For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവ് സീരിയലില്‍ വിവാഹം കഴിക്കുന്നത് കണ്ട് അസൂയ വന്നു; രണ്ടാം വിവാഹത്തിന് ഒരുങ്ങി അമൃത, വീഡിയോ

  |

  സീരിയല്‍ നടി അമൃത വര്‍ണന്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയാവുന്നത്. നേരത്തെ പരിചയമുണ്ടായിരുന്ന പ്രശാന്തുമായിട്ടുള്ള വിവാഹത്തെ കുറിച്ച് നടി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ഇപ്പോള്‍ രണ്ടാളും ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഒപ്പം യൂട്യൂബ് ചാനലും ഒരുമിച്ച് കൊണ്ട് പോവുന്നുണ്ട്. പുതിയതായി തന്റെ രണ്ടാം വിവാഹമാണെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള രസകരമായൊരു വീഡിയോയുമായിട്ടാണ് അമൃത ഭര്‍ത്താവിനൊപ്പം എത്തിയിരിക്കുന്നത്.

  'എന്റെ രണ്ടാം വിവാഹം' എന്ന് ക്യാപ്ഷന്‍ നല്‍കി കൊണ്ടൊരു വീഡിയോ ആണ് അമൃത പോസ്റ്റ് ചെയ്തിരിക്കുന്നത്. യഥാര്‍ഥത്തില്‍ സ്വന്തം വിവാഹ ദിവസത്തെ മേക്കപ്പ് റീ ക്രിയേറ്റ് ചെയ്യുകയായിരുന്നു നടി. വിവാഹ ദിവസം സ്വയം മേക്കപ്പ് ചെയ്താണ് താന്‍ മണ്ഡപത്തില്‍ എത്തിയതെന്നാണ് അമൃത പറയുന്നത്. വെഡ്ഡിങ് മേക്കപ്പ് ചെയ്തതിനെ കുറിച്ച് എല്ലാവരും ചോദിക്കാറുണ്ട്. കാരണം തന്റെ വിവാഹത്തിന് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വെച്ചിരുന്നില്ല. അത് ചെയ്തത് എങ്ങനെയാണെന്ന് നടി വീഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തതു.

  മേക്കപ്പും പട്ടുസാരി ഉടുക്കലും ഒക്കെ കഴിഞ്ഞതിന് പിന്നാലെ നടിയുടെ ഭര്‍ത്താവ് പ്രശാന്തും വീഡിയോയിലേക്ക് എത്തി. ഇതോടെയാണ് അമൃത വീണ്ടും വെഡ്ഡിങ് മേക്കോവര്‍ നടത്തിയതിന്റെ പിന്നിലെ കഥ എന്താണെന്ന് വ്യക്തമായത്. 'വീണ്ടും കല്യാണം കഴിക്കാന്‍ പോവുകയാണോ, എപ്പോഴാണ് കല്യാണം എന്നാണ് പ്രശാന്ത് അമൃതയോട് ചോദിച്ചത്. നാളെയാണെന്ന് നടി മറുപടി പറയുകയും ചെയ്തു'. ഞാന്‍ സീരിയലില്‍ വിവാഹം കഴിക്കുന്നത് കണ്ടിട്ട് മോഹം തോന്നി നീ വേറെ കല്യാണം കഴിക്കാന്‍ പോവുന്നതല്ലേ എന്നും പ്രശാന്ത് ചോദിച്ചിരുന്നു. അതേന്ന് അമൃത പറഞ്ഞതോടെ അങ്ങനെ അമൃത രണ്ടാമതും വിവാഹിതയാവാന്‍ പോവുകയാണ് എന്നും പ്രശാന്ത് സൂചിപ്പിച്ചു.


  ചാരിറ്റി നിര്‍ത്തി സ്വന്തം കാര്യം നോക്കാമെന്ന്
  വിചാരിച്ചിട്ടുണ്ട്; ശരണ്യ മരണ ശേഷം കേട്ടതിനെ പറ്റി സീമ ജി നായർ

  സീരിയലില്‍ താന്‍ വിവാഹം കഴിക്കുന്നത് കണ്ടപ്പോള്‍ അമൃതയുടെ മുഖത്ത് ഒരു വിഷമം വന്നിരുന്നു. അത് ഞാന്‍ കണ്ടു. അപ്പോള്‍ കല്യാണം കഴിച്ച ദിവസം ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി കല്യാണ വേഷത്തിലെത്തിയതാണോ എന്നും താരം ചോദിച്ചിരുന്നു. സീരിയലില്‍ വിവാഹം കഴിച്ചപ്പോള്‍ അമൃതയ്ക്കിത് വിഷമമാവുമല്ലോ എന്ന് ഞാന്‍ മനസില്‍ പറഞ്ഞിരുന്നു. പക്ഷേ വേറെ ആരോടും പറഞ്ഞിട്ടില്ലെന്നും പ്രശാന്ത് സൂചിപ്പിച്ചു. താന്‍ അങ്ങനെയെ വിചാരിക്കുകയുള്ളുവെന്ന് അമൃതയും തമാശരൂപേണ പറയുന്നു.

  ആന്ധ്രക്കാരിയെ ഭാര്യയാക്കി; തട്ടീം മുട്ടീം പരമ്പരയിലെ അര്‍ജുനന്റെ യഥാര്‍ഥ ജീവിതത്തിലെ വിശേഷങ്ങളിതാണ്

  Recommended Video

  GAYATHRI SURESH ON സെക്സ് ഈസ് നോട്ട് പ്രോമിസ്..ചുമ്മാ കേറി ഒന്നും ചെയ്യരുത്

  എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി നീ സീരിയലില്‍ എത്ര പേരെ വിവാഹം ചെയ്തു അപ്പോഴൊന്നും എനിക്കൊരു പ്രശ്നവും ഇല്ലായിരുന്നല്ലോ. ഞാന്‍ ആദ്യമായി ഒരു സ്‌ക്രീനില്‍ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ഫസ്റ്റ് നൈറ്റ് കഴിഞ്ഞപ്പോഴെക്കും നിനക്ക് കുശുമ്പ് ആയി. ആ വിവാഹം ചെയ്യുമ്പോള്‍ പോലും നിനക്ക് സങ്കടമാവുമല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. പക്ഷെ നീ ഇങ്ങനെ പ്രതികാരം ചെയ്യുമെന്ന് കരുതിയില്ല എന്നും പ്രശാന്ത് പറയുന്നു. താരങ്ങളുടെ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വന്ന് നിറയുന്നത്. അമൃതയെ പോലെ ഭര്‍ത്താവ് പ്രശാന്തും ഇപ്പോള്‍ സീരിയലില്‍ സജീവമാണ്. നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് വിവാഹത്തിന് ശേഷമാണ് അഭിനയത്തില്‍ സജീവമായത്.

  ഞാന്‍ പ്രണയിച്ച് വിവാഹം കഴിച്ചതാണെന്നാണ് ചിലരുടെ വിശ്വാസം; രമേഷുമായിട്ടുള്ള വിവാഹത്തെ കുറിച്ച് ദിവ്യ വിശ്വനാഥ്

  അമൃതയുടെ വീഡിയോ കാണാം

  Read more about: amrutha
  English summary
  Pattu Saree Serial Fame Amritha Varnan Bride Avatar Has An Interesting Twist
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X