For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവത്തിന് ഭര്‍ത്താവും കൂടെ വേണം; മൃദുലയെ ലേബര്‍ റൂമില്‍ കയറ്റിയ ദിവസത്തെ വീഡിയോയുമായി താരങ്ങള്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് മൃദുല വിജയ്. വളരെ കുറഞ്ഞ കാലം കൊണ്ട് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ മൃദുലയ്ക്ക് സാധിച്ചു. അതേ സമയം നടിയൊരു അമ്മയായതിന്റെ പേരിലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കഴിഞ്ഞ വര്‍ഷം വിവാഹിതയായ മൃദുല ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നത്.

  ജനിച്ചത് പെണ്‍കുട്ടിയാണെന്നടക്കമുള്ള വിവരങ്ങള്‍ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പ്രസവത്തിന് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതലുള്ള വീഡിയോയാണ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. മനോഹരമായ ആ യാത്രയെ കുറിച്ച് പറയുന്നതിനൊപ്പം മൃദുലയുടെ കൂടെ ഭര്‍ത്താവ് യുവയും ഉണ്ടായിരുന്നു.

  പ്രസവത്തിന് തലേദിവസത്തെ വിശേഷങ്ങളാണ് ഇരുവരും പറഞ്ഞ് തുടങ്ങുന്നത്. ആശുപത്രിയുടെ ഇടനാഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് ഇരുവരും. എല്ലാത്തിനും കൂടെ തന്നെ ഭര്‍ത്താവ് ഉള്ളതിന്റെ പ്രധാന്യം എത്രത്തോളമുണ്ടെന്ന് മൃദുല പറയുകയും ചെയ്തു.

  അതേ സമയം രണ്ട് ദിവസത്തെ ലീവിനാണ് യുവ എത്തിയത്. ആ രണ്ട് ദിവസത്തില്‍ പ്രസവം ഉണ്ടായില്ലെങ്കില്‍ യുവ പോകുമെന്നും നടി പറഞ്ഞു. എന്തായാലും ആഗ്രഹിച്ചത് പോലെ തന്നെ കാര്യം നടന്നു.

  Also Read: വേദിക ഗര്‍ഭിണിയാണ്, അതിന് കാരണക്കാരന്‍ ഞാന്‍ തന്നെയാണ്; പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരദമ്പതിമാര്‍

  ശ്രീകൃഷ്ണ ജയന്തിയുടെ അന്നാണ് മൃദുല ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. അന്ന് തന്നെ ജനിക്കുവാണെങ്കില്‍ ഒത്തിരി സന്തോഷമാവുമെന്ന് താരങ്ങളും പറഞ്ഞു. അതുപോലെ തന്നെ സംഭവിച്ചു.

  പകല്‍ സമയത്താണ് മൃദുലയെ ലേബര്‍ റൂമിലേക്ക് മാറ്റുന്നത്. ഭാര്യയുടെ ആവശ്യപ്രകാരം യുവയും ലേബര്‍ റൂമിലേക്ക് പോയിരുന്നു. പുറത്ത് മൃദുലയുടെ അമ്മയും അനിയത്തി പാര്‍വതിയും അവരുടെ മകള്‍ യാമികയും കാത്ത് നിന്നു.

  Also Read: പബ്ലിക് ആയി ഉമ്മ വെക്കാന്‍ തോന്നിയാല്‍ ചെയ്യണം; ആളുകളുടെ ആറ്റിറ്റ്യൂഡാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സ്വാസിക

  ഒടുവില്‍ പെണ്‍കുട്ടിയാണ് ജനിച്ചതെന്ന് ലേബര്‍ റൂമില്‍ നിന്നും പുറത്ത് വന്ന് യുവ തന്നെ വിളിച്ച് പറഞ്ഞു. ഇതിന് പിന്നാലെ കുഞ്ഞുവാവയെയും മൃദുലയെയും ഒരുമിച്ച് റൂമിലേക്ക് മാറ്റുകയും ചെയ്തു. പ്രസവം നടന്ന അന്ന് രാത്രിയില്‍ തന്നെ യുവ സീരിയല്‍ ലൊക്കേഷനിലേക്ക് പോവുകയും ചെയ്തിരുന്നു.

  രണ്ട് ദിവസത്തിനുള്ളില്‍ സഹോദരിയും ഭര്‍ത്താവുമൊക്കെ ചേര്‍ന്നാണ് മൃദുലയെയും കുഞ്ഞിനെയും വീട്ടിലേക്ക് എത്തിക്കുന്നത്. വീട്ടില്‍ വന്ന് കയറിയത് വരെയുള്ള കാര്യങ്ങളാണ് നടി വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

  Also Read: ഉപ്പും മുളകിലെയും നായകനോട് അസൂയയാണോ? അഹങ്കാരിയല്ലേ, കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് മാസ് മറുപടിയുമായി നിഷ സാരംഗ്

  എന്തായാലും മനോഹരമായൊരു കുടുംബമായി എന്നും നിലനില്‍ക്കട്ടേ എന്നാണ് യുവയ്ക്കും മൃദുലയ്ക്കും ആശംസ അറിയിച്ച് കൊണ്ട് ആരാധകര്‍ എത്തുന്നത്. യുവയെ പോലെ ഇത്രയും പിന്തുണ നല്‍കി ഭര്‍ത്താവ് കൂടെ നില്‍ക്കുന്നതാണ് മൃദുലയുടെ സന്തോഷത്തിന് കാരണമെന്ന് ആരാധകര്‍ പറയുന്നു. ചിലര്‍ കുഞ്ഞുവാവയെ ശരിക്കും കാണിക്കാത്തതിലുള്ള പരിഭവം പങ്കുവെച്ചെങ്കിലും വൈകാതെ കുഞ്ഞിനെ കാണിക്കുമെന്നുള്ള പ്രതീക്ഷയിലാണ്.

  English summary
  Pookalam Varavayi Actress Mridula Vijay Demanded Her Husband In Labour Room, New Vlog Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X