»   » പാര്‍വതിയെ ചുംബിക്കാന്‍ കുഞ്ചാക്കോ ബോബന് നാണം!!! ഒടുവില്‍ പാര്‍വതി അത് ചെയ്തു!!!

പാര്‍വതിയെ ചുംബിക്കാന്‍ കുഞ്ചാക്കോ ബോബന് നാണം!!! ഒടുവില്‍ പാര്‍വതി അത് ചെയ്തു!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയര്‍ത്തിയ സിനിമ എന്ന വിശേഷണം ലഭിച്ച സിനിമയാണ് ടേക്ക് ഓഫ്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പാര്‍വതിയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തയത്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് സുഹൃത്തുക്കള്‍ നല്‍കിയ ആദരമായിരുന്നു സിനിമ.

ചിത്രത്തിലെ ഒരു ചുംബന രംഗം അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന്റെ നാണം കാരണം കഴിഞ്ഞില്ലെന്നാണ് നായിക പാര്‍വതിയുടെ വെളിപ്പെടുത്തല്‍. ഒടുവില്‍ ബലം പ്രയോഗിച്ച് പാര്‍വതി കുഞ്ചാക്കോ ബോബനെ ചുംബിക്കുകയായിരുന്നു. 

കുഞ്ചാക്കോ ബോബന്റെ ഷഹീദ് എന്ന കാഥാപാത്രവും പാര്‍വതിയുടെ സമീറയും തമ്മിലുള്ള പ്രണയ നിമിഷത്തിലാണ് ചുംബന രംഗം ഉണ്ടായിരുന്നത്. ക്യാമറയും എല്ലാം തയാറാക്കി കഴിഞ്ഞ് രംഗം ചിത്രീകരിക്കാന്‍ തുടങ്ങിപ്പോള്‍ ചാക്കോച്ചന്‍ സമ്മതിക്കുന്നില്ലെന്ന് പാര്‍വതി.

പാര്‍വതി ചുംബിക്കാനായി അടുത്തേക്ക് ചെല്ലുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ മുഖം മാറ്റുകയായിരുന്നു. ഒടുവില്‍ ബലം പിടിച്ച് പാര്‍വതി ചാക്കോച്ചനെ ചുംബിക്കുകയായിരുന്നു. പക്ഷെ ചുണ്ടില്‍ ചുംബിക്കുന്നതിന് പകരം കവിളിലാണ് ചുംബിക്കാന്‍ കഴിഞ്ഞതെന്ന് പാര്‍വതി പറഞ്ഞു.

ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും പാര്‍വതിയും പങ്കെടുത്ത ജെബി ജംഗ്ഷനിലാണ് പാര്‍വതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാര്‍വതിയെക്കൊണ്ട് വീണ്ടും ചുംബിപ്പിക്കും എന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞപ്പോള്‍ അതിനെന്താ എന്ന് പറഞ്ഞ ചാക്കോച്ചനെ ചുംബിച്ച് പാര്‍വതി വീണ്ടും ഞെട്ടിച്ചു.

ഷഹീദിന് സമീറയോട് എന്തുകൊണ്ട് പ്രണയം തോന്നിയെന്ന പാര്‍വതിയുടെ ചോദ്യത്തിന് വളരെ രസകരമായിരുന്നു ചാക്കോച്ചന്റെ മറുപടി. സമീറയെ പ്രണയിക്കുമ്പോള്‍ തന്റെ ഭാര്യ പ്രീയയാണ് അതെന്ന് കരുതി ആ മുഖം കണ്ടാണ് പ്രണയിക്കുന്നതെന്നായിരുന്നു മറുപടി. ആ മറുപടിക്ക് ഷോയിലെത്തിയ എല്ലാവരും കൈയടിച്ചു.

സിനിമയില്‍ നായികയായി നിറഞ്ഞ് നില്‍ക്കുന്നത് പാര്‍വതിയാണ് ഇത് പ്രശ്‌നമുണ്ടാക്കിയോ എന്ന് ചോദിച്ചപ്പോള്‍ തന്റെ ആദ്യ ചിത്രമായ അനിയത്തി പ്രാവ് നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നുവെന്നായിരുന്നു ചാക്കോച്ചന്റെ മറുപടി. ചാക്കോച്ചന്റെ 20ാം വയസിലാണ് അനിയത്തിപ്രാവ് ഇറങ്ങുന്നത്. അന്ന് തനിക്ക് എട്ട് വയസായിരുന്നെന്ന് പാര്‍വതി പറഞ്ഞു.

യുദ്ധകാലത്ത് ഇറാഖില്‍ കുടുങ്ങിപ്പോകുന്ന മലയാളി നേഴ്‌സുമാരുടെ ജീവിതവും അതിജീവനവുമാണ് ടേക്ക് ഓഫ് പറയുന്നത്. മഹേഷ് നാരായണനും പിവി ഷാജികുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഒരു അന്താരാഷ്ട്ര നിലവാരമുള്ള ചിത്രമെന്ന് വിലയിരത്തപ്പെട്ടിരുന്നു. ആ നിരീക്ഷണത്തെ ശരിവയ്ക്കുന്നുണ്ട് സിനിമ.

English summary
Parvethy reveals that Kunchacko Boban was shy to kiss her while shooting. At last she kissed him. Just missed, she could kiss only his cheek, she said.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X