For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിഷ സാരംഗിനൊപ്പം പാറുക്കുട്ടിയുടെ അമ്മയും! ടമാര്‍പഠാറും ഉപ്പും മുളകും ഒരുമിച്ചെത്തിയപ്പോള്‍! കാണൂ!

  |

  മിനിസ്‌ക്രീനിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലതാരം ആരാണെന്ന് ചോദിച്ചാല്‍ നിസംശയം പറയാം അത് പാറുക്കുട്ടിയാണെന്ന്. ഉപ്പും മുളകുമെന്ന പരമ്പരയിലെ കുഞ്ഞതിഥിക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിക്കുന്നത്. പാറുക്കുട്ടിയെ കാണുന്നതിന് വേണ്ടി മാത്രമായാണ് പരമ്പര കാണുന്നതെന്ന് പറഞ്ഞ് വരെ ആരാധകരെത്തിയിരുന്നു. പാറുക്കുട്ടിയുടെ പേരില്‍ ഫാന്‍സ് പേജുകളും സജീവമാണ്. നാല് മാസം പ്രായമുള്ളപ്പോഴാണ്പാറുക്കുട്ടു ഉപ്പും മുളകിലേക്കെത്തുന്നത്. ആദ്യമായി അച്ഛാ എന്ന് വിളിച്ചതും പിറന്നാളാഘോഷിച്ചതിനുമൊക്കെ പ്രേക്ഷകരും സാക്ഷികളായിരുന്നു. ഓഡീഷനിലൂടെയാണ് പാറുക്കുട്ടി പരമ്പരയിലേക്കെത്തിയത്. ഓണ്‍സ്‌ക്രീന്‍-ഓഫ് സ്‌കീന്‍ അമ്മമാര്‍ക്കൊപ്പം സ്റ്റാര്‍ മാജിക്കില്‍ പാറുക്കുട്ടിയും എത്തിയിരുന്നു. ഉപ്പും മുളകും കുടുംബാഗംങ്ങളും ടമാര്‍ പഠാര്‍ സംഘവും അണിനിരന്ന ഗെയിമുകള്‍ വാശിയേറിയതായിരുന്നു. ലക്ഷ്മിയായിരുന്നു പരിപാടി നയിച്ചത്.

  നാണത്താല്‍ മുഖംകുനിച്ച് പേളി! ശ്രീനി വീണ്ടും താലികെട്ടി! പേളിഷ് വിവാഹത്തിന്‍റ പുതിയ ട്രെയിലറെത്തി!!

  രണ്ട് അമ്മമാരേയും ഒരുമിച്ച് കണ്ടാല്‍ ഇവരില്‍ ആര്‍ക്കൊപ്പം പോവാനാണ് പാറുക്കിട്ടി തീരുമാനിക്കുകയെന്ന് ചോദിച്ചപ്പോള്‍ അവളുടെ മൂഡ് അനുസരിച്ചിരിക്കുമെന്ന മറുപടിയായിരുന്നു നിഷ സാരംഗ് നല്‍കിയത്. താന്‍ എപ്പോ വരണമെന്നും ഡയലോഗും കട്ടുമൊക്കെ തീരുമാനിക്കുന്നത് അവള് തന്നെയാണെന്ന് മറ്റുള്ളവരും സാക്ഷ്യപ്പെടുത്തിയിരുന്നു. പാറുക്കുട്ടിയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. കരുനാഗപ്പള്ളി സ്വദേശിനിയായ അമേയയാണ് പാറുക്കുട്ടിയായെത്തി പ്രേക്ഷകമനം കവര്‍ന്നത്. കെട്ടിലും മട്ടിലും പുതുമയുമായെത്തിയ സ്റ്റാര്‍ മാജിക്കിന്‍റെ ആദ്യ എപ്പിസോഡില്‍ അതിഥികളായെത്തിയത് ഉപ്പും മുളകും സംഘവുമായിരുന്നു ഇവരുടെ വിശേഷങ്ങളറിയാനായി തുടര്‍ന്നുവായിക്കാം.

  ചിത്രത്തിന് കടപ്പാട്: ഉപ്പും മുളകും ഫാന്‍സ് പേജുകള്‍

  ബാലുവും നീലുവും ഇനി സിനിമയിലും! മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്ക്രീനിലും ഇവര്‍ ഒരുമിച്ചെത്തുന്നു!

   ഉപ്പും മുളകും സംഘമെത്തി

  ഉപ്പും മുളകും സംഘമെത്തി

  പതിവില്‍‍ നിന്നും വ്യത്യസ്തമായി ഇതാദ്യമായാണ് പാറുക്കുട്ടിക്കൊപ്പം ഉപ്പും മുളകും അംഗങ്ങള്‍ ഒരു ചാനല്‍ പരിപാടിയിലേക്കെത്തിയത്. ടമാര്‍ പഠാര്‍ ടീമംഗങ്ങളും ഈ പരിപാടിയിലുണ്ടായിരുന്നു. സീരിയലില്‍ നിന്നുമാണ് നിഷയെത്തിയതെന്നും താന്‍ നാാടകവേദിയില്‍ നിന്നുമാണ് അഭിനയരംഗത്തേക്ക് എത്തിയതെന്നുമായിരുന്നു ബിജു സോപാനം പറഞ്ഞത്. ഫ്ളവേഴ്സ് ചാനലിലെ തന്നെ മറ്റൊരു പരിപാടിയിലൂടെയായിരുന്നു കേശുവും ശിവയുമെത്തിയത്. മുടിയനും ലച്ചുവും അല്ലാതെയായി എത്തിയവരാണ്. ഇവരെല്ലാം തങ്ങളെ അച്ഛാ, അമ്മേയെന്നാണ് വിളിക്കുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. താനാണ് ആദ്യമായി അങ്ങനെ വിളിച്ചതെന്നായിരുന്നു റിഷി പറഞ്ഞത്. മൂത്ത മകന്‍ നീയായതിനാല്‍ അതങ്ങനെ തന്നെയെന്ന് നിഷ സാരംഗും ശരിവെക്കുകയായിരുന്നു.

  ലച്ചുവിന് കല്യാണാലോചന

  ലച്ചുവിന് കല്യാണാലോചന

  ബാലുവിന്‍റെ കുടുംബത്തിലെ ആദ്യത്തെ കണ്‍മണിയായ ലച്ചുവിന് വിവാഹം ആലോചിച്ചായിരുന്നു ഒരാളുടെ വരവ്. ലച്ചുവിന് എല്ലാ രീതിയിലും ചേരുന്ന ബന്ധമാണെന്ന മുഖവുരയോടെയാണ് അദ്ദേഹം എത്തിയത്. കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാവുന്ന നല്ല ജോലിയും വിദ്യാഭ്യാസമുള്ളയാളാണ് താനെന്ന് സ്വയം അവകാശപ്പെട്ടാണ് അതിഥിയെത്തിയത്. ഇതിനിടയിലാണ് കൊല്ലം സുധി തന്നെ തേച്ചിട്ട് പോയതാണെന്ന് ലച്ചു പറഞ്ഞത്. ഒരു സിനിമയില്‍ അദ്ദേഹം തന്നെ വേണ്ടെന്ന് വെച്ച് പോയതിനെക്കുറിച്ചായിരുന്നു ലച്ചു പറഞ്ഞത്. അവള്‍ക്കിപ്പോള്‍ 21 കഴിഞ്ഞതേയുള്ളൂവെന്നും അടുത്തൊന്നും വിവാഹമില്ലെന്നും വ്യക്തമാക്കി നിഷയെത്തിയതോടെ നിരാശനായി മടങ്ങുകയായിരുന്നു അതിഥി.

  വാശിയേറിയ മത്സരം

  വാശിയേറിയ മത്സരം

  കൊല്ലം സുധി, നോബി, വീണ നായര്‍, നെല്‍സണ്‍, മഞ്ജു സുനില്‍, അനു തുടങ്ങിയവരായിരുന്നു ടമാര്‍ പഠാര്‍ ടീമിനെ പ്രതിനിധീകരിച്ച് എത്തിയത്. ഇവര്‍ക്കായി വ്യത്യസ്തമായ മത്സരങ്ങളായിരുന്നു നടത്തിയത്. ഉപ്പും മുളകും ടീമിനൊപ്പമുള്ള മത്സരത്തില്‍ ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു ഇവര്‍. ഭാര്യയേയും മക്കളേയും മത്സരിക്കാന്‍ വിട്ട് മാറിനില്‍ക്കുകയായിരുന്നു ബാലു. കുട്ടിപ്പട്ടാളത്തിന്‍റെ കരുത്തിന് മുന്നില്‍ ടമാര്‍ പഠാര്‍ സംഘം അടിയറവ് പറയുകയായിരുന്നു. നിഷ സാരംഗും നന്നായി മത്സരിച്ചിരുന്നു. സ്പോര്‍ട്സിലെ ഓള്‍റൗണ്ടറാണ് അമ്മയെന്നായിരുന്നു മക്കള്‍ പറഞ്ഞത്. നമുക്ക് പിന്നെ കപ്പൊന്നും ഇല്ലെന്നായിരുന്നു ടമാര്‍ പഠാര്‍ താരങ്ങള്‍ പറഞ്ഞത്.

