For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനു സിത്താര ആവശ്യപ്പെട്ടു, പ്രിയയും റോഷനും മടിച്ചുനിന്നില്ല, ആദ്യ സിനിമയ്ക്ക് മുന്‍പേ താരമായവരല്ലേ?

  |

  ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പേ താരമായി മാറിയ പ്രിയ പ്രകാശ് വാര്യരും റോഷനും പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യ ആകര്‍ഷണമായി മാറാറുണ്ട്. 20മാത് ഏഷ്യാനെറ്റ് അവാര്‍ഡ് വേദിയില്‍ തിളങ്ങി നിന്നത് ഇവര്‍ ഇരുവരുമായിരുന്നു. ഇവര്‍ക്കൊപ്പം സംവിധായകന്‍ ഒമര്‍ ലുലു, സിനിമയിലെ മറ്റൊരു താരമായ നൂറിന്‍ ഷരീഫ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. കറുത്ത ഗൗണില്‍ അതീവ സുന്ദരിയായെത്തിയ പ്രിയയുടെയും ചുവന്ന സ്യൂട്ടണിഞ്ഞെത്തിയ റോഷന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ വൈറലായിരുന്നു.

  മമ്മൂട്ടി, കമല്‍ഹസന്‍, നെടുമുടി വേണു, ജയറാം, പാര്‍വതി, കാളിദാസന്‍, ആന്റണി വര്‍ഗീസ്, അനുസിത്താര തുടങ്ങി വന്‍താരനിരയാണ് അവാര്‍ഡ് വിതരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. പരിപാടിയുടെ ചിത്രങ്ങളൊക്കെ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പരിപാടിയുടെ പ്രമോ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് മുഴുവന്‍ ഭാഗം കാണുന്നതിനായി ആരാധകര്‍ അക്ഷമയോടെ കാത്തിരുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ ചാനലില്‍ പരിപാടി സംപ്രേഷണം ചെയ്തിരുന്നു. പരിപാടിക്കിടയിലെ ചില പെര്‍ഫോമന്‍സുകളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്.

  അനുസിത്താരയുടെ വരവ്

  അനുസിത്താരയുടെ വരവ്

  യുവഅഭിനേത്രികളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് അനുസിത്താര. വ്യത്യസ്തമായ വേഷങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മുന്‍നിര താരങ്ങളുടേതുള്‍പ്പടെ നിരവധി സിനിമകളില്‍ അഭിനയിക്കാനുള്ള അവസരമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ പല സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയം മാത്രമല്ല നൃത്തത്തിലും മികവ് പുലര്‍ത്തിയാണ് താരം മുന്നേറുന്നത്. സ്റ്റേജ് പരിപാടികളില്‍ താരത്തിന്‍രെ പെര്‍ഫോമന്‍സ് ഉണ്ടാവാറുണ്ട്. ആന്റണി വര്‍ഗീസിനോടൊപ്പമായിരുന്നു അനുസിത്താര വേദിയിലേക്ക് എത്തിയത്.

  ആവശ്യപ്പെട്ടത് ഇക്കാര്യം

  ആവശ്യപ്പെട്ടത് ഇക്കാര്യം

  റോഷനും പ്രിയയും നൂറിനും ഒമര്‍ ലുലുവും വേദിയില്‍ നില്‍ക്കുന്നതിനോടൊപ്പമാണ് അവതാരക ആന്റണി വര്‍ഗീസിനേയും അനു സിത്താരയേയും വേദിയിലേക്ക് ക്ഷണിച്ചത്. സന്തോഷത്തോടെ വേദിയിലെത്തിയപ്പോഴാണ് പ്രിയയോടും റോഷനോടും പുരികം ചുളിക്കാന്‍ ആവശ്യപ്പെട്ടത്. ഇരുവരുടേയും ട്രേഡ് സീക്രട്ട് കൂടിയാണല്ലോ ഇത്. അതിനാല്‍ത്തന്നെ സന്തോഷത്തോടെ ഇവരും മാണിക്യ മലരായ പൂവിയിലെ ആക്ഷന്‍ അനുകരിച്ച് കാണിക്കുകയും ചെയ്തു.

