»   » അവസരങ്ങള്‍ കുറഞ്ഞതുകൊണ്ടോ... കാര്‍ത്തികയും മിനി സ്‌ക്രീനിലേക്ക്

അവസരങ്ങള്‍ കുറഞ്ഞതുകൊണ്ടോ... കാര്‍ത്തികയും മിനി സ്‌ക്രീനിലേക്ക്

Written By:
Subscribe to Filmibeat Malayalam

മനിസ്‌ക്രീനിലൂടെ വന്ന് ബിഗ് സ്‌ക്രീനില്‍ 'ബിഗ് താരങ്ങളായി' മാറിയ അഭിനേതാക്കള്‍ ഒരുപാടാണ്. അതുപോലെ ബിഗ് സ്‌ക്രീനിലെ പ്രമുഖ താരങ്ങള്‍ മിനി സ്‌ക്രീനിലേക്കും മാറിയിട്ടുണ്ട്. സരയും, മാളവിക പോലുള്ള നടിമാര്‍ ഒടുവിലത്തെ ഉദാഹരണം.

അവര്‍ക്കൊപ്പം ഇതാ മറ്റൊരു നടി കൂടെ. ആദ്യകാല നടി രാധയുടെ മകള്‍ കൂടെയായ കാര്‍ത്തിക. കാര്‍ത്തിക അഭിനയിക്കുന്നത് പക്ഷെ മലയാളം സീരിയലിലല്ല, അങ്ങ് ബോളിവുഡിലാണ്.

karthika

വാര്‍ത്തകള്‍ സത്യമാണെങ്കില്‍ വിജയേന്ദ്ര പ്രസാദ് എഴുതുന്ന പുതിയ സീരിയലിലെ കേന്ദ്ര നായികാ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് കാര്‍ത്തികയാണ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ എഴുത്തുകാരനാണ് വിജയേന്ദ്ര പ്രസാദ്.

ഗോള്‍ഡി ബെഹല്‍ ആണ് കാര്‍ത്തിക നായികയാകുന്ന സീരിയല്‍ സംവിധാനം ചെയ്യുന്നത്. രജ്‌നീഷ് നായക വേഷത്തിലെത്തും.

കോ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ ശ്രദ്ധേയായ കാര്‍ത്തിക കമ്മത്ത് ആന്റ് കമ്മത്ത്, മകര മഞ്ഞ് എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

English summary
Karthika will be acting as the female lead in a Hindi serial that will be aired on a popular North Indian satellite channel. The serial will have the story written by VIjayendra Prasad who has written the story for many super hit films including the mega blockbuster 'Baahubali' and its sequel which is currently in the making.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam