»   »  പേളി മാണി തന്റെ വിവാഹത്തെ കുറിച്ചു വെളിപ്പെടുത്തുന്നു, എന്റെ വുഡ്ബി കൂൾ മാൻ!

പേളി മാണി തന്റെ വിവാഹത്തെ കുറിച്ചു വെളിപ്പെടുത്തുന്നു, എന്റെ വുഡ്ബി കൂൾ മാൻ!

Posted By:
Subscribe to Filmibeat Malayalam

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു തരമാണ് പേളിമാണി. അവതരണ ശൈലിയാണ് മറ്റ് എല്ലാവരിൽ നിന്നും പേളിയെ വ്യത്യസ്തയാക്കുന്നത്. പേളി എന്താണെന്ന് ചോദിച്ചാൽ ബോൾഡ് ആന്റ് ക്യൂട്ട് ഗേൾ എന്നും പറയാം.

peraly

ജൂനിയർ ആർടിസ്റ്റുകൾ ശരിയ്ക്കും ജീവിച്ചു! ആസിഫ് അലി, അപർണ ബാലമുരളി എന്നിവരുട തടി കേടായി....

ഇതൊക്കെയാണെങ്കിലും പ്രേക്ഷകരെല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് പേളിയും വിവാഹവും ഭാവി വരനെ കുറിച്ചുള്ള സങ്കൽപങ്ങളും. എല്ലാ പെൺകുട്ടികൾക്കു വിവാഹ സ്വപ്നങ്ങളും പങ്കാളിയെ കുറിച്ചുള്ള സങ്കൽപങ്ങളും ഉണ്ടാകും. പേളി തന്റെ വിവാഹത്തെ കുറിച്ചു ആദ്യമായി മനസ് തുറക്കുകയാണ്. റിമി ടോമി അവതാരകയായി എത്തുന്ന മഴവില്ല് മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് പേളി തന്റെ വിവാഹ സ്വപ്നങ്ങൾ പങ്കുവെച്ചത്.

മണിയുടെ വിവാഹ ദിനത്തിൽ ഒരു സംഭവം നടന്നു; അത് എന്താണെന്ന് അറിയമോ? സഹോദരൻ തന്നെ പറയുന്നു

ശാന്തനായ വ്യക്തി

കാണാൻ വലിയ ലുക്കൊന്നും വേണ്ട. താൻ ഇത്തിരി അബ്നോർമൽ ആയിട്ടുള്ള വ്യക്തിയായതിനാൽ വളരെ നോർമൽ ആയിട്ടുള്ള ശാന്തനായ ഒരാളാണ് താന്റെ സങ്കലപത്തിലുള്ളതെന്നു പേളി പറഞ്ഞു.

പേളിയ്ക്ക് പ്രണയം

തനിക്ക് പ്രണയമൊന്നും ഇല്ലെന്ന് താരം തന്നെ വെളിപ്പെടുത്തി. ഇപ്പോൾ പ്രണയിക്കാൻ താരത്തിന് സമയമില്ലത്രേ. അച്ഛനോടൊപ്പം നടത്തുന്ന പോള്‍ ആന്‍ഡ് പേളി മോട്ടിവേഷണല്‍ ക്ലാസിന്റെയും തിരക്കിലാണ് താരം ഇപ്പോള്‍.

കൂട്ട് വേണം

എന്നാൽ ഇപ്പോൾ ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നിത്തുടങ്ങിയിട്ടുണ്ടെന്നു താരം വളരെ രസകരമായി പറഞ്ഞു. എന്നാൽ അതിനുള്ള സമയമായിട്ടില്ലെന്നും പേളി തന്നെ വ്യക്തമക്കി.

പേളിയുടെ ആരോഗ്യത്തിന്റെ രഹസ്യം

സ്റ്റേജുകളിൽ കംബ്ലീറ്റ് എനർജറ്റിക്കായ അവതാരകയാണ് പേളി. എന്നാൽ പേളിമാണിയുടെ ആരോഗ്യത്തിന്റെ രഹസ്യമെന്താണെന്ന് അറിയമോ? അത് പേളി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെ ട്രെഡ്മില്ലിൽ ദിവസവും ഒന്നരമണിക്കൂർ വർക്കൗട്ട് ചെയ്യുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം.

English summary
pearle manney wedding expectations sharing

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam