»   » ഇച്ചാപ്പിയും ഹസീബും പറവയില്‍ എത്തിയത് എങ്ങനെയെന്നോ? കേട്ടാല്‍ ചിരിച്ച് മരിക്കും...

ഇച്ചാപ്പിയും ഹസീബും പറവയില്‍ എത്തിയത് എങ്ങനെയെന്നോ? കേട്ടാല്‍ ചിരിച്ച് മരിക്കും...

Posted By: Karthi
Subscribe to Filmibeat Malayalam

സഹസംവിധായകനായി സിനിമയിലെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന സൗബിന്‍ സാഹിര്‍ തന്റെ പ്രഥമ സംവിധാന സംരഭത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ കൂട്കൂട്ടി. പറവ എന്ന സൗബിന്റെ ആദ്യ ചിത്രം അത്രത്തോളം പ്രേക്ഷകരെ ആസ്വദിപ്പിച്ചു. സൂപ്പര്‍ താര ജാഡകളില്ലാത്ത ഒരു കൊച്ചു സിനിമ. ഇച്ചാപ്പി, ഹസീബ് എന്നീ രണ്ട് കഥാപാത്രങ്ങളാണ് സിനിമ കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ മായാതെ നില്‍ക്കുന്നത്.

നെഞ്ചത്ത് കൈവെക്കും ഈ തമിഴ് ജിമ്മിക്കി കമ്മല്‍ കേട്ടാല്‍... പക്ഷെ, സംഭവം അവിടേം വൈറലാ!!!

നിലപാടില്‍ മലക്കം മറിഞ്ഞ ലാല്‍ ജോസിനെ എടുത്തുടുത്ത് സോഷ്യല്‍ മീഡിയ... കഷ്ടമായിപ്പോയി സാറേ!

ഇച്ചാപ്പിയേയും ഹസീബിനേയും അവതരിപ്പിച്ച ഗോവിന്ദും അമല്‍ ഷായും സിനിമയിലേക്ക് എത്തിയത് വളരെ അവിചാരിതമായിട്ടായിരുന്നു. അപ്രതീക്ഷിതമായി സിനിമയിലേക്കുള്ള വിളി എത്തിയതിനേക്കുറിച്ച് ഇരുവരും ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റില്‍ പങ്കുവയ്ക്കുകയുണ്ടായി.

സിനിമയ്ക്ക് സമാനം

മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന സിനിമ കണ്ടവരാരും ഈ ഡയലോഗ് മറന്നിരിക്കാന്‍ ഇടയില്ല. തിയറ്ററില്‍ ചിരിയുടെ മാലപ്പടക്കം വിരിയിച്ച ഈ രംഗത്തിന് സമാനമായ രംഗങ്ങളാണ് ഗോവിന്ദിന്റേയും അമല്‍ ഷായുടേയും ജീവിതത്തില്‍ സംഭവിച്ചത്.

അവിചാരിതം

സിനിമ അഭിനയമോഹങ്ങളൊന്നുമില്ലാത്ത മട്ടാഞ്ചേരി സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് ഇരുവരും. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഇരുവരും സിനിമയിലെത്തിയത്. അമല്‍ ഷായെ റോഡില്‍ വച്ചാണ് സൗബിന്‍ കണ്ടത്. സൈക്കിളില്‍ നിന്ന് മറിഞ്ഞ് വീഴുന്ന ഗോവിന്ദിനെയാണ് സൗബിന്‍ സിനിമയിലേക്ക് എടുത്തുയര്‍ത്തിയത്.

കല്യാണം കൂടി വരുന്ന വഴി

ഒരു കല്യാണം കഴിഞ്ഞ് അമല്‍ ഷാ റോഡിലൂടെ നടന്ന് വരികയായിരുന്നു. പോക്കറ്റില്‍ ചിക്കന്‍ ഫ്രൈ ഒക്കെ ഉണ്ടായിരുന്നു. അതും കഴിച്ചു കൊണ്ടായിരുന്നു വരവ്. പെട്ടന്നാണ് സൗബിന്‍ മുന്നില്‍ വന്ന് നിന്നത്. നിന്റെ വീട്ടിലുള്ള ആരുടെയെങ്കിലും ഫോണ്‍ നമ്പര്‍ തരാന്‍ പറഞ്ഞു.

ആളെ മനസിലായില്ല

തനിക്കാദ്യം ആളെ മനസിലായില്ല. ചിക്കന്‍ എടുത്തതിന് കല്യാണ വീട്ടില്‍ നിന്നുള്ള ആരെങ്കിലും പിന്നാലെ എത്തിയതായിരിക്കും എന്ന് കരുതി. വീട്ടിലെ നമ്പര്‍ കൊടുത്തില്ല, സ്വന്തം നമ്പറാണ് അമല്‍ ഷാ കൊടുത്തത്. വൈകുന്നേരം സൗബിന്‍ വിളിച്ച് കാര്യം പറയുകയായിരുന്നു.

സൈക്കിളില്‍ നിന്നുള്ള വീഴ്ച

ഗോവിന്ദിന്റെ അമ്മ ചായക്കട നടത്തുകയാണ്. സൗബിന്‍ ചായ കുടിക്കാന്‍ അവിടെ എത്താറുണ്ട്. ഒരു ദിവസം വൈകുന്നേരം കളികഴിഞ്ഞ് വരുന്ന വഴി സൈക്കിളില്‍ നിന്ന് താഴെ വീഴുന്ന ഗോവിന്ദിനെയാണ് സൗബിന്‍ കണ്ടത്. അവിടെ നിന്നും നേരെ പറവയിലേക്ക്.

ട്രെയിനിംഗ്

സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇരുവര്‍ക്കും പ്രാവുകള്‍ക്കൊപ്പം ട്രെയിനിംഗ് ഒക്കെ ഉണ്ടായിരുന്നു. ഗോവിന്ദ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും അമല്‍ ഷാ പ്ലസ് ടു വിദ്യാര്‍ത്ഥിയുമാണ്. ഒട്ടും പ്രതീക്ഷിക്കാതെ സിനിമ ഇരുവരും സിനിമ സൂപ്പര്‍ ഹിറ്റായതിന്റെ സന്തോഷത്തിലാണ്.

ബോക്‌സ് ഓഫീസില്‍ ഹിറ്റായ പറവ

താര പ്രഭ ഇല്ലാതെ എത്തിയ ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയത്. അന്‍വര്‍ റഷീദ് നിര്‍മിച്ച ഈ ചിത്രം കേരളത്തില്‍ നിന്ന് മാത്രം എട്ട് ദിവസം കൊണ്ട് 12 കോടിയിലധികം കളക്ഷന്‍ നേടിക്കഴിഞ്ഞു.

English summary
Interesting story behind the selection of Amal Shah and Govind for Parava.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam