkal Opens Up Replacing Late Sabarinath In The Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X