»   » പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ സീരിയല്‍ അവസാനിപ്പിക്കുന്നു; താരത്തിന്റെ ട്വീറ്റ് പറയുന്നത്

പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ സീരിയല്‍ അവസാനിപ്പിക്കുന്നു; താരത്തിന്റെ ട്വീറ്റ് പറയുന്നത്

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ്താരം പ്രിയങ്ക ചോപ്രയെ ഹോളിവുഡില്‍ പ്രശസ്തയാക്കിയ അമേരിക്കന്‍ സീരിയല്‍ ക്വാണ്ടിക്കോ അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. സീസണ്‍ 2വിന്റെ അവസാനത്തെ ഷെഡ്യൂളും പൂര്‍ത്തിയാക്കിയെന്ന് പ്രിയങ്ക തന്റെ ട്വിറ്ററില്‍ കുറിച്ചതോടെയാണ് ഇത്തരമൊരു അഭ്യൂഹം പുറത്തുവന്നിരിക്കുന്നത്.

അവസാനത്തെ രണ്ട് എപ്പിസോഡുകളുടെ ഷൂട്ടിങ് വൈകാരികത നിറഞ്ഞതാണെന്നാണ് പ്രിയങ്കയുടെ ട്വീറ്റ്. കുറ്റാന്വേഷണ പരമ്പരയായ ക്വാണ്ടിക്കോയുടെ ആദ്യ സീസണ്‍ വന്‍ ജനപ്രീതി നേടിയിരുന്നു. എന്നാല്‍ രണ്ടാമത്തെ സീസണോടെ സീരിയല്‍ കാണാന്‍ ആളുകളുടെ എണ്ണം കുറഞ്ഞു. ഇതോടെ ചാനല്‍ സീരിയല്‍ പ്രക്ഷേപണം നിര്‍ത്തുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

priyanka

എന്നാല്‍, ഷോയിലൂടെ അമേരിക്കന്‍ ജനതയുടെ പ്രിയം പിടിച്ചുപറ്റിയ പ്രിയങ്കയ്ക്ക് ഹോളിവുഡിലും അവസരം തെളിഞ്ഞു. ഹോളിവുഡിലെ പ്രിയങ്കയുടെ ആദ്യ ചിത്രം റിലീസിനൊരുങ്ങുകയാണ്. ഓസ്‌കാര്‍ ഉള്‍പ്പെടെ ഹോളിവുഡ് വേദികളിലും പ്രിയങ്കയ്ക്ക് ഒട്ടേറെ അവസരം ലഭിച്ചിരുന്നു. ഇതോടെ ബോളിവുഡില്‍ നിന്നും തത്കാലം പിന്‍വാങ്ങിയിരിക്കുകയാണ് മുന്‍ ലോകസുന്ദരി.

English summary
Priyanka Chopra has an update for Quantico fans. Is the show getting cancelled?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam