twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ പെണ്ണ് എടുത്തു തന്ന പടമാണ്; ഇന്നലെ അവളോട് അത് പറഞ്ഞു സെന്റി ആയെന്ന് സീരിയല്‍ നടന്‍ നിരഞ്ജന്‍

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിരഞ്ജന്‍ നായര്‍. സീ കേരളത്തിലെ പൂക്കാലം വരവായ് സീരിയലിലെ ഹര്‍ഷന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് നിരഞ്ജന്‍ കൈയടി വാങ്ങിക്കുന്നത്. സപ്തിയും ഹര്‍ഷനും തമ്മിലുള്ള പ്രണയവും കുടുംബ പ്രശ്‌നങ്ങളുമെല്ലാം സീരിയലില്‍ തകൃതിയായി നടക്കുകയാണ്.

    ഇതിനിടെ തന്റെ ബാല്യകാല ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. വീട്ടില്‍ നിന്നും കിട്ടിയ ചില മാമ്പഴങ്ങള്‍ ചേര്‍ത്ത് പിടിച്ച് അതിന്റെ സുഗന്ധത്തെ കുറിച്ചും .അവധി കാലത്തു മാമ്പഴം പെറുക്കാനുള്ള മത്സരത്തെ കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ നിരഞ്ജന്‍ പങ്കുവെക്കുന്നു.

     niranjan

    നിരഞ്ജന്റെ കുറിപ്പ് വായിക്കാം

    ഇനി മാമ്പഴക്കാലം. നാട്ടുമാമ്പഴത്തിന്റെ സുഗന്ധം പേറുന്ന കുട്ടികാലത്തിന്റെ ഓര്‍മകളിലേക്ക്..വലിയ അവധി കാലത്തിന്റെ നനുത്ത പച്ചപ്പിലേക്കു എന്തോ മനസ്സു ഇന്നലെ ഒരു യാത്രകൊണ്ടു പോയി. എത്ര പെട്ടന്നാണ് മനസെന്നെ ബാല്യത്തിലേക്കു കൊണ്ടെത്തിച്ചത്.അവധി കാലത്തു വന്നെത്തുന്ന മാമ്പഴകാലം.. അന്നൊക്കെ അമ്മ വീട്ടില്‍ മുത്തശ്ശന്‍ കഴിക്കുന്ന ചോറിനു പോലും ഈ മാമ്പഴത്തിന്റെ മണവും രുചിയും ആയിരുന്നു.

    തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

    അതില്‍ നിന്നും ഒരു ഉരുള കഴിക്കാന്‍ ആയി ഊഴം കാത്തു നില്‍ക്കുമ്പോള്‍ ആകും ഒരു കാറ്റു വീശുക. പിന്നെ അപ്പുറത്തെ പറമ്പിലേക്ക് ഒറ്റ ഓട്ടമാ. ആര്‍ക്കാദ്യം മാമ്പഴം കിട്ടും എന്ന മത്സരമായിരുന്നു. കാലമിത്രയും മുന്നോട്ടു പോയിട്ടും ബാല്യം ഇപ്പോളും ഉണ്ണി എന്ന് പിന്‍വിളിക്കുമ്പോ സന്തോഷങ്ങള്‍ക്കുമപ്പുറം അന്നുണ്ടായിരുന്ന പലരും ഇന്ന് ഇല്ലല്ലോ എന്നൊരു വേദന മനസ്സില്‍ തളം കെട്ടുന്നുണ്ട്. ഇന്നലെ അവളോട് അത് പറഞ്ഞു സെന്റി ആയി. എന്റെ പെണ്ണ് എടുത്തു തന്ന പടമാണ്.

    Read more about: niranjan
    English summary
    Pookkalam Varavayi Serial Fame Niranjan Nair Opens Up His Childhood Memories
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X