  പാറുക്കുട്ടിയുടെ വരവ്

  പാറുക്കുട്ടിയുടെ വരവ്

  സ്റ്റാര്‍ മാജിക്കിനായി പാറുക്കുട്ടി എത്തിയിട്ടുണ്ടെങ്കിലും എപ്പോഴാണ് സ്റ്റേജിലേക്ക് വരുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. താന്‍ വരേണ്ട സമയവും ബാക്കി കാര്യങ്ങളുമൊക്കെ അവള്‍ തന്നെ തീരുമാനിക്കുമെന്നുമായിരുന്നു എല്ലാവരും പറഞ്ഞത്. തന്‍റെ സീനില്ലെങ്കില്‍ക്കൂടിയും ഇടയ്ക്ക് വരികയും അതേ പോലെ തന്നെ പോവുകയും ചെയ്യാറുണ്ട് പാറുക്കുട്ടി. ആക്ഷനും കട്ടുമൊക്കെ തന്നെയാണ് തീരുമാനിക്കുന്നത്. ഡാന്‍സേഴ്സിനൊപ്പമായിരുന്നു പാറുക്കുട്ടി എത്തിയത്, ഇതാദ്യമായി പൊതുവേദിയിലെത്തുന്നതിന്‍റെ സകലപരിഭ്രമവും ആ കുരുന്നുകണ്ണുകളിലുണ്ടായിരുന്നു. ഇടയ്ക്ക് കരയാനായി നോക്കിയപ്പോള്‍ ലച്ചു എടുക്കുകയായിരുന്നു. നിലത്ത് നിര്‍ത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും എടുക്കാനാവശ്യപ്പെടുകയായിരുന്നു പാറുക്കുട്ടി.

  പാറുക്കുട്ടിയുടെ അമ്മയുമെത്തി

  പാറുക്കുട്ടിയുടെ അമ്മയുമെത്തി

  പാറുക്കുട്ടിയുടെ സ്ക്രീനിലെ അമ്മ മാത്രമല്ല യഥാര്‍ത്ഥ അമ്മയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഗംഗാലക്ഷ്മി എത്തിയപ്പോള്‍ അങ്ങോട്ടേക്ക് ചാടുകയായിരുന്നു പാറു. ഇവരിലാരോടൊപ്പം പോവാനാണ് സാധ്യതയെന്ന് ചോദിച്ചപ്പോള്‍ അവള്‍ക്ക് തോന്നുന്നത് പോലെ എന്നായിരുന്നു നീലു പറ‍ഞ്ഞത്. അമ്മയ്ക്ക് ഉമ്മ കൊടുക്കാന്‍ പറഞ്ഞപ്പോള്‍ നീലുവിനായിരുന്നു പാറു ഉമ്മ കൊടുത്തത്. കുറച്ച് വികൃതിയൊക്കെയുണ്ടെങ്കിലും മാനേജ് ചെയ്യാന്‍ പാടൊന്നുമില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. അവതാരകയായ ലക്ഷ്മി പാറുക്കുട്ടിയെ എടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പാറു അതിന് സമ്മതിച്ചിരുന്നില്ല.

  സ്ഥിരം ഡയലോഗ്

  സ്ഥിരം ഡയലോഗ്

  ആരാ എന്നും അച്ഛാ എന്നുമൊക്കെ വിളിച്ചും പാറുക്കുട്ടി എത്തിയിരുന്നു. ബോളുമായി പോവുന്നതിനിടയില്‍ നീലുവിനെയായിരുന്നു പാറു തിരഞ്ഞത്. ഇതിനിടയിലാണ് ബാലു എത്തിയത്. തുടക്കത്തില്‍ നിഷയുമായി അത്ര നല്ല കെമിസ്ട്രിയായിരുന്നില്ലെന്നും ശരിയാവാത്ത അവസ്ഥയൊക്കെയുണ്ടായിരുന്നുവെന്നും പിന്നീട് എന്തോ അത് ക്ലിക്കാവുകയായിരുന്നുവെന്നായിരുന്നു ബാലു പറഞ്ഞത്. പിള്ളേരും തുടക്കത്തില്‍ ടെന്‍ഷനിലായിരുന്നു. ഇപ്പോ എല്ലാവര്‍ക്കും കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയാം. ഡയലോഗൊക്കെ കൈയ്യില്‍ നിന്നിടാനും അവര്‍ പഠിച്ചുവെന്നും ബാലു പറയുന്നു.

  മികച്ച സ്വീകാര്യത

  മികച്ച സ്വീകാര്യത

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. വ്യത്യസ്തമായ സംഭവങ്ങളുമായാണ് പരിപാടി എത്തുന്നത്. ഇടയ്ക്ക് ചില പ്രശ്നങ്ങള്‍ സംഭവിച്ചുവെങ്കിലും അവയെ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. അവരവരുടെ കഥാപാത്രത്തെ സ്വഭാവികമായി അവതരിപ്പിച്ചാണ് താരങ്ങള്‍ മുന്നേറുന്നത്. ഇവരുടെ വിശേഷങ്ങളെക്കുറിച്ചറിയാനായി കാത്തിരുന്നവരെ സംബന്ധിച്ചിടത്തോളം അതായിരുന്നു സ്റ്റാര്‍ മാജിക്കിലൂടെ സംഭവിച്ചത്. പരിപാടിയുടെ ആദ്യത്തെ രണ്ട് എപ്പിസോഡുകളില്‍ നിറഞ്ഞുനിന്നത് ഇവരായിരുന്നു

  English summary
  Parukutty's onscreen-off screen mothers in Star Magic
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X