Don't Miss!
- News
പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ്: ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്, അന്വേഷണത്തിന് ഉത്തരവ്
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
ഭര്‍ത്താവ് അരുണിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കൊറോണ കാരണം നഷ്ടപ്പെട്ടത്; പരസ്പരം സീരിയലിലെ ദീപ്തി ഐപിസ് പറയുന്നു
പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് ആയി വന്ന് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ഗായത്രി അരുണ്‍. മിനിസ്ക്രീനിലും വെള്ളിത്തിരയിലുമെല്ലാം പോലീസുകാരിയുടെ വേഷത്തിലെത്തിയ ഗായത്രി കൊറോണ കാരണം തനിക്ക് നഷ്ടം വന്ന യാത്രകളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോള്‍. മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലാണ് നടി മനസ് തുറക്കുന്നത്.
'ഭര്‍ത്താവ് അരുണിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഹിമാലയത്തിലേക്കൊരു ബൈക്ക് ട്രിപ്പ്. ആ സ്വപ്ന സാക്ഷാത്കാരത്തിന്റെ അവസാനത്തില്‍ എത്തിയപ്പോഴാണ് കൊറോണ വന്നതും രാജ്യം മുഴുവന്‍ അടച്ച് പൂട്ടുന്നതും. ഞാനും അരുണും കൂടി ലേ- ലഡാക്കിന് പോകാനായിരുന്നു പദ്ധതിയിട്ടത്. ബൈക്ക് ഓടിച്ച് അവിടേക്ക് പോവുക എന്നത് അരുണിന്റെ വലിയ സ്വപ്നമാണ്. എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞിരുന്നു. ആ യാത്ര ഞങ്ങള്‍ മാറ്റി വച്ചു. അടുത്ത വര്‍ഷത്തെ ആദ്യ ട്രിപ്പ് ചിലപ്പോള്‍ അവിടേയ്ക്ക് തന്നെയാക്കാനാണ് ഞങ്ങളുടെ പദ്ധതി.

ഇതുപോലെ തന്നെ ഓസ്ട്രേലിയയ്ക്ക് പോകാന്‍ എല്ലാം ശരിയായി ഇരുന്നതാണ്. അതും കൊറോണ കൊണ്ട് പോയെന്ന് ഗായത്രി പറയുന്നു. ജൂണിലായിരുന്നു യാത്ര തീരുമാനിച്ചത്. എന്നാല്‍ വിസ കിട്ടാതെ വന്നതം കൊവിഡ് കാരണം സാമ്പത്തികമായിട്ടും ഞങ്ങളും കഷ്ടത്തിലായെന്ന് പറയാം. സാധാരണ യാത്രകള്‍ക്കായി ഞങ്ങള്‍ വലിയ പ്ലാനുകളൊന്നും നടത്താറില്ല. കാരണം അങ്ങനെ പ്ലാന്‍ ചെയ്തിട്ട് പോകാനിരുന്നാല്‍ സാധിക്കാതെ വരാറുണ്ട്. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി തീരുമാനിച്ച് യാത്ര പോവുകയാണ് ഞങ്ങളുടെ പതിവെന്നും നടി പറയുന്നു.

ഈ അടുത്ത് വാഗമണ്ണില്‍ പോയിരുന്നു. അവിടുത്തെ തിരക്ക് കണ്ടാല്‍ കൊറോണയെ ആളുകള്‍ മറന്ന് തുടങ്ങിയെന്ന് വേണം പറയാന്‍. നമ്മുടെ നാടിന്റെ ഭംഗി മറ്റെവിടെയും ഇല്ല. ഉത്തരേന്ത്യയിലൊക്കെ പോയിട്ട് വന്നാല്‍ നമ്മുടെ നാട്ടിലെത്തുമ്പോഴാണ് കേരളം എത്ര സുന്ദരമാണെന്ന് തിരിച്ചറിയുക.
-
ജൂനിയർ പുലിമുരുകൻ ഇവിടെയുണ്ട്! തീർത്തും സാധാരണക്കാരനായി ഒരു സാധാരണ സർക്കാർ സ്കൂളിൽ; കുറിപ്പ് വൈറൽ
-
'എനിക്കും ഒരു ചേച്ചിയോട് ഇത്തരത്തിൽ ഇഷ്ടമുണ്ടായിരുന്നു, പുറകെ നടന്നിരുന്നുവെന്ന് പറഞ്ഞിരുന്നു'; മാത്യു തോമസ്
-
'ജീവിതത്തിൽ ഞാൻ ചെയ്ത നന്മ എന്ന് പറയുന്നത് അതാണ്...'; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!