For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുതിയ സന്തോഷം ഇപ്പോള്‍ അതാണ്; അഭിനയം നിര്‍ത്തിയോ എന്ന ചോദ്യത്തിന് മറുപടിയുമായി നടി ഗായത്രി അരുൺ

  |

  മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട കഥാപാത്രമായിരുന്നു പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ്. നടി ഗായത്രി അരുണിനെ പ്രശസ്തിയിലേക്ക് എത്തിച്ചത് ഈ കഥാപാത്രമായിരുന്നു. സീരിയലിന് ശേഷം ബിഗ് സ്‌ക്രീനിലേക്ക് ചുവടുവെച്ച ദീപ്തിയ്ക്ക് സിനിമയിലും നിരവധി പോലീസ് വേഷങ്ങള്‍ ലഭിച്ചിരുന്നു.

  കുറച്ച് കാലമായി നടി സ്‌ക്രീനിന് മുന്നില്‍ കാണാതെ വന്നതോടെ അഭിനയം നിര്‍ത്തിയോ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് ഗായത്രിയിപ്പോള്‍. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പുതിയ വിശേഷങ്ങള്‍ നടി പങ്കുവച്ചത്.

  നേരില്‍ കാണുമ്പോള്‍ പലരും ചോദിക്കുന്നുണ്ട്, ഗായത്രി അഭിനയം ഉപേക്ഷിച്ചോ എന്ന്. ഒരിക്കലുമില്ല. ഞാന്‍ അവസാനം ചെയ്തത് ഒരു സിനിമയാണ്. മമ്മൂക്കയുടെ ചിത്രം വണ്‍. ചിത്രത്തിന്റെ റിലീസിങ് കാത്തിരിക്കുന്ന സമയത്താണ് ലോക്ഡൗണ്‍ വന്നത്. സീന എന്നാണ് കഥാപാത്രത്തിന്റെ പേര്. ഏറെ പ്രതീക്ഷയുള്ള സിനിമയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് എന്റേത്. സീരിയലുകളെ ഉപേക്ഷിച്ചിട്ടൊന്നുമില്ല. നല്ല കഥാപാത്രം വന്നാല്‍ തീര്‍ച്ചയായും ചെയ്യും. അഭിനയത്തിലേക്ക് വന്നത് പോലും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല.

  ഒരു മാധ്യമ സ്ഥാപത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഒട്ടും പ്രതീക്ഷിക്കാതെയാണ് 'പരസ്പര'ത്തിന്റെ കഥ കേള്‍ക്കുന്നത്. സ്‌കൂള്‍ കാലഘട്ടത്തിലൊക്കെ അഭിനയം പാഷനായിരുന്നു. ഒന്ന് രണ്ട ഓഡിഷനൊക്കെ പോയിരുന്നു. പക്ഷേ അതൊന്നും നടന്നില്ല. സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ സ്വപ്‌നം ആയി മനസില്‍ തന്നെ കിടന്നു. അതിനിടയില്‍ പഠിത്തം ജോലി, കല്യാണം ഒക്കെയായി ജീവിതം വേറൊരു വിയ്ക്കും പോയി. അതിനൊക്കെ ശേഷം പഴയ ആ മോഹം. സംഭവിച്ചുവെന്നത് എനിക്കും അതിശയം തന്നെയാണ്. ഇതുവരെ ജീവിതത്തില്‍ ഉണ്ടായ കാര്യങ്ങളൊക്കെ ഇങ്ങോട്ട് വന്നതാണ്. ഒന്നും തേടി പോയിട്ടില്ല.

  ദീപ്തി ഐപിഎസിനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഇപ്പോഴുമുണ്ട്. അതുപോലെയുള്ള വേഷങ്ങള്‍ ചെയ്യണമെന്നാണ് എന്നെ കാണുമ്പോഴൊക്കെ പ്രായമായ അമ്മമാര്‍ പറയുന്നത്. ആ സമയത്തെ നായികമാരില്‍ ഏറെ വ്യത്യസ്തയായിരുന്നു ദീപ്തി. വളരെ ബോള്‍ഡായിട്ടുള്ളതും അതേ സമയം കുടുംബിനിയുമായിട്ടുള്ള കഥാപാത്രം. ഇപ്പോഴും എന്നെ ദീപ്തി എന്ന് വിളിക്കുന്നവരുമുണ്ട്. നല്ലൊരു കഥാപാത്രത്തെ തുടക്കത്തില്‍ തന്നെ അവതരിപ്പിക്കാന്‍ കിട്ടിയതില്‍ സന്തോഷമുണ്ട്. പിന്നീട് വന്ന കഥാപാത്രങ്ങളേറെയും ദീപ്തിയുടെ നിഴലുള്ളവയായിരുന്നു.

  അതുകൊണ്ട് തന്നെയാണ് ഇടവേള എടുത്തതും. പിന്നെ, തുടരെ തുടരെ അഭിനയിക്കണമെന്ന ആഗ്രഹവും എനിക്കില്ല. വ്യത്യസ്തമായ വേഷം ചെയ്യാനാണ് ഇനി താല്‍പര്യം. നല്ല ഓഫറുകള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. പിന്നെ സീരിയലാകുമ്പോള്‍ കുടുംബത്തെ വല്ലാതെ മിസ് ചെയ്യും. മകളുടെ കുട്ടികാലത്തിന്റെ അഞ്ച് വര്‍ഷം എനിക്ക് നഷ്ടമായി. ആ വിഷമം ഇപ്പോഴും മാറിയിട്ടില്ല. സീരീയിലാകുമ്പോള്‍ ലോംഗ് ടേം കമ്മിറ്റ്‌മെന്റ് ആയിപോകും. അതുകൊണ്ടാണ് സീരിയലുകളില്‍ നിന്ന് ഇടവേള എടുത്തത്.

  Recommended Video

  Pooja Jayaram Interview | FilmiBeat Malayalam

  അഭിനയ രംഗത്തേക്ക് വന്നത് കൊണ്ട് ജീവിതം മാറിയെന്ന് കരുതുന്ന ആളല്ല ഞാന്‍. ഇപ്പോഴും പഴയ അതേ ഗായത്രി തന്നെയാണ്. എന്റെ ഫ്രണ്ട്‌സൊക്കെ അത് പറഞ്ഞ് കളിയാക്കാറുണ്ട്. സോഷ്യല്‍ മീഡിയ പേജിലൊക്കെ ഒരു ബ്ലൂ ടിക്ക് ഉണ്ടെന്നേയുള്ളു. അതല്ലാതെ ഒരു മാറ്റവും എനിക്കില്ല. പഴയ പോലെ യാത്ര ചെയ്യാറുണ്ട്, ഷോപിംഗിന് പോവും. ആള്‍ക്കാര്‍ തിരിച്ചറിയുമെന്നുള്ളത് കൊണ്ട് മുഖം മറച്ച് പുറത്തേക്ക് ഇറങ്ങാം എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല. അതെല്ലാം ഒരു ഭാഗ്യമല്ലേ. പിന്നെ പ്രേക്ഷകര്‍ക്ക് നമ്മളോടുള്ള ഇഷ്ടം തിരിച്ചറിയാന്‍ കഴിയുന്നതും നേരില്‍ കാണുമ്പോഴല്ലേ. ചിലരൊക്കെ വന്ന് വിശേഷങ്ങള്‍ ചോദിക്കും, സെല്‍ഫി എടുക്കും, വീട്ടിലേക്ക് ക്ഷണിക്കും. അതൊക്കെ സന്തോഷം തന്നെയല്ലേ. ആദ്യമൊക്കെ കുറച്ച് ചമ്മലായിരുന്നു. സെലിബ്രിറ്റിയായ കാര്യം ഞാന്‍ മാത്രം തിരിച്ചറിയാത്ത പോലെയായിരുന്നു അന്നത്തെ അവസ്ഥ.

  English summary
  Parasparam Serial Fame Actress Gayathri Arun About Her Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X