   പ്രിയയും റോഷനും

  പ്രിയയും റോഷനും

  അഡാര്‍ ലവിന്റെ അന്തിമഘട്ട ജോലികള്‍ പുരോഗമിച്ച് വരുന്നതേയുള്ളൂ. അതിനിടയിലാണ് പ്രധാന താരങ്ങളായ റോഷനും പ്രിയ പ്രകാശ് വാര്യരും ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടക്കക്കാര്‍ക്ക് ലഭിക്കാവുന്ന പരമാവധി പ്രശസ്തിയാണ് ഇവര്‍ക്ക് ലഭിച്ചത്. മോഡലിംഗില്‍ നിന്നും സിനിമയില്‍ തുടക്കം കുറിക്കാനെത്തിയ പ്രിയയുടെ ജാതകം മാറ്റി മറിച്ച ഗാനമാണ് മാണിക്യ മലരായ പൂവി. നേരത്തെ തന്നെ ഈ ഗാനം മലയാളി മനസ്സില്‍ പതിഞ്ഞതാണ്. അതിനാല്‍ത്തന്നെ അത് വീണ്ടും വരുമ്പോഴും മികച്ച സ്വീകാര്യത ലഭിക്കുമെന്നുറപ്പുണ്ടായിരുന്നു. പക്ഷേ ഗാനം മാത്രമല്ല ഗാനരംഗത്ത് അഭിനയിച്ചവരും താരങ്ങളായി മാറുകയായിരുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റില്‍ നിന്നും സിനിമയിലെ പ്രധാന കഥാപാത്രത്തിലേക്ക് മാറുകയായിരുന്നു പ്രിയ. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.

  റിലീസിനും മുന്‍പേ താരമായി

  റിലീസിനും മുന്‍പേ താരമായി

  ആദ്യ സിനിമ റിലീസ് ചെയ്തില്ല, അതിനും മുന്‍പ് തന്നെ താരമായി മാറിയെന്ന റെക്കോര്‍ഡും ഇവര്‍ക്ക് സ്വന്തമാണ്. പുതുമുഖങ്ങള്‍ എന്ന രീതിയിലായിരുന്നു ഇവരെ സിനിമയില്‍ പരിചയപ്പെടുത്തേണ്ടത്. എന്നാല്‍ മാണിക്യ മലരായ പൂവിയുടെ വരവോട് കൂടി യാതൊരുവിധ പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാതെ വന്നിരിക്കുകയാണ്. യാതൊരുവിധ സിനിമാപശ്ചാത്തലവുമില്ലാതെ എത്തിയിട്ടും മികച്ച സ്വീകാര്യതയാണ് ഇവര്‍ക്ക് ലഭിച്ചത്.

  ഗൗണ്‍ പൊക്കാന്‍ അസിസ്റ്റന്റ്

  ഗൗണ്‍ പൊക്കാന്‍ അസിസ്റ്റന്റ്

  ഏഷ്യാനെറ്റ് അവാര്‍ഡ് വേദിയിലേക്ക് എത്തുന്നതിനിടയില്‍ പ്രിയയുടെ ഗൗണ്‍ പൊക്കിപ്പിടിക്കുന്നതിനായി കൂടെ ഒരു സഹായി ഉണ്ടായിരുന്നു. കറുത്ത് ഗൗണ്‍ അണിഞ്ഞാണ് താരം എത്തിയത്. ട്രോളര്‍മാര്‍ ഈ സംഭവത്തെ ആഘോഷമാക്കി മാറ്റിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പ്രിയയുടെ വീഡിയോയും വൈറലായിരുന്നു. ഇതോടെയാണ് വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയത്.

  വീഡിയോ കാണാം

  വീഡിയോ കാണാം

  English summary
  Priya Prakash Varrier's perfomance getting viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X