»   » പേളി മാണിക്ക് സ്വയംവരം!!! മത്സര ഇനം കേട്ട് ആദ്യം ഞെട്ടിയത് പേളി!!! വരുന്നവന്‍ പാടുപെടും???

പേളി മാണിക്ക് സ്വയംവരം!!! മത്സര ഇനം കേട്ട് ആദ്യം ഞെട്ടിയത് പേളി!!! വരുന്നവന്‍ പാടുപെടും???

Posted By: Karthi
Subscribe to Filmibeat Malayalam

മിനിസ്‌ക്രീനിലും സിനിമയിലും താരമായ പേര്‍ളി മാണിയെ അറിയാത്തവര്‍ ആരും ഉണ്ടാകില്ല. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ്  പേളി മാണി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ധാരാളം ചാനല്‍ പരിപാടികളും സിനിമകളിലും പേളി അഭിനയിച്ചു.

പേളി മാണിയുടെ വിവാഹവുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത. വെറും വിവാഹമല്ല സ്വയംവരമാണ് പേളി  മാണിക്കായി ഒരുക്കുന്നത്. കടുത്ത മത്സരം തന്നെ  പേളിയെ വിവാഹം കഴിക്കാന്‍ എത്തുന്നവര്‍ നേരിടേണ്ടി വരുമെന്നത് ഉറപ്പാണ്. 

സ്വയംവരത്തിനുള്ള മത്സര ഇനം കേട്ട് ആദ്യം ഞെട്ടിയത് സാക്ഷാല്‍ പേളി തന്നെ. മറ്റൊന്നും അല്ല ന്യൂഡില്‍സ് പോലെയുള്ള പേളിയുടെ തലമുടി വലിച്ച് നീട്ടി സ്‌ട്രെയിറ്റ് ആക്കുന്നവര്‍ക്ക് പേളിയെ വിവാഹം കഴിക്കാം.

സ്വയവരത്തിനായുള്ള മത്സരം ആരംഭിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. കൊച്ചി മെട്രോയുടെ ജോലിക്കെത്തിയ ബംഗാളിയായ രാംസിഗ് മത്സരത്തില്‍ പങ്കെടുത്തെങ്കിലും പരാജയപ്പെട്ടു. എത്ര വലിയ കമ്പിയും പുഷ്പം പോലെ വളയ്ക്കുന്ന രാംസിംഗിന് പക്ഷെ പേളിയുടെ ചുരുളന്‍ മുടി നിവര്‍ത്താനായില്ല.

ഫളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കുട്ടികളുടെ പരിപാടിയായ കട്ടുറുമ്പിലെ ഒരു സെഗ്മെന്റ് ആയ കുട്ടികളുടെ വാര്‍ത്തയിലാണ് കുരുത്തക്കേട് വാര്‍ത്ത എന്ന് പേരിട്ട ന്യൂസ് ബുള്ളറ്റിന്‍ അവതരിപ്പിച്ചത്. പളിയെ മുന്നിലിരുത്തിയാണ് അവതാരകയായ പെണ്‍കുട്ടി സ്വയംവരത്തേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

പേളിയെ മുന്നിലിരുത്തി തോലുരിയിക്കുന്ന കുട്ടിക്കുറിമ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ മണിക്കൂറുകള്‍ക്കഖം കാല്‍ ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന പരിപാടി കുട്ടികളുടെ പ്രകടന മികവുകൊണ്ട് ശ്രദ്ധേയമാകുകയാണ്. പരിപാടിയില്‍ അതിഥികളായി എത്തുന്ന താരങ്ങളും അവരുടെ വാര്‍ത്തയ്ക്ക് വിഷയമാറുണ്ട്. അങ്ങനെയാണ് പേളിക്കും കുട്ടികളുടെ വക നല്ല എട്ടിന്‍െ പണി കിട്ടിയത്.

ഫേസ്ബുക്കില്‍ ട്രെന്‍ഡിംഗാകുന്ന കുരുത്തക്കേട് വാര്‍ത്തയുടെ വീഡിയോ കാണാം.

English summary
Flower tv programme kuruthamketta vertha segment gets high reach. One of the news video about Perly's marriage getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X