For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവത്തിന് ഒപ്പമുണ്ടായിരുന്നത് അമ്മായിയമ്മ; ലേബർ റൂമിൽ പോലും ഡാൻസ് കളിച്ചോളാൻ ഡോക്ടർ പറഞ്ഞിരുന്നെന്ന് പാർവതി

  |

  പൂര്‍ണ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഡാന്‍സ് കളിച്ചതിന്റെ പേരിലാണ് ടെലിവിഷന്‍ താരം പാര്‍വതി കൃഷ്ണ വാര്‍ത്തകളില്‍ നിറയുന്നത്. നിറവയറിലുള്ള നടിയുടെ ഡാന്‍സും ഫോട്ടോഷൂട്ടുമൊക്കെ ജനപ്രീതി നേടിയിരുന്നു. ഡിംസബര്‍ മാസം ആരോഗ്യമുള്ളൊരു ആണ്‍കുഞ്ഞിന് പാര്‍വതി ജന്മം കൊടുക്കുകയും ചെയ്തു. എന്നാല്‍ എല്ലായിടത്തും വിമര്‍ശനങ്ങളായിരുന്നു.

  വീണ്ടും സുന്ദരിയായി അനു ഇമ്മാനുവേൽ, വിവാഹത്തിനുള്ള ഒരുക്കമാണോന്ന് ആരാധകരും

  പ്രസവിക്കാന്‍ ലേബര്‍ റൂമില്‍ കയറിയപ്പോള്‍ പോലും ഡാന്‍സ് കളിച്ചോളാന്‍ ഡോക്ടര്‍ പറഞ്ഞിരുന്നതായി വെളിപ്പെടുത്തുകയാണ് നടിയിപ്പോള്‍. മുന്‍പും പ്രസവത്തെ കുറിച്ച് നിരവധി കാര്യങ്ങള്‍ നടി തുറന്ന് പറഞ്ഞിട്ടുണ്ട്. വീണ്ടും മനോരമ ആരോഗ്യത്തിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറയുന്നു.

  പ്രസവത്തിന് ഒരാഴ്ച മുന്‍പും 24 മണിക്കൂര്‍ മുന്‍പും ഞാന്‍ ഡാന്‍സ് ചെയ്തിരുന്നു. ഗര്‍ഭകാലം മുഴുവന്‍ ഞാന്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ ഞാന്‍ സോഷ്യല്‍ മീഡിയ പേജില്‍ ഇട്ടിരുന്നു. പക്ഷേ അതെല്ലാം വയറിന് മുകളില്‍ മാത്രമേ ഷൂട്ട് ചെയ്തുള്ളു. ആദ്യത്തെ മൂന്ന് മാസം മിക്ക ഗര്‍ഭിണികള്‍ക്കും ഉള്ളപോലെ മനംപുരട്ടലും മറ്റും ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ മനഃപൂര്‍വം അതില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ച് ആക്ടീവാകാന്‍ ശ്രമിച്ചു.

  ഒന്‍പതാം മാസത്തിലെ ഗര്‍ഭിണിയാണെന്ന കാര്യം എല്ലാവരെയും അറിയിക്കൂകയുള്ളു എന്ന് തീരുമാനിച്ചിരുന്നു. ശരിക്കും പറഞ്ഞാല്‍ കുഞ്ഞ് ജനിച്ചതിന് ശേഷം അറിയിക്കാം എന്നാണ് ആദ്യം മനസില്‍ കരുതിയത്. പക്ഷേ ഞാന്‍ ധാരാളം ഉത്പന്നങ്ങളുടെ പരസ്യം ചെയ്യുന്നുണ്ടായിരുന്നു. അതില്‍ വസത്രങ്ങളും ഉള്‍പ്പെടും. വസ്ത്രത്തിന്റെ പരസ്യം ചെയ്യുമ്പോള്‍ വയറ് മറയ്ക്കാന്‍ പ്രയാസമാണ്. അപ്പോഴാണ് അവസാന മാസത്തില്‍ ഒരു മെറ്റേണിറ്റി വെയറിന്റെ ആള്‍ക്കാര്‍ എന്നെ സമീപിക്കുന്നത്. അത് ഞാന്‍ സമ്മതിച്ചു.

  ആ ഷൂട്ടിലൂടെയാണ് ഞാന്‍ ഗര്‍ഭിണിയാണെന്ന് എല്ലാവരും അറിയുന്നത്. ഞങ്ങളുടെ വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു അത്. അന്ന് ഒരു ഡാന്‍സ് ചെയ്ത് വീഡിയോ ഇട്ടു. അതിനാണ് ഒരുപാട് വിമര്‍ശനം നേരിടേണ്ടി വന്നത്. അതിന് മറുപടിയായി പോസ്റ്റും ഇട്ടു. എന്റെ കുഞ്ഞ് വയറില്‍ സേഫ് ആണ് എന്ന ബോധ്യം ഉള്ളത് കൊണ്ടാണ് ഡാന്‍സ് ചെയ്തത്. സന്തോഷം തരുന്ന ഒരു കാര്യം ചെയ്തു അത്രേയുള്ളു. നെഗറ്റീവ് കമന്റുകള്‍ വായിക്കുമ്പോള്‍ ഭയങ്കര വിഷമമാണ്. കുഞ്ഞിനെ കളയാന്‍ വേണ്ടി ഡാന്‍സ് കളിക്കുകയാണെന്ന തരത്തിലുള്ള കമന്റുകളാണ് എന്നെ വേദനിപ്പിച്ചത്. ഒന്ന് രണ്ട് ദിവസം സങ്കടത്തിലായിരിക്കും. പിന്നെ അത് വിട്ട് കളയും.

  പ്രസവത്തെ കുറിച്ച് എന്റെ അടുത്ത സുഹത്തുക്കള്‍ അവരുടെ അനുഭവം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എത്ര വേദന ഉണ്ടാകും എന്നൊക്കെ മനസില്‍ കണക്ക് കൂട്ടിയിരുന്നു. പിന്നെ അത്യാവശ്യം നല്ല വേദനയൊക്കെ സഹിക്കുന്ന ആളാണ് ഞാന്‍. ലേബര്‍ റൂമിലേക്ക് മാറ്റി ആദ്യത്തെ പരിശോധന തന്നെ സെര്‍വിക്‌സ് 50 ശതമാനത്തോളം വികസിച്ചിരിക്കുന്നതായി കണ്ടു. ഡാന്‍സ്, സ്‌ക്വാട്ട് പോലുള്ളവ ആയത് കൊണ്ടാവാം സെര്‍വിക്‌സ് വേഗത്തില്‍ വികസിച്ചത്. പക്ഷേ അമ്‌നിയോട്ടിക് ദ്രവാകം പൊട്ടിച്ചതിന് ശേഷമാണ് നല്ല പെയിന്‍ തുടങ്ങിയത്. ലേബര്‍ റൂമിനുള്ളില്‍ കൂടെയുണ്ടായിരുന്നത് അമ്മായിയമ്മയാണ്. ആഗ്രഹമുണ്ടെങ്കില്‍ ഡാന്‍സ് ചെയ്‌തോളു എന്നാണ് ലേബര്‍ റൂമിന് അകത്ത് വെച്ചും നഴ്‌സുമാരും ഡോക്ടറും പറഞ്ഞതെന്ന് പാര്‍വതി പറയുന്നു.

  English summary
  Parvathy R Krishna Opens Up About Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X