»   » തെലുങ്ക് സംസാരിക്കാനൊരുങ്ങി കാര്‍ത്തിക, പ്രേക്ഷകരോട് നന്ദി പറഞ്ഞ് പ്രേമി വിശ്വനാഥ് !!

തെലുങ്ക് സംസാരിക്കാനൊരുങ്ങി കാര്‍ത്തിക, പ്രേക്ഷകരോട് നന്ദി പറഞ്ഞ് പ്രേമി വിശ്വനാഥ് !!

By: Nihara
Subscribe to Filmibeat Malayalam

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കറുത്ത മുത്തിലൂടെയാണ് പ്രേമി വിശ്വനാഥ് പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. ബാലചന്ദ്രന്‍ ഡോക്ടറുടെ പ്രിയതമ കാര്‍ത്തുവായി മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. ആ ഒരൊറ്റ കഥാപാത്രത്തിലൂടെ തന്നെ പ്രേമി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി.

ഒടിയനൊപ്പം കാരവനില്‍ ഇത്തിരി നേരം, പ്രേമി വിശ്വനാഥിന്റെ ഫോട്ടോ വൈറലാവുന്നു !!

വിജയകരമായി മുന്നേറുന്നതിനിടയിലാണ് കറുത്ത മുത്തില്‍ നിന്നും പ്രേമി വിശ്വനാഥ് അപ്രത്യക്ഷയായത്. താരത്തിന്റെ പെട്ടെന്നുള്ള പിന്‍മാറ്റം പ്രേക്ഷകരെയും അമ്പരപ്പിച്ചിരുന്നു. പല തരത്തിലുള്ള വാര്‍ത്തകളാണ് പ്രേമിയുടെ പിന്‍മാറ്റവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നത്. ഒടുവില്‍ സംഭവിച്ചത് വ്യക്തമാക്കാന്‍ പ്രേമി തന്നെ നേരിട്ടെത്തി.

കാര്‍ത്തിക തെലുങ്കിലേക്ക്

ഏഷ്യാനെറ്റില്‍ പ്രേക്ഷേപണം ചെയ്ത കറുത്ത മുത്തിലെ കാര്‍ത്തിക തെലുങ്കിലേക്ക് പ്രവേശിക്കുന്ന കാര്യത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ പ്രേമി വിശ്വനാഥ് തന്നെയാണ് പങ്കുവെച്ചിട്ടുള്ളത്.

സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മാറ്റി മറിച്ച സീരിയല്‍

എത്രയൊക്കെ മാറിക്കഴിഞ്ഞാലും ഇന്നും തൊലി വെളുപ്പിന് പ്രമുഖ്യം കല്‍പ്പിക്കുന്നവര്‍ ഇന്നും ലോകത്തുണ്ട്. സൗന്ദര്യമോ നിറമോ അല്ല മറിച്ച് മനസ്സിന്റെ നന്മയാണ് മനുഷ്യന് വേണ്ടതെന്ന കാര്യം ഒന്നൂടെ ഊട്ട്യുറപ്പിച്ച പരമ്പരയാണ് കറുത്ത മുത്ത്.

പ്രേക്ഷകര്‍ക്ക് നന്ദി

തന്റെ കഥാപാത്രത്തെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്കും ഈ കഥാപാത്രം അവതരിപ്പിക്കാന്‍ അവസരം നല്‍കിയ അണിയറ പ്രവര്‍ത്തകര്‍ക്കും പ്രേമി വിശ്വനാഥ് നന്ദി പറയുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം കാര്യങ്ങള്‍ വിശദമാക്കിയത്.

ആരാധകരുടെ ആശംസ

കാര്‍ത്തികയെന്ന കഥാപാത്രവും കാര്‍ത്തികദീപമെന്ന സീരിയലിനെക്കുറിച്ചും പ്രേമി പോസ്റ്റ് ചെയ്ത കുറിപ്പിന് കീഴില്‍ നിരവധി പേരാണ് കമന്റ് ചെയ്തിട്ടുള്ളത്. സീരിയലിന്റെ പ്രമോയും താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

സിനിമാപ്രവേശനത്തിനായി കാത്തിരിക്കുന്നു

കറുത്ത മുത്തില്‍ നിന്ന് ഇടയ്ക്ക് വെച്ച് പടിയിറങ്ങിയെങ്കിലും പ്രേമി വിശ്വനാഥ് മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്നു. മറ്റൊരു ചാനലില്‍ അവതാരക വേഷത്തിലും പരമ്പരയിലും താരത്തിന് അവസരം ലഭിച്ചിരുന്നു.

English summary
Premi Viswanath facebook post about Karthikadeepam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam