For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരാജയപ്പെടും എന്ന് അറിഞ്ഞു കൊണ്ടാണ് ആ പേര് മനസിൽ ഓർത്തത്; പ്രിയ എഴുത്തുകാരിയെ കണ്ട സന്തോഷത്തിൽ ഗായത്രി അരുൺ

  |

  പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസിനെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. നടി ഗായത്രി അരുണ്‍ അവതരിപ്പിച്ച ഈ കഥാപാത്രം അത്രത്തോളം ജനപ്രീതി നേടി എടുത്തിരുന്നു. ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയലായിരുന്നു പരസ്പരം. നിരവധി എപ്പിസോഡുകളുമായി വര്‍ഷങ്ങളോളം സീരിയല്‍ നീണ്ട് പോയിരുന്നു. ആദ്യ സീരിയലിലൂടെ തന്നെ പ്രേക്ഷക പ്രശംസ നേടിയെടുത്ത ഗായത്രി പിന്നീട് വെള്ളിത്തിരയിലേക്ക് ചുവടുവെച്ചു. അവിടെയും പോലീസ് ഓഫീസറുടെ വേഷമാണ് നടി ചെയ്തിരുന്നത്.

  അഭിനയത്തിന് പുറമേ മറ്റ് ചില മേഖലകളിലേക്ക് കൂടി ഗായത്രി ചുവടുവെച്ചിരുന്നു. അതിലൊന്ന് എഴുത്തുകാരിയായി എന്നതാണ്. അടുത്തിടെയാണ് ഗായത്രി എഴുതിയ ആദ്യ പുസ്തകം പുറത്ത് ഇറക്കുന്നത്. ചെറുപ്പം മുതല്‍ തന്റെ അച്ഛന്‍ പറഞ്ഞ് തന്ന കഥകളും അനുഭവങ്ങളുമെല്ലാം ചേര്‍ത്തെഴുതിയ അച്ഛപ്പം കഥകള്‍ എന്ന പുസ്തകമായിരുന്നത്. മോഹന്‍ലാല്‍ ആയിരുന്നു നടിയുടെ പുസ്തകം പ്രകാശനം ചെയ്തത്. ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്ക് ആയിരുന്നു പുസ്തകത്തിൻ്റെ ആദ്യ കോപ്പി കൈമാറിയത്. പിന്നാലെ മോഹൻലാലിനും ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടി.

  meera-gaythri

  തനിക്കേറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയായ കെ ആര്‍ മീരയെ നേരില്‍ കാണുകയും തന്റെ പുസ്തകം അവര്‍ക്ക് സമ്മാനിക്കുകയും ചെയ്തു. ഒപ്പം അശ്വമേധം പരിപാടിയില്‍ പങ്കെടുത്ത സമയത്തെ ഓര്‍മ്മകള്‍ കൂടി ഗായത്രി പറഞ്ഞിരുന്നു. ജിഎസ് പ്രദീപിന്റെ മുന്നിലേക്ക് എത്തുമ്പോള്‍ താന്‍ മനസില്‍ കരുതിയ പേര് കെ ആര്‍ മീരയുടേത് ആയിരുന്നു. അദ്ദേഹം ആ വ്യക്തിയെ കണ്ടെത്തുമെന്ന് ഉറപ്പിച്ച് തന്നെയാണ് അങ്ങോട്ട് പോയിരുന്നതെന്നും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച കുറിപ്പിലൂടെ ഗായത്രി അരുണ്‍ പറയുന്നു. വിശദമായി വായിക്കാം...


  സുമിത്രയോടുള്ള ചതിയ്ക്ക് ഇതിലും വലുത് കിട്ടാനില്ല; വേദികയ്ക്ക് മുട്ടൻ പണി കൊടുത്ത് കൂട്ടുകാരൻ നവീൻ

  '2014 ല്‍ അശ്വമേധം എന്ന ടിവി ഷോയില്‍ ഗസ്റ്റ് ആയി എനിക്ക് ക്ഷണം കിട്ടി. ഏതു വ്യക്തിയെ മനസ്സില്‍ ഓര്‍ക്കണം എന്ന് അധികം ആലോചിക്കേണ്ടി വന്നില്ല. ഏതു പേരും നിഷ്പ്രയാസം കണ്ടെത്തുന്ന ജീനിയസ് ശ്രീ ജി.എസ്. പ്രദീപിന് എന്റെ മനസിലെ വ്യക്തിയെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയും എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ആ പേര് മനസ്സില്‍ ഓര്‍ത്തത്. ആ ചിന്ത തെറ്റിയില്ല. കുറച്ച് ചോദ്യങ്ങള്‍ കൊണ്ട് തന്നെ മനസിലെ ആ വ്യക്തിയെ അദ്ദേഹം കണ്ടെത്തി.

  gayathri-arun

  അന്ന് ഞാന്‍ പറഞ്ഞു അങ്ങേയ്ക്ക് പുഷ്പം പോലെ ആ പേര് കണ്ടെത്താന്‍ കഴിയും എന്നെനിക്കറിയാം. പക്ഷെ ആ എഴുത്തുകാരിയോടുള്ള ആരാധന കൊണ്ടാണ് പരാജയപ്പെടും എന്ന് അറിഞ്ഞു കൊണ്ട് ഞാന്‍ ആ പേര് തന്നെ മനസ്സില്‍ ഓര്‍ത്തത്. കെ.ആര്‍.മീര എന്ന എഴുത്തുകാരിയുടെ 'ആരാച്ചാര്‍'എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡ് നേടിയ ഉടനെ നടന്ന ആ പരിപാടിയില്‍ ഞാന്‍ എന്റെ പ്രിയ എഴുത്തുകാരിയെ അല്ലാതെ ആരെ ഓര്‍ക്കാന്‍.

  ആ സന്തോഷം ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും ആരും എടുത്ത് കളയില്ല; പപ്പയെ കുറിച്ച് പറഞ്ഞ് വിതുമ്പി നടി മിയ ജോര്‍ജ്

  Recommended Video

  Trolls on Mammootty's bilal character dialogue

  ഇന്നിതാ അച്ഛപ്പം കഥകള്‍ എന്ന എന്റെ ഈ ചെറിയ പുസ്തകം ആ കൈകളില്‍ ഏല്‍പ്പിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷം. പുസ്തകം കൈമാറി ദിലീപേട്ടന്‍ ഇട്ടു തന്ന ഒന്നാന്തരം കാപ്പിയും കുടിച്ച് ഇരിക്കുമ്പോ ഞാന്‍ ഒരു ആരാധികയുടെ ആകാംക്ഷയില്‍ ചോദിച്ചു. എങ്ങനെയാണ് കോല്‍ക്കത്തയും അവിടുത്തെ കള്‍ച്ചറും ആ കുടുക്കും ഒക്കെ ഇത്ര കൃത്യമായി മനസ്സില്‍ വന്നത് എന്ന്. കിട്ടിയ മറുപടി 'അറിയില്ല, പക്ഷെ നമ്മുടെ ഉപബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്ന പല ചിന്തകളും നാം വായിച്ച പല അനുഭവങ്ങളും നാമറിയാതെ വാക്കുകള്‍ ആയി പുറത്ത് വരുന്നതാവാം. അതാണ് എഴുത്തിന്റെ ശക്തി' എന്നാണ്. അത്തരം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവങ്ങളിലൂടെ ഒരു എഴുത്തുകാരിയായി തുടരാന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്നു ആ വാക്കുകള്‍'.. എന്ന് പറഞ്ഞ് ഗായത്രി അവസാനിപ്പിക്കുന്നു..

  English summary
  Parasparam Serial Fame Gayathri Opens Up About Writer K R Meera
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X