For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് മാറിനിന്നത്, സിനിമയെന്നോ സീരിയലെന്നോ ഉളള വേര്‍തിരിവില്ല: ഗായത്രി അരുണ്‍

  |

  പരസ്പരം സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഗായത്രി അരുണ്‍. അഞ്ച് വര്‍ഷത്തിലധികം സംപ്രേക്ഷണം ചെയ്ത പരമ്പര നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ജനപ്രിയ സീരിയലിലെ ദീപ്തി ഐപിഎസ് എന്ന നടിയുടെ കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. പരസ്പരം അവസാനിച്ച ശേഷം അഭിനയ രംഗത്തുനിന്നും ഒരു ഇടവേളയെടുത്തിരുന്നു താരം. കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് നടി മാറിനിന്നത്.

  ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. വണ്ണില്‍ സീന എന്ന ഒരു സാധാരണക്കാരിയുടെ റോളിലാണ് ഗായത്രി അഭിനയിച്ചത്. അതേസമയം കേരളകൗമുദി ഫ്ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയെന്നോ സീരിയലെന്നോ ഉളള വേര്‍തിരിവ് തനിക്കില്ലെന്ന് ഗായത്രി തുറന്നുപറഞ്ഞിരുന്നു.

  സര്‍വ്വോപരി പാലാക്കാരന്‍ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചതെന്ന് ഗായത്രി പറയുന്നു. പിന്നെ തൃശ്ശൂര്‍പൂരത്തില്‍ ഒരു ഗസ്റ്റ് റോള്‍ ചെയ്തു. ഓര്‍മ്മ എന്ന ഒരു ഓഫ്ബീറ്റ് സിനിമയും ചെയ്തു. സിനിമയായാലും സീരിയലായാലും ഒന്നും ഞാന്‍ പ്ലാന്‍ ചെയ്ത് ചെയ്യുന്നതല്ല, അതെല്ലാം സംഭവിച്ചതാണ്. ഇനിയും അങ്ങനെ തന്നെയായിരിക്കും എന്ന് നടി പറഞ്ഞു. വണ്ണിന് മുന്‍പും ശേഷവും സിനിമയില്‍ നിന്ന് ഓഫറുകള്‍ വന്നെങ്കിലും ചെയ്തില്ലെന്നും ഗായത്രി പറയുന്നു.

  സീരിയലുകളിലേക്ക് ഇപ്പോഴും വിളിക്കുന്നുണ്ട്. പരസ്പരത്തിന് സേഷം ഒരുപാട് സീരിയലുകളിലേക്ക് വിളിച്ചു. തേടിവന്ന കഥാപാത്രങ്ങള്‍ അത്ര ആകര്‍ഷകമായി തോന്നാത്തതിനാലാണ് അതൊന്നും ഞാന്‍ ചെയ്യാത്തത്. സിനിമയെന്നോ സീരിയലെന്നോ ഉളള വേര്‍തിരിവൊന്നും എനിക്കില്ല. ചെയ്യുന്ന കഥാപാത്രങ്ങള്‍ നല്ലതായിരിക്കണമെന്നേയുളളൂ. നടി പറഞ്ഞു. വണ്ണില്‍ വലിയ ടീമിനൊപ്പം ഭാഗമാകാന്‍ കഴിഞ്ഞതിന്‌റെ സന്തോഷവും ഗായത്രി പങ്കുവെച്ചു.

  മമ്മൂക്ക ഉള്‍പ്പെടെ ഒരുപാട് താരങ്ങളുളള സിനിമയായിരുന്നു വണ്‍. എല്ലാവരുമായും എനിക്ക് കോമ്പിനോഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും അത്രയും വലിയ ഒരു ടീമിന്‌റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നി. മമ്മൂക്കയുമായുളള കോമ്പിനേഷന്‍ സീനൊക്കെ എനിക്കൊരു പാഠം തന്നെയായിരുന്നു. സിനിമയിലെ പ്രധാന രംഗങ്ങളിലൊന്നായിരുന്നു അത്. നാല് ദിവസത്തോളമെടുത്താണ് ആ സീന്‍ ഷൂട്ട് ചെയ്തത്.

  മമ്മൂക്ക ഞാനഭിനയിച്ച സീരിയല്‍ കണ്ടിട്ടുണ്ടോയെന്ന് എനിക്കറിയില്ല. പക്ഷേ അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു. വണ്‍ റിലീസാകും മുന്‍പ് സ്‌ക്രീനില്‍ എന്നെ കാണാന്‍ എങ്ങനെയുണ്ടാകുമെന്നൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. സന്തോഷ് സാറിനോട് എങ്ങനെയുണ്ടെന്ന് ചോദിക്കുമ്പോള്‍ മറുപടി ഒരു ചിരിയിലൊതുക്കുമായിരുന്നു. സന്തോഷ് സാറിന്റെ ചോയ്‌സായിരുന്നു എന്നെ വണ്ണിലേക്ക് കാസ്റ്റ് ചെയ്തത്. പുളളിയെ നിരാശപ്പെടുത്തിയോ ഇല്ലയോ എന്നുളളത് എനിക്ക് വലിയ കണ്‍ഫ്യൂഷനായിരുന്നു.

  ഷൂട്ട് കഴിഞ്ഞ് ഒരു വര്‍ഷത്തോളം റിലീസിന് കാത്തിരുന്നു. പ്രീവ്യു കണ്ട് മുരളി ചേട്ടന്‍ (മുരളി ഗോപി) എന്റെ പെര്‍ഫോമന്‍സിനെ പറ്റി എടുത്തു പറഞ്ഞുവെന്ന് സന്തോഷ് സര്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു. സിനിമ റിലീസായി കഴിഞ്ഞ് പ്രൊമോഷന്‍ പരിപാടിക്ക് കണ്ടപ്പോള്‍ മുരളി ചേട്ടന്‍ എന്നോട് നേരിട്ടും അക്കാര്യം പറഞ്ഞു. സിനിമയിലുളളവരും അല്ലാത്തവരുമായ ഒരുപാട് പേര്‍ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുകയും മെസേജ് അയയ്ക്കുകയുമൊക്കെ ചെയ്തു.

  കല്യാണം കഴിഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷമായെന്നും ഗായത്രി പറഞ്ഞു. ഞാന്‍ ഡിഗ്രി കഴിഞ്ഞയുടനെ ആയിരുന്നു വിവാഹം. ഒരു അറേഞ്ച്ഡ് ലവ് മാര്യേജ് എന്ന് പറയാം. അരുണിന് ബിസിനസാണ്. പബ്ലിസിറ്റിയില്‍ ഒട്ടും താല്‍പര്യമുളളയാളല്ല അരുണ്‍. അതുകൊണ്ട് തന്നെ എന്റെയൊപ്പം ഇന്റര്‍വ്യൂവിനോ ഫോട്ടോ എടുക്കാനും ഒന്നും ഇരുന്ന് തരാറില്ല. മകള്‍ കല്യാണിക്ക് പത്ത് വയസായി, ഗായത്രി പറഞ്ഞു.

  English summary
  Parasparam Serial Actress Gayathri Arun Opens Up About Her Marriage And Personal Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X