»   » വിലപ്പെട്ട വസ്തുവായി പ്രിയങ്ക കാത്തുവെച്ചത് കാമുകന്റെ ജാക്കറ്റ്! പൊതുപരിപാടിക്കിടെ കള്ളത്തരം പുറത്ത്

വിലപ്പെട്ട വസ്തുവായി പ്രിയങ്ക കാത്തുവെച്ചത് കാമുകന്റെ ജാക്കറ്റ്! പൊതുപരിപാടിക്കിടെ കള്ളത്തരം പുറത്ത്

Posted By:
Subscribe to Filmibeat Malayalam

പ്രിയങ്ക ചോപ്ര ബോളിവുഡില്‍ നിന്നും ഹോളിവുഡിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പ്രിയങ്കയുടെ ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ബേവാച്ച് റിലീസ് ചെയ്തത്.

പ്രിയങ്ക അടുത്ത ദിവസങ്ങളില്‍ വാര്‍ത്തയില്‍ ഇടം നിറഞ്ഞത് ഹോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിന്റെ പേരിലായിരുന്നു. ഇപ്പോള്‍ നടി എല്ലാവരെയും ഞെട്ടിപ്പിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. സെലിബ്രിറ്റികള്‍ അവരുടെ വിലപ്പെട്ട വസ്തുക്കള്‍ പരിചയപ്പെടുത്തുന്ന പരിപാടിയില്‍ പ്രിയങ്ക സൂക്ഷിച്ചു വെച്ച സാധാനത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്.

ഡേര്‍ട്ടി ലോണ്ടറി

വിദേശത്തെ ഒരു ടെലിവിഷന്‍ പരിപാടിയാണ് ഡേര്‍ട്ടി ലോണ്ടറി. പ്രശ്‌സതരായവരുടെ വിലപ്പെട്ട വസ്തുക്കളെ കുറിച്ച് ആരാധകരോട് പങ്കുവെക്കുന്ന പരിപാടിയാണ് ഡേര്‍ട്ടി ലോണ്ടറി.

പ്രിയങ്ക സൂക്ഷിച്ചുവെച്ച വിലപ്പെട്ട വസ്തു

പ്രിയങ്കയുടെ ജീവിതത്തില്‍ വിലപ്പെട്ട വസ്തുവായി സൂക്ഷിച്ചു വെച്ചിരിക്കുന്നത് മുന്‍കാമുകന്റെ ജാക്കറ്റാണ്. അത് കാണിച്ച് നടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ജാക്കറ്റിലുടെ ജീവിക്കുന്നു

എന്റെ കാമുകന്റെ ജാക്കാറ്റാണിത്. മാത്രമല്ല താനിത് യാത്രകളില്‍ ഉപയോഗിക്കുന്നതാണെന്നും ഇത് തനിക്ക്ക കിട്ടുമോ എന്നറിയില്ലായിരുന്നെന്നും പ്രിയങ്ക പറയുന്നു.

പരിപാടിയില്‍ പ്രദര്‍ശിപ്പിച്ച വസ്തുക്കള്‍

ജാക്കറ്റ് മാത്രമായിരുന്നില്ല പ്രിയങ്ക പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഒരു ജോഡി ചെരുപ്പ്, ബാഗ്, ആഭരണങ്ങള്‍ എന്നിവയും പ്രിയങ്ക കരുതിയിരുന്നു.

ജാക്കറ്റിന് കാമുകന്റെ മണം

ജാക്കറ്റ് ഇടുന്നതിലുടെ കാമുകനെ ഓര്‍ക്കുകയാണോ? അല്ലെങ്കില്‍ കാമുകന്റെ മണം ഇതിനുണ്ടോ എന്നും പരിപാടിക്കിടെ അവതാരക ചോദിച്ചിരുന്നു. എന്നാല്‍ അതിന് മറുപടിയായി പ്രിയങ്ക പറഞ്ഞത് അതിന് തന്റെ മണം മാത്രമെ ഉള്ളു എന്നാണ്.

സാധാനങ്ങള്‍ കൈമാറുന്നത്

ഇപ്പോഴും ഇത് സൂക്ഷിക്കുന്നത് എന്തിനാണെന്നുള്ള ചോദ്യത്തിന് പ്രിയങ്ക പറഞ്ഞ മറുപടി വസ്തുക്കള്‍ കൈമാറ്റം ചെയ്യപ്പെടും. എന്നാല്‍ ഇതെന്റെ പ്രിയപ്പെട്ടവയില്‍ ഒന്നാണെന്നായിരുന്നു. അതുകൊണ്ടാണ് ഇത് സൂക്ഷിച്ചു വെച്ചിരിക്കുന്നത്.

കാമുകന്‍ ഒരു സൂപ്പര്‍താരം ആയിരുന്നോ ?

പ്രിയങ്ക ഈ പറയുന്ന കാമുകന്‍ ഒരു സൂപ്പര്‍ താരമാണെന്നാണ് പലരും പറയുന്നത്. അതിന് പിന്നില്‍ കണ്ടെത്തിയ കാര്യം ഇതുപോലൊരു കോട്ട ഒരു സൂപ്പര്‍ താരത്തിനുണ്ട് എന്നതാണ്.

English summary
Priyanka Chopra Said Mean Things About Her Ex-Boyfriend; People Related It To This Superstar!